3

150 8 2
                                    

ബാലകൃഷ്ണന്റെ അടുത്ത വരവ് കാത്തിരുന്ന ആ കുടുംബത്തെ തേടി എത്തിയത്  ബാലകൃഷ്ണന്റെ കുറച്ചു വസ്ത്രങ്ങളും പുസ്തകങ്ങളും അടങ്ങിയ  ഇരുമ്പു പെട്ടി മാത്രമായിരുന്നു.

ആ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അധികമായിരുന്നു  ബാലകൃഷ്ണന്റെ മരണം. അദ്ദേഹത്തിന്റെ മരണത്തോട് കൂടി
കുടുംബത്തിന്റെ ചുമതല ടാട്ടന്റെതായി.  ടാട്ടന്റെ അമ്മയെയും,മൂത്ത  മൂന്ന് ചേച്ചിമാരെയും,രണ്ടു  അനിയൻമാരെയും
ഒരു അനുജത്തിയെയും നോക്കേണ്ട  ചുമതല സസന്തോഷം ടാട്ടൻ ഏറ്റെടുത്തു.
ബാലകൃഷ്ണന്റെ മരണ വാർത്ത അറിഞ്ഞ്  മീനാക്ഷി അമ്മയെ സംരക്ഷിക്കാൻ എന്ന പേരിൽ  അവരുടെ സഹോദരനായ സുകുമാരൻനായർ  അദ്ദേഹത്തിന്റെ ഭാര്യയെയും കൂട്ടി മീനാക്ഷി അമ്മയുടെ വീട്ടിലേക്ക്  താമസം മാറി.ആദ്യമെല്ലാം   മീനാക്ഷി അമ്മക്ക് ഒരു ആശ്വാസം ആയിരുന്നു സഹോദരന്റെ സാമിപ്യം.

എന്നാൽ വീടും സ്ഥലവും ആയിരുന്നു  സുകുമാരന്റെ ലക്ഷ്യം എന്ന് മീനാക്ഷി അമ്മക്ക് കാലക്രമേണ മനസിലായി.  കുറച്ചു കാലം മീനാക്ഷി അമ്മയോടും മക്കളോടും അദ്ദേഹം നല്ല രീതിയിൽ തന്നെ ഇടപെട്ടു. വീടും സ്ഥലവും കിട്ടില്ല എന്ന് മനസിലായ  സുകുമാരനും  ഭാര്യയും അവരുടെ പെരുമാറ്റ രീതിയെല്ലാം പാടെ മാറ്റി.  പട്ടിണി കാരണം അവശരായ കുഞ്ഞുങ്ങളുടെ മുന്നിൽ ഇരുന്നു വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് അവർ  ശീലമാക്കി.
വീടും സ്ഥലവും ആയിരുന്നു   അദ്ദേഹത്തിന്റെ ലക്ഷ്യം എന്ന് മനസിലായ  മീനാക്ഷിഅമ്മക്ക് അവരെ ബലമായി ഇറക്കി വിടേണ്ടി വന്നു.

പ്രായത്തിന്റെ  അവശതകൾ മൂലം മീനാക്ഷി അമ്മക്ക് കൂലി വേലക്ക് പോകുന്നത് നിർത്തേണ്ടി വന്നു. തുടർന്ന്   ആ കൊച്ചു പ്രായത്തിൽ ചെയ്യാൻ കഴിയുന്ന എല്ലാ ജോലികളും ചെയ്യാൻ ടാട്ടൻ നിർബന്ധിതനായി.

മൂന്നുനേരം വയറു നിറക്കാൻ കഴിയി ല്ലെങ്കിലും ഒരു നേരത്തേക്കുള്ള ഭക്ഷണം ടാട്ടൻ കണ്ടെത്തുമായിരുന്നു. പട്ടിണി ആണെങ്കിലും സ്നേഹത്തോടെ പരിഭവങ്ങൾ ഒന്നും ഇല്ലാതെ അവർ ജീവിച്ചു.

