11

49 6 1
                                    

ജോലി അന്വേഷിച്ച് ഒടുവിൽ ടാട്ടന് സേട്ടുവിന്റെ സ്ഥാപനമായ റൈസ് ആൻഡ് ഓയിൽ മില്ലിൽ
കണക്കപിള്ളയുടെ ജോലി കിട്ടി. കുറെ അന്വേഷിച്ച് അലഞ്ഞതിന് ശേഷം കിട്ടിയ ജോലി ആയിരുന്നു അത്.
അധികം വൈകാതെ സേട്ടുവിന്റെ വിശ്വസ്തനായി ടാട്ടൻ മാറി.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ അപ്പുക്കുട്ടനെയും ജോലിക്ക്‌ എടുക്കാൻ ടാട്ടൻ സേട്ടുവിനോട് അപേക്ഷിച്ചു.
"ഇപ്പോൾ തന്നെ ആവിശ്യത്തിലധികം തൊഴിലാളികൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു ".

കുടുംബത്തിന്റെ കഷ്ട്ടപ്പാട് സേട്ടുവിനെ അറിയിച്ചപ്പോൾ ചുമടിറക്കുന്ന ജോലി ചെയ്യാൻ ആവശ്യപ്പെട്ടു.
താൻ ഉള്ളപ്പോൾ സ്വന്തം അനിയൻ കഷ്ട്ടപ്പെടുന്നത് കാണാൻ കഴിയാത്തതുകൊണ്ടും അപ്പുകുട്ടൻ കണക്കിൽ മിടുക്കനായത് കൊണ്ടും തന്റെ ജോലി അപ്പുക്കുട്ടന് നൽകി
ടാട്ടൻ ചുമടെടുക്കാൻ പോയി.
ചുമട് എടുക്കുന്നതിന് ഒപ്പം തന്നെ അവിടെയുള്ള
മറ്റു അറ്റകുറ്റ പണികളും ടാട്ടൻ ചെയ്തു.

പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ തുച്ഛമായ വിലക്ക് കടല പിണ്ണാക്ക്‌ വാങ്ങി കൊണ്ടു പോകും.  തേങ്ങയും, ശർക്കരയും, കടല പിണ്ണാക്കും ഉപയോഗിച്ച് പലഹാരം ഉണ്ടാക്കും. ചെറിയ പന്തിന്റെ രൂപത്തിലുള്ള  പലഹാരത്തെ അവർ വിളിച്ചിരുന്നത് ബോംബെ ഉണ്ട എന്നായിരുന്നു.
ആരു വന്നാലും വേറെ ഒന്നും കൊടുക്കാൻ ഉണ്ടാവില്ല ആ സമയം ബോംബെ ഉണ്ട എന്ന് പറഞ്ഞ് എല്ലാവർക്കും നൽകും.

ഒരിക്കൽ പണി കഴിഞ്ഞ് വരും വഴി.
മറ്റു നായകളുടെ ആക്രമണം മൂലം മുറിവേറ്റു കിടക്കുന്ന കുഞ്ഞു
നായകുട്ടിയെ വഴി യോരത്തു വെച്ച് ടാട്ടനു കിട്ടി.
അതിനെ വീട്ടിലേക്ക്‌ കൊണ്ടു വന്ന് ഒരംഗത്തെ പോലെ വളർത്തി.
അതിന് ജോൺ എന്ന് പേരിട്ടു.
ടാട്ടൻ ജോലിക്ക്‌ പോവാൻ ഇറങ്ങുമ്പോൾ പാതി വഴി വരെ ജോണും കൂടെ പോകും. ജോൺ ഗോ ബാക്ക് എന്ന് പറഞ്ഞൽ മാത്രമേ അത് തിരികെ വീട്ടിലേക്ക്‌ പോവുമായിരുന്നുള്ളു.
ടാട്ടൻ വരാൻ നേരമായാൽ വഴിയോരത്ത് കാത്തു നിൽക്കും.
ടാട്ടനെ കണ്ട് കഴിഞ്ഞാൽ വാലാട്ടി ചുറ്റും നടക്കും.
ഒരിക്കൽ ടാട്ടനെ യാത്രയാക്കാൻ പോയ ജോൺ പിന്നീട് തിരികെ വന്നില്ല.
പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല.

തുടരും.......

പൈതൃകാർദ്രതWhere stories live. Discover now