22

11 2 0
                                    

വർഷങ്ങൾക്കു ശേഷം ബാലചന്ദ്രനു കൂട്ടായി 4 അനുജൻമാർ കൂടി ജനിച്ചു. കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ പോകുമ്പോഴാണ് അനുജത്തിയുടെ ഭർത്താവിന്റെ മരണ വാർത്ത അവരെ തേടി എത്തിയത്. അനുജത്തിയുടെ ഭർത്താവിന്റെ മരണത്തിനു ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ടാട്ടൻ സഹോദരിയെ കാണാനായി അവിടെ ചെന്നു. അവിടെ ചെന്നതും അദ്ദേഹം കണ്ടത് പിഞ്ചു കുഞ്ഞിനെ കൈയിൽ പിടിച്ചു കൊണ്ട് പണിഎടുക്കുന്ന അനുജത്തീയെ ആയിരുന്നു .മറ്റു രണ്ട് കുഞ്ഞുങ്ങൾ അമ്മക്കരികിൽ ഇരിക്കുന്നു.
ഭക്ഷണം  നൽകാതെ പണിയെടുപ്പിച്ചും പട്ടിണിക്കിട്ടും കഷ്ട്ടപെടുത്തിയ ആ വീട്ടിൽ നിന്നും
ടാട്ടൻ അദ്ദേഹത്തിന്റെ സഹോദരിയെയും കുഞ്ഞുങ്ങളെയും കൂട്ടി കൊണ്ടു വന്നു.
സ്വന്തം മക്കളെയും സഹോദരിയുടെ മക്കളെയും വേർ തിരിവില്ലാതെ വളർത്തി. എന്തു കൊണ്ടുവന്നാലും എല്ലാവരും ഒരു പോലെ പങ്കിട്ടെടുത്തു. ടാട്ടനു താങ്ങായി അദ്ദേഹത്തിന്റെ സങ്കടത്തിലും സന്തോഷത്തിലും അമ്മു എന്നും ഉണ്ടായിരുന്നു. ടാട്ടന്റെ കഷ്ടപ്പാടെല്ലാം അറിയുന്നതു കൊണ്ടു തന്നെ മക്കൾ ആരും അവർക്ക് ഇഷ്ടമുള്ള സാധനങ്ങൾക്കു വേണ്ടി വാശി പിടിക്കാറില്ല.

ജീവിതത്തിൽ ആദ്യമായി ബാലചന്ദ്രൻ  അവന് കിടക്കാനായി ഒരു കട്ടിൽ വേണമെന്ന് ടാട്ടനെ അറിയിച്ചു.
കുറേ നാളുകളായി ഉള്ള അവന്റെ ആഗ്രഹം സാധിക്കാൻ ടാട്ടൻ വീടിനു പുറകിലെ മരങ്ങൾ ഉപയോഗിച്ച് ഒരു കുഞ്ഞി കട്ടിൽ പണിയിച്ചു.
ദിവസങ്ങൾ നീണ്ടു നിന്ന പണി
പുർത്തിയാക്കി കട്ടിൽ വരാന്തയിൽ കയറ്റി വെച്ചു. ബാലചന്ദ്രനെക്കാൾ സന്തോഷം അവന്റെ അനുജനായിരുന്നു.
പുതിയ കട്ടിൽ ആയതു കൊണ്ടുതന്നെ അനുജൻ കട്ടിലിൽ കയറി കളിക്കാൻ തുടങ്ങി.
ആ സമയം ടാട്ടനെ കല്യാണം വിളിക്കാൻ ആയി ഗംഗാധരൻ വീട്ടിൽ എത്തി. കല്യാണ ഒരുക്കങ്ങളെ കുറിച്ചെല്ലാം പറഞ്ഞു. തിരികെ പോകാൻ നേരം അദ്ദേഹം ടാട്ടനോടു പറഞ്ഞു" കിടക്കാൻ ആയി എനിക്ക് നല്ലൊരു കട്ടിൽ ഇല്ല". അത് കേട്ടതും ടാട്ടൻ അവിടെ വെച്ചിരിക്കുന്ന കട്ടിൽ ചൂണ്ടി കാണിച്ച് ഇതു മതിയാകുമോ  എന്നു ചോദിച്ചു.
ഇത് ധാരാളമാണെന് പറഞ്ഞ് അദ്ദേഹം ആ കുഞ്ഞി കട്ടിൽ തലയിൽ വെച്ച് കൊണ്ടു പോയി.
ബാലചന്ദ്രനും അനുജനും ഒന്നും മിണ്ടാതെ നോക്കി നിന്നു.
അദ്ദേഹം പോയതിനു ശേഷം ചേട്ടന്റെ കട്ടിൽ കൊണ്ടുപോയതിന് അനുജൻ ഉറക്കെ നിലവിളിച്ചു കരയാൻ തുടങ്ങി.

അവനെ വിളിച്ച് അരികിൽ ഇരുത്തി
ടാട്ടൻ അവനോട് പറഞ്ഞു "  ചെറുപ്പത്തിൽ പന്തുകളി മത്സരമൊക്കെ കഴിഞ്ഞുവന്നാൽ കഴിക്കാൻ ഒന്നും ഇല്ലാതെ പട്ടിണിക്ക് കിടന്നപ്പോൾ ഇദ്ദേഹമായിരുന്നു കഴിക്കാൻ ആയി വല്ലതും നൽകിയിരുന്നത്"
അദ്ദേഹത്തിനോടുള്ള കടപ്പാട് കൊണ്ടാണ് താൻ ഇങ്ങനെ
ചെയ്തതെന്ന് പറഞ്ഞുകൊടുത്തു.

തുടരും.....

പൈതൃകാർദ്രതWhere stories live. Discover now