ടാട്ടന്റെ അനിയൻ ആണ് അപ്പുക്കുട്ടൻ നായർ രണ്ടുപേരും പഠിക്കാൻ മിടുക്കർ ആയിരുന്നു. ചേട്ടൻ അനിയൻ എന്നതിൽ ഉപരി അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു.
കഷ്ട്ടപ്പാടിനിടയിലും രണ്ടുപേരും  നല്ല പോലെ  പഠിക്കുന്നത് കൊണ്ട് തന്നെ ടീച്ചർമാർക്കെല്ലാം ഇവരെ വളരെ ഇഷ്ട്ടമായിരുന്നു.

ക്ലാസ്സ്‌ ടീച്ചർക്ക്‌ അവരുടെ കഷ്ടപ്പാട് അറിയുന്നത് കൊണ്ട് തന്നെ ചില ദിവസങ്ങളിൽ ടാട്ടനെ നേരത്തെ വിടും. എട്ടു വയറുകൾ നിറക്കാൻ ക്ലാസ്സ്‌ കഴിഞ്ഞ ഉടൻ ജോലി തിരഞ്ഞു ഓട്ടം. പല കടകളിലും നിന്നു, ചുമടെടുത്തു, കൂലിപണിക്ക് പോയി തന്റെ  പ്രായം പോലും വകവെക്കാതെ കഠിനമായ പല ജോലികളും ചെയ്തു.

ആ ഇടക്കാണ് സ്കൂളിൽ ഉച്ച ഭക്ഷണം കൊടുക്കാൻ തുടങ്ങിയത്. ഒരു  നേരത്തെ ഭക്ഷണം അവിടുന്ന് കഴിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസമേ ഭക്ഷണം ഉണ്ടാവു. ക്ലാസ്സിലെ എല്ലാവരും കഴിച്ചു കഴിഞ്ഞ് ബാക്കി വരുന്ന ഭക്ഷണം ടാട്ടൻ സഹോദരങ്ങൾക്കായി എടുത്തുവെക്കും.  ചില ദിവസങ്ങളിൽ ഒരാൾക്കു പോലും ഉള്ള ഭക്ഷണം  ഉണ്ടാവില്ല. എല്ലാ ദിവസവും ടാട്ടൻ കൊണ്ടുവരുന്ന ഭക്ഷണത്തിനായി സഹോദരങ്ങൾ ഉമ്മറപടി മേൽ കാത്തിരിക്കും.

ആഴ്ചയിൽ മൂന്ന് ദിവസം പി. റ്റി  ഉണ്ടാകും. പി.റ്റി  ആയാൽ കുട്ടികൾ എല്ലാം സന്തോഷം കൊണ്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടും. ഓട്ട മത്സരവും പന്തു കളി തുടങ്ങിയ കായിക മത്സരങ്ങൾ കൊണ്ട്  ആ  പീരിയഡ് ആഘോഷമാക്കും.  ഇ കളികൾ എല്ലാം നോക്കി കൊണ്ട് ടാട്ടൻ ക്ലാസ്സിന്റെ വരാന്തയിൽ ഇരിക്കും.
തനിക്കും കളിക്കണം എന്ന്  ആഗ്രഹം ഉണ്ടെകിലും വിശപ്പിനെ ഭയന്ന് കളിക്കാൻ ഉള്ള മോഹം മാറ്റിവെക്കും. കളിച്ചുകഴിഞ്ഞ്   വീണ്ടും  വിശന്നാൽ കഴിക്കാൻ ഒന്നുംഇല്ലാത്തതു കൊണ്ട് മറ്റുള്ളവർ കളിക്കുന്നത് നോക്കി  നിൽക്കും. എത്ര  അടങ്ങി ഇരുന്നാലും  സ്കൂൾ വിട്ടാൽ ആറു കിലോമീറ്റർ നടന്നു വേണം  വീട്ടിൽ എത്താൻ. വീടെത്തുമ്പോഴേക്കും  വിശക്കും, വന്ന ഉടൻ കിണറ്റിൻ കരയിൽ പോയി ധാരാളം വെള്ളം കുടിക്കും. കൊണ്ട് വന്ന ഭക്ഷണം വീട്ടിൽ  നൽകി  കുടുംബം നോക്കാൻ ഉള്ള ഓട്ടം ആരംഭിക്കും.

തുടരും.....

പൈതൃകാർദ്രതOnde histórias criam vida. Descubra agora