19

10 2 1
                                    

വീട്ടിനകത്തേക്ക്‌ പോയിക്കൊള്ളാൻ അദ്ദേഹം അമ്മുവിനോട് പറഞ്ഞു.
എന്താണ് അദ്ദേഹത്തിന്റെ മറുപടി എന്നറിയാൻ അമ്മുവും സഹോദരിയും ജനാലയുടെ അരികിൽ തന്നെ നിന്നു. അവർ എല്ലാവരും മറുപടിക്കായി നിശബ്ദരായി കാത്തു നിന്നു.
കുറച്ചു സമയത്തിനു ശേഷം അദ്ദേഹം ടാട്ടനോട് കല്യാണത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തുകൊള്ളാൻ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി  എല്ലാവരിലും ഞെട്ടൽ ഉണ്ടാക്കി. ഇങ്ങനെ ഒരു മറുപടി ഒരിക്കലും ആരും പ്രതീക്ഷിച്ചിരുന്നില്ല.
എല്ലാം ശരി ആയി എന്ന മട്ടിൽ ചെറു പുഞ്ചിരിയോടെ ടാട്ടൻ
അമ്മുവിനെ നോക്കി.
തുള്ളിച്ചാടാനുള്ള സന്തോഷം ഉണ്ടായിട്ടും എല്ലാം ഉള്ളിൽ ഒതുക്കി ടാട്ടൻ അങ്ങനെ ഇരുന്നു.

അമ്മുവിന്റെ അമ്മയെയും സഹോദരങ്ങളെയും വിളിച്ചു അദ്ദേഹം കാര്യം പറഞ്ഞു.
എല്ലാവർക്കും ടാട്ടനെ അറിയുന്നത് കൊണ്ടു തന്നെ ആർക്കും
എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.
നല്ലൊരു തീയതി നോക്കി കല്യാണം നടത്താൻ അവർ തീരുമാനിച്ചു.

വിവാഹത്തിനു മുമ്പുള്ള അവസാന കൂടി കാഴ്ച ആയിരുന്നു അത്. അന്നു വൈകുന്നേരം രണ്ടു പേരും കൂടി പൂക്കൾ  പറിച്ച്  വിവാഹത്തിന്റെ ഒരുക്കങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. രണ്ടു പേരും നല്ല സന്തോഷത്തിൽ ആയിരുന്നു മടങ്ങിയത്.

കത്തിലൂടെ ടാട്ടൻ ആ  സന്തോഷ വാർത്ത വീട്ടിൽ അറിയിച്ചു.
വിവാഹത്തിന് വേണ്ടി എല്ലാവർക്കും വസ്ത്രങ്ങൾ എടുത്തു. ടാട്ടൻ കല്യാണത്തിനു രണ്ടു ദിവസം മുൻപ് വീട്ടിൽ എത്തുമ്പോഴേക്കും കൂട്ടുകാർ എല്ലാവരും ടാട്ടന്റെ വീട്ടിലെ ഒരുക്കങ്ങൾ  പൂർത്തിയാക്കിയിരുന്നു.

1958 മാർച്ച്‌ 23ന് ഗുരുവായൂർ അമ്പലത്തിൽ വെച്ച് അവർ
വിവാഹിതരായി.
വിവാഹം കഴിഞ്ഞ് രണ്ടു പേരും തിരിച്ചു കോഴിക്കോടുള്ള ടാട്ടന്റെ വീട്ടിൽ എത്തി. അകത്തേക്ക്‌ കയറിയതും, ടാട്ടന്റെ സുഹൃത്തായ പോസ്റ്റ്‌ മാൻ അബു സൈക്കിളിൽ ചീറി പാഞ്ഞെത്തി, ടാട്ടന് ഒരു കത്തു നൽകി.

തുടരും......

പൈതൃകാർദ്രതWhere stories live. Discover now