16

14 2 0
                                    

വലിയ തറവാട്, ഉമ്മറ പടിമേൽ ഇരുന്നാൽ നീണ്ടു കിടക്കുന്ന വയലു കാണാം. വയലിനടുത്തുള്ള പറമ്പിൽ വിളവെടുപ്പിനായി തയ്യാറായി നിൽക്കുന്ന പഴുത്ത ഓറഞ്ച് മരങ്ങളും, വാഴപ്പഴങ്ങളും.

അമ്പലത്തിലേക്കുള്ള
പൂക്കൾ പറിക്കാൻ ആയി അമ്മു അടുത്തുള്ള വീടുകളിൽ എല്ലാം പോകുമായിരുന്നു. വയൽ കടന്നു വേണം മറ്റു വീടുകളിലേക്ക്‌ ചെല്ലാൻ.
പോകും വഴി വയലിൽ പണി ചെയുന്നവരുടെ സുഖവിവരങ്ങൾ എല്ലാം അന്വേഷിച്ചാണ് പോകാറ്.

അന്ന് പൂക്കൾ പറിക്കുന്നതിനിടെ ടാട്ടനെ കാണാൻ ഇടയായി.
പൂക്കൾ നുള്ളാൻ ടാട്ടനും സഹായിച്ചു.
അതിനിടയിൽ രണ്ടു പേരും പരസ്പരം വീട്ടു കാര്യങ്ങളും, നാട്ടു കാര്യങ്ങളും  ചർച്ച ചേയ്യ്തു. ടാട്ടൻ അമ്മയേയും സഹോദരങ്ങളെയും കുറിച്ച് അമ്മുവിനോട് പറഞ്ഞു.

പൂക്കൾ പറിച്ചു കഴിഞ്ഞ് തിരികെ രണ്ടു പേരും വയലിലൂടെ കഥകൾ
പറഞ്ഞ് അമ്മുവിന്റെ വീടു വരെ വന്നു.
പോകാൻ നേരം നാളെ കാണാം എന്ന് പറഞ്ഞ് അവൾ അകത്തേക്കു പോയി. അവളുടെ ആ വാക്കുകൾ ടാട്ടന്
എന്തന്നില്ലാത്ത സന്തോഷം നൽകി.

പിറ്റേ ദിവസവും കൃത്യ സമയം ടാട്ടൻ അവിടെ എത്തി, രണ്ടു പേരും പൂക്കൾ പറിച്ചും സംസാരിച്ചും സമയം ചിലവിട്ടു. പിന്നീട് അതൊരു പതിവായി മാറി.

ഒരിക്കൽ പതിവു പോലെ പാടത്തൂടെ നടന്നു വരുംവഴി പാടത്തിന്റെ നടുവിൽ
വെച്ച് ടാട്ടൻ തന്റെ പ്രണയം അമ്മുവിനോട് തുറന്നു പറഞ്ഞു.
അത്രയും നേരം വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന അവളുടെ മുഖത്തെ ചിരി പാടെ മാഞ്ഞു. പിന്നീട്
വീടു വരെ നീണ്ട നിശബ്ദതയായിരുന്നു. ഒന്നും മിണ്ടാതെ
അവർ രണ്ടു പേരും നടന്നു. ടാട്ടൻ ഇടക്കിടെ അവളെ നോക്കിയെങ്കിലും , അവൾ ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ ദൂരേക്ക് നോക്കി നടന്നു.
വീടെത്തിയപ്പോൾ അമ്മു ടാട്ടന്റെ മുഖത്തേക്ക്‌ നോക്കി ഒന്നും മിണ്ടാതെ വീട്ടിലേക്ക്‌ കയറി പോയി.

തുടരും.......

പൈതൃകാർദ്രതDonde viven las historias. Descúbrelo ahora