14

22 4 1
                                    

പട്ടു പാവാട ഉടുത്ത്  മുടി  പിന്നിയിട്ട് കൈയിൽ പ്രസാദവുമായി ഇറങ്ങി വരുന്ന പെൺ കുട്ടിയെ കണ്ട ഉടൻ
ടാട്ടന് പ്രണയം തോന്നി.
അമ്പലത്തിൽ നിന്ന് ഇറങ്ങി ചായക്കടയുടെ മുന്നിലൂടെ അവൾ നടന്നു നീങ്ങി.
അവൾ ആരാണെന്നറിയാൻ ടാട്ടന്
തിടുക്കമായി.
പിന്നീട് ഗോപാലനെ കാത്തുനിൽക്കുന്ന പേരും പറഞ്ഞ് ടാട്ടൻ നേരത്തെ ചായക്കടയിൽ എത്തും.
അന്നും അവളെ കണ്ടു. പിന്നീട് അതൊരു സ്ഥിരം ഏർപ്പാടായി.
ഒരിക്കൽ പതിവില്ലാതെ അമ്പലത്തിൽ നിന്ന് വരും വഴി ആ പെൺകുട്ടിയും കൂട്ടുകാരിയും നാരങ്ങ മിഠായി വാങ്ങാൻ
കടയിൽ കയറി കടക്കാരൻ മുൻപിൽ വെച്ചിരിക്കുന്ന കുപ്പിയിൽ നിന്ന് മിഠായിഎടുത്തു കൊടുത്തു.
ചായ കുടിക്കുന്നതിനിടെ ഇടം കണ്ണിട്ട്
ടാട്ടൻ അവളെ നോക്കി.

പണം  നൽകി തിരികെ പോകാൻ നേരം. അവൾ ടാട്ടനെ നോക്കി പുഞ്ചിരിച്ചു.

ടാട്ടന് എന്തെനില്ലാത്ത സന്തോഷം തോന്നി. പണി കഴിഞ്ഞ് ഗോപാലൻ തിരിച്ചു വന്നപ്പോൾ എല്ലാ കാര്യങ്ങളും
ടാട്ടൻ അദ്ദേഹത്തോട് പറഞ്ഞു.
ആ കുട്ടി ആരാണെന്ന് കണ്ടുപിടിക്കാം എന്ന് ഗോപാലൻ ടാട്ടന് വാക്കുനൽകി.
അടുത്ത ദിവസം നേരിട്ട് അവളോട് തന്നെ പേരുചോദിക്കാൻ അവർ തീരുമാനിച്ചു.
പിറ്റേ ദിവസം കൂടെ ജോലി ചെയുന്ന സഹപ്രവർത്തകൻ അവധി ആയതു കൊണ്ട്  തീരുമാനിച്ച പോലെ അവിടെ പോകാൻ ടാട്ടന് സാധിച്ചില്ല അദ്ദേഹത്തിന്റെ പണി കൂടി അന്നേ ദിവസം ടാട്ടന് ചെയ്യേണ്ടി വന്നു.

അടുത്ത ദിവസം രണ്ടു പേരും അവളെ കാത്ത് ചായക്കടയിൽ ഇരുന്നു.
കുറേ നേരം കാത്തിരുന്നെങ്കിലും അവൾ വന്നില്ല.
ദിവസങ്ങളോളം അവർ ചായക്കടയിൽ വന്ന് ഇരുന്നു എല്ലാം വെറുതെ ആയി.
ഇനി കണ്ടെത്താൻ വേറെ വഴിയില്ല എന്ന് മനസിലായതോടെ ടാട്ടൻ അടുത്ത വഴി തിരിഞ്ഞു.
പോസ്റ്റ്‌ മാൻ ആയതു കൊണ്ടു തന്നെ
ടാട്ടൻ ഓരോ വീട്ടിൽ പോകുമ്പോഴും അവിടെ എല്ലാം തിരക്കും.
ആ വഴി അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല.

തുടരും.......

പൈതൃകാർദ്രതWhere stories live. Discover now