15

17 3 2
                                    

അന്വേഷണം നിർത്താൻ ടാട്ടൻ തയ്യാറായില്ല.
ആത്മാർത്ഥമായി തിരഞ്ഞു
കൊണ്ടേയിരുന്നു.
എല്ലാ അവധി ദിവസങ്ങളിലും പറമ്പിൽ കളിക്കാൻ പോകുന്നതു പോലെ അന്നും,
ടാട്ടനും ഗോപാലനും കളിക്കാൻ പോയി.
കൂടെ കളിക്കുന്ന ശിവരാമനെ കുറച്ച് ആഴ്ച്ചകളായി കാണാത്തതുകൊണ്ട്
കൂട്ടുകാർ എല്ലാവരും ചേർന്ന് ശിവരാമനെ കാണാൻ പോയി.
സൈക്കിളിൽ നിന്ന് വീണ് കാലൊടിഞ്ഞു
കിടക്കുന്ന ശിവരാമനെ കാണാൻ വന്നവർക്ക്‌ ചായയും ആയി ശിവരാമന്റെ പെങ്ങൾ പുറത്തേക്ക്‌ വന്നു.

പെങ്ങളെ കണ്ട ഉടൻ ടാട്ടന്റെ നെഞ്ചിടിപ്പ്
കൂടി കൂടി  വന്നു.
അന്ന് അമ്പലത്തിൽ നിന്ന് കണ്ട അതേ പെൺ കുട്ടി.
ശിവരാമൻ അവളെ ചൂണ്ടി കാണിച്ച് എല്ലാവർക്കും പരിചയപ്പെടുത്തികൊടുത്തു.
"അമ്മു എന്റെ പെങ്ങമ്മാരിൽ ഇളയവൾ" അവളെ  നോക്കി ഒരു ചെറു പുഞ്ചിരിയോടെ ടാട്ടൻ തല കുലുക്കി.
ചായ കൊടുത്ത് അമ്മു അകത്തേക്ക്‌ പോയി.

ടാട്ടന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവിടെ നിന്ന് ഇറങ്ങിയ ഉടൻ ടാട്ടൻ ഗോപാലനോട് അവളെ കണ്ടെത്തിയ സന്തോഷം പങ്കുവെച്ചു.
പിന്നീട് അവർ  രണ്ടു പേരും ശിവരാമനെ  കാണാനെന്ന വ്യാജേന അമ്മുവിനെ കാണാൻ പോകുന്നത് ഒരു സ്ഥിരം ഏർപ്പാടാക്കി.

ചില അവധി ദിവസങ്ങളിൽ ടാട്ടൻ നാട്ടിലേക്ക്‌ വരും. തിരികെ പോകാൻ നേരം അമ്മുവിന് കൊടുക്കാൻ കോഴിക്കോടൻ ഹൽവയും മറ്റും കൊണ്ടുപോകും.
അമ്മുവിനെ കുറിച്ചുള്ള എല്ലാകാര്യങ്ങളും പറഞ്ഞിരുന്നത്
ടാട്ടന്റെ മൂത്ത സഹോദരി ആയ അമ്മിണിയോട് ആയിരുന്നു.
നാട്ടിൽ വരാൻ  കഴിയാത്ത സന്ദർഭത്തിലെല്ലാം  കാര്യങ്ങൾ കത്തു വഴി ആയിരുന്നു ടാട്ടൻ അമ്മിണിയെ അറിയിച്ചിരുന്നത്.

നാട്ടിൽ ഒരു ജോലി നോക്കാൻ മീനാക്ഷി അമ്മ ടാട്ടനോട് ആവശ്യപ്പെട്ടു.
അമ്മു അവിടെ ഉള്ളത് കൊണ്ട് തന്നെ അവിടം വിട്ടു വരാൻ ടാട്ടൻ താല്പര്യം കാണിച്ചില്ല. എന്നിരുന്നാലും അമ്മയുടെ വാക്ക് തള്ളിക്കളയാൻ ടാട്ടന് സാധിച്ചില്ല.
നാട്ടിലേക്ക്‌ സ്ഥലംമാറ്റത്തിന് ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനോടൊപ്പം തന്റെ പ്രണയം അമ്മുവിനോട് തുറന്നു പറയാൻ ടാട്ടൻ തീരുമാനിച്ചു.

തുടരും......

പൈതൃകാർദ്രതWhere stories live. Discover now