8

66 5 1
                                    

രാവിലെ പുറപ്പെട്ട അവർ പത്തുമണിയോടെ പാലക്കാടെത്തി. കുറച്ചു ദൂരം നടന്നു പിന്നീട് ഒരു കാള വണ്ടിയിൽ കയറി. യാത്രക്കിടയിൽ കാള വണ്ടിക്കാരൻ  അവരിൽ നിന്ന് പലതും അറിയാൻ എന്നരീതിയിൽ എന്തൊക്കയോ
ചോദിച്ചുകൊണ്ടേയിരുന്നു. എന്തിനു വന്നു ആരെ കാണാൻ വന്നു അങ്ങനെ പല ചോദ്യങ്ങൾ. പലതും ചോദിച്ചറിയാൻ കാള വണ്ടിക്കാരൻ ശ്രമിച്ചെങ്കിലും എല്ലാ കാര്യങ്ങളും പറയാൻ അവർ തയ്യാറായില്ല. കോഴിക്കോട് നിന്ന് ജോലി ആവശ്യത്തിനായി വന്നതാണെന്ന് മാത്രം പറഞ്ഞു. കാള വണ്ടിക്കാരൻ അവരെ രാമയ്യരുടെ വീടിനു സമീപം ഇറക്കി. വീടും  പരിസരവും കണ്ട് അവർ അഞ്ചു പേരും അത്ഭുതത്തോടെ  നോക്കി നിന്നു.

കുറച്ചു സമയത്തിനു ശേഷം അവർ വീടിനകത്തേക്ക്‌ പ്രവേശിച്ചു. അവരെ കണ്ട ഉടൻ അവിടെ നിന്നിരുന്ന ഒരു ജോലിക്കാരൻ അവരുടെ അരികിലേക്ക്‌   ചെന്ന് കാര്യം തിരക്കി.
രാമയ്യരെ കാണാൻ വന്നതാണെന്ന് ടാട്ടൻ അവരോട് പറഞ്ഞു.
കുറച്ചു നേരം അദ്ദേഹം അവരെ
നോക്കിയതിനു ശേഷം പറഞ്ഞു "രാമയ്യർ മരിച്ചിട്ട് രണ്ടു വർഷമായി ഇപ്പോൾ ഇവിടുത്തെ കാര്യങ്ങൾ എല്ലാം നോക്കുന്നത് രാമയ്യരുടെ മൂത്ത മകനാണ് "
അവർ എവിടെ നിന്നു വരുന്നു എന്ന് ജോലിക്കാരൻ തിരക്കി. അധികം ഒന്നും പറയാതെ അവർ അവിടെ നിന്ന് ഇറങ്ങി.

തറവാടിനു സമീപമുള്ള ഒരു മരച്ചുവട്ടിൽ  ഇരുന്ന് എന്ത് ചെയ്യാം എന്ന് ആലോചിച്ചു.
രാമയ്യരുടെ മകൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇനി എന്തു ചെയ്യുമെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് അവർക്ക് കുഞ്ഞാവയെ ഓർമ വന്നത്.
കുഞ്ഞാവയെ കണ്ടുകഴിഞ്ഞാൽ കാര്യങ്ങൾ എല്ലാം വളരെ എളുപ്പമാകും എന്ന് അവർ കരുതി.

കുഞ്ഞാവയെ പറ്റി അന്വേഷിക്കാൻ അവർ തറവാട്ടിലേക്ക്‌ വീണ്ടും ചെന്നു.
ആ ജോലിക്കാരനോട് തന്നെ കുഞ്ഞാവയെ കുറിച്ച് അന്വേഷിച്ചു.

"രാമയ്യരുടെ മരണത്തിനു ശേഷം അദ്ദേഹം ഇവിടെ നിന്നു പോയി,
എവിടെ ആണെന്ന് അറിയില്ല"എന്ന് അദ്ദേഹം അവരോട് പറഞ്ഞു. അവിടെ നിന്ന് കുറച്ചു വെള്ളം വാങ്ങി കുടിച്ചതിനു ശേഷം അവർ ആ തറവാടിന്റെ പടി ഇറങ്ങി.

ആ വഴിയും അടഞ്ഞതോടെ അവർ തിരികെ പോകാൻ തീരുമാനിച്ചു.
രാത്രിയേറെ വൈകി അവർ വീട്ടിൽ എത്തി.
തിരികെ വീട്ടിൽ എത്തിയ ടാട്ടനോട് എവിടെയായിരുന്നു എന്ന് മീനാക്ഷി അമ്മ തിരക്കി. എല്ലാ കാര്യങ്ങളും ടാട്ടൻ മറച്ചു വെക്കാൻ ശ്രമിച്ചെങ്കിലും പതിവില്ലാത്ത ആ ചോദ്യത്തിനു മുന്നിൽ ടാട്ടന് സത്യം പറയേണ്ടി  വന്നു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ മീനാക്ഷി അമ്മ അരിശം കൊണ്ട് ടാട്ടനെ
ശകാരിച്ചു.
അത്രയും കാലം പറയാതിരുന്ന കാര്യം  മീനാക്ഷി അമ്മക്ക്‌ ടാട്ടനോട് പറയേണ്ടി വന്നു.

തുടരും......

പൈതൃകാർദ്രതWhere stories live. Discover now