5

69 6 0
                                    

ടാട്ടന് ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായിരുന്നു  കാൽപന്തു കളി. പന്തു വാങ്ങാനോ കളിക്കാനോ ജീവിത സാഹചര്യം അനുവദിച്ചിരുന്നില്ല.
പന്തു കളിയോടുള്ള ആഗ്രഹം നിറവേറ്റാൻ പണിക്കു പോകുന്ന സ്ഥലങ്ങളിൽ നിന്ന് പഴയ തുണികഷ്ണങ്ങളും പ്ലാസ്റ്റിക് കവറുകളും പേപ്പർ കഷ്ണങ്ങളും ഉപയോഗിച്ച് പന്തു നിർമിച്ച് കളിക്കാറുണ്ടായിരുന്നു.
ഇടയ്ക്കൊക്കെ കൂട്ടുകാർ
കൊണ്ടുവരുന്ന പന്ത് ഉപയോഗിച്ചും കളിക്കും.
പന്തു കളിയോട് ഉള്ള ടാട്ടന്റെ താല്പര്യം കണ്ട് സ്കൂളിലെ ഫാദർ ടാട്ടനെ  ഫുട്ബോൾ ടീമിൽ എടുക്കുകയും സ്വന്തമായി ഒരു പന്തു വാങ്ങി കൊടുക്കുകയും ചെയ്തു.

നേരം വെളുക്കും മുൻപേ പന്തു കളി ആരംഭിക്കും. കളിക്കിടയിൽ വിശപ്പൊന്നും വക വെക്കാറില്ല.
കളിച്ചു കഴിഞ്ഞാൽ പറമ്പിലുള്ള മാങ്ങയും  തേങ്ങയും ചക്കയും ഒക്കെ കഴിക്കും.  വിശ്രമമില്ലാതെ വീണ്ടും ജോലി അന്വേഷിച്ചുള്ള ഓട്ടം.

ഒരിക്കൽ സ്കൂളിൽ നിന്ന് സ്കൗട്ടിന്റെ ക്യാമ്പിന് പങ്കെടുക്കാൻ ഉണ്ടായിരുന്നു.
അന്നേ ദിവസം തന്നെ ആയിരുന്നു  ഫുട്ബോൾ ടൂർണമെന്റും. ടാട്ടനു
ക്യാമ്പിനു പോകാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു.
എന്നാൽ കളിക്ക് കൂടുതൽ പ്രാധാന്യം നൽകി ടൂർണമെന്റ് കളിക്കാൻ പോയി.
കളി കഴിഞ്ഞപ്പോഴേക്കും സമയം ഏകദേശം സന്ധ്യ ആയി കാണും.
ടാട്ടൻ ആരോടും പറയാതെ
ക്യാമ്പിലേക്ക്‌ പോയി.
പാതി രാത്രിയോടെ ക്യാമ്പിൽ എത്തി അവിടെ നുഴഞ്ഞു കയറി ടെന്റിനരികിലേക്ക്‌ നടന്നു.
ആ സമയത്ത് ബാക്കി കുട്ടികൾ എല്ലാം ടെന്റിനകത്ത് സംസാരിച്ച് ഇരിക്കുകയായിരുന്നു.

"മുൻപ് ക്ലാസ്സിൽ കൂട്ടമായി കളിയാക്കിയ കുട്ടികളുടെ കൂട്ടത്തിൽ ഉള്ള ഒരാൾ പറഞ്ഞു  ടാട്ടാനില്ലാത്തതുകൊണ്ട് ഒരു സുഖം ഇല്ല" ഇത് കേട്ട ടാട്ടന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
പതിയെ ടാട്ടൻ ടെന്റിനകത്തേക്ക്‌ പ്രവേശിച്ചു.  കുട്ടികളെല്ലാം സന്തോഷം കൊണ്ട് ടാട്ടനരികിലേക്ക്‌ ഓടി.
എങ്ങനെ വന്നു എപ്പോ വന്നു അങ്ങനെ പല ചോദ്യങ്ങളും അതിനു ശേഷം പാട്ടും ഡാൻസും ആയി ആ രാത്രി അവർ കഴിഞ്ഞു.

ടാട്ടനാണെങ്കിൽ ക്യാമ്പിൽ വരാൻ കഴിഞ്ഞതിന്റെയും, ടൂർണമെന്റ് കളിക്കാൻ പറ്റിയതിന്റെയും,തന്നെ ശത്രുക്കളായി കണ്ട കുട്ടികൾ എല്ലാം നല്ല ചങ്ങാതിമാർ ആയി മാറിയതും ആലോചിച്ച് സന്തോഷത്തോടെ  ഉറക്കത്തിലേക്ക്‌ പ്രവേശിച്ചു.

മൂന്നു ദിവസത്തെ ക്യാമ്പിനു ശേഷം അവർ തിരികെ പോന്നു.
വീണ്ടും പഴയ പോലെ സ്കൂളിൽ ഫുട്ബോൾ കളി ആരംഭിച്ചു.  സ്കൂളിലെ ഫാദർ ടാട്ടനെ  പഠിക്കാനും, ഫുട്ബോൾ കളിക്കാനും  ധാരാളം സഹായിച്ചു.
ഒരിക്കൽ കളി കഴിഞ്ഞ് ടാട്ടനൊപ്പം കുമാരൻ എന്ന  സുഹൃത്തും ടാട്ടന്റെ വീട്ടിലേക്ക്‌ വന്നു.  കളികഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും ഒരു ചെറിയ
കലത്തിൽ മീനാക്ഷി അമ്മ കഞ്ഞി ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു . രണ്ടു പേരെയും മീനാക്ഷിയമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു. മീനാക്ഷി അമ്മ ടാട്ടനും കുമാരനും അതിലുള്ള ചോറിന്റെ വറ്റ് മുഴുവൻ കൊടുത്തിട്ട് അമ്മയും സഹോദരങ്ങളും കഞ്ഞി വെള്ളം മാത്രം കുടിക്കുന്നത് കണ്ട് കുമാരന് വിഷമം തോന്നി.  ടാട്ടൻ ഭക്ഷണം കഴിക്കാൻ അമ്മയേയും സഹോദരങ്ങളെയും  നിർബന്ധിച്ചിട്ടും അവർ കഴിച്ചില്ല.
ടാട്ടൻ ഭാഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ പോയ സമയം കുമാരൻ മീനാക്ഷിയമ്മയോട് കാര്യം തിരക്കി.

"ഞങ്ങൾക്കു വേണ്ടി അവൻ രാപകൽ  കഷ്ടപ്പെടുന്നു.ഞങ്ങള്ക്ക് വേണ്ടി അവന്റെ പല ഇഷ്ടങ്ങളും മാറ്റി വെച്ചു.നല്ലൊരു പന്തു കളിക്കാരൻ ആവണമെന്നത് അവന്റെ വലിയ ഒരു ആഗ്രഹമാണ്,അതുകൊണ്ട് ഞങ്ങള്ളാൽ കഴിയുന്നത് ചെയ്യുന്നു. കളിക്കണമെങ്കിൽ ആരോഗ്യം അത്യാവശ്യമാണല്ലോ".
മീനാക്ഷി അമ്മയുടെ ഇ വാക്കുകൾ കുമാരന്റെ മനസ്സിനെ പിടിച്ചുലച്ചു അവരുടെ സ്നേഹവും കഷ്ടപ്പാടും എല്ലാം കുമാരനെ വല്ലാത്ത വിഷമത്തിലാഴ്ത്തി.

തുടരും........

പൈതൃകാർദ്രതWhere stories live. Discover now