9

57 6 1
                                    

മീനാക്ഷിഅമ്മ പഴയ കാലത്തെ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്ത്  മക്കളോട് പറഞ്ഞു. മരുമക്കത്തായം നിലനിന്നിരുന്ന കാലത്താണ് മീനാക്ഷി അമ്മയുടെ ചേട്ടന്മാരായ അപ്പുമാമനും കുട്ടിമാമനും മീനാക്ഷിയമ്മയുടെ വീട്ടിൽ എത്തുന്നത്. അവരുടെ മദ്യപാനവും
ധൂർത്തടിയും കാരണം മീനാക്ഷിയമ്മയുടെ വീട് ജപ്തിയുടെ വക്കത്തെത്തി. ഇനി അവിടെ നിൽക്കുന്നതു കൊണ്ട് കാര്യമില്ല എന്ന് മനസ്സിലായ അവർ സ്വന്തം വീട്ടിലേക്കു മടങ്ങി. ആകെ ഉണ്ടായിരുന്ന വീടും നഷ്ട്ടപെട്ട്  നട്ടം തിരിയുന്ന അവസരത്തിലാണ് രാമയ്യർ അവിടെ എത്തുന്നത്. കാര്യങ്ങളെല്ലാം മീനാക്ഷി അമ്മ രാമയ്യരെ അറിയിച്ചു.

സ്ഥലങ്ങൾ പണയത്തിന് കൊടുക്കുന്ന ആളായിരുന്നു ചിരുകണ്ഠൻ മുതലാളി.
ഇദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു രാമയ്യർ. രാമയ്യരെ അവർ വിളിച്ചിരുന്നത് സ്വാമി എന്നായിരുന്നു.
അദ്ദേഹത്തോട്‌ മീനാക്ഷിഅമ്മയുടെ വീട്  വാങ്ങാൻ രാമയ്യർ ആവശ്യപ്പെട്ടു.

ബാലകൃഷ്ണന്റെ മരണത്തിനു ശേഷം അഞ്ഞൂറ്റി ഇരുപത്തി അഞ്ചു രൂപ മിലിറ്ററിയിൽ നിന്ന് ബാലകൃഷ്ണന്റെ കുടുംബത്തിനു കിട്ടി.
ആ പണം മീനാക്ഷി അമ്മ ചിരുകണ്ഠൻ മുതലാളിക്ക് മുഴുവനായി കൊടുത്തെങ്കിലും അദ്ദേഹം അഞ്ഞൂറ് രൂപ മാത്രമെ മീനാക്ഷി അമ്മയുടെ പക്കൽ നിന്ന് വാങ്ങിയുള്ളു.
പ്രമാണം തിരിച്ചു കൊടുക്കാൻ നേരം അദ്ദേഹം മീനാക്ഷി അമ്മയോട് പറഞ്ഞു. " ഈ വീടും പറമ്പും എന്നിൽ നിന്ന് വലിയ വിലക്ക്‌ വാങ്ങാൻ പലരും ശ്രമിച്ചെങ്കിലും ഞാൻ അത് കൊടുക്കാൻ തയ്യാറായില്ല.
സ്വാമിക്ക്  ഞാൻ ഒരു വാക്ക് കൊടുത്തിരുന്നു.  കോഴിക്കോടേക്ക് ഉള്ള അവസാനത്തെ വരവിൽ അദ്ദേഹം എന്നോട് ആവശ്യപ്പെട്ട ഒരേഒരു കാര്യമായിരുന്നു
ഈ വീടും സ്ഥലവും മീനാക്ഷി അമ്മക്കും മക്കൾക്കും കൊടുക്കണം, അവർ എന്ന് പണം മുഴുവൻ അടച്ചു തീർക്കുന്നുവോ അന്ന് ഇത് അവർക്ക് കൊടുക്കാൻ രാമയ്യാർ എന്നോട് ആവശ്യപെട്ടിരുന്നു. അഞ്ഞൂറു രൂപക്കായിരുന്നു ആ വീട് പണയത്തിന് വാങ്ങിയിരുന്നത്. എത്ര കാലം കഴിഞ്ഞാലും അഞ്ഞൂറ് രൂപ മാത്രമേ അവരുടെ പക്കൽ നിന്ന് വാങ്ങാൻ പാടുകയുള്ളു. സ്വാമി പറഞ്ഞത് ഞാൻ അതെ പടി അനുസരിച്ചു".
അതിനിടയിൽ ചിരുകണ്ഠൻ മുതലാളിയുടെ മക്കൾ ആ സ്ഥലം കൈക്കലാക്കാൻ പല കാര്യങ്ങൾ
ചെയ്യിതെങ്കിലും ഒന്നും നടന്നില്ല.

ഈ കാര്യങ്ങൾ എല്ലാം മീനാക്ഷിഅമ്മ
ടാട്ടനോടും സഹോദരങ്ങളോടും പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ
താൻ അച്ഛനെ തേടി പോകാൻ പാടില്ലായിരുന്നു എന്ന്  ചെറിയൊരു കുറ്റബോധം ടാട്ടനു തോന്നി. അതിനോടൊപ്പം ഒരു വട്ടമെങ്കിലും തന്റെ അച്ഛനെ കാണാൻ ഉള്ള മോഹവും.

തുടരും.........

പൈതൃകാർദ്രതWo Geschichten leben. Entdecke jetzt