4

108 8 2
                                    

ഒരിക്കൽ ക്ലാസ്സ്‌ ടീച്ചർ ടാട്ടനെ ക്ലാസ്സ്‌ ലീഡർ ആയി തിരഞ്ഞെടുത്തു. അന്ന് ഉച്ച ഭക്ഷണം കഴിച്ചുകഴിഞ്ഞ് ബാക്കി വന്ന ഭക്ഷണം സഹോദരങ്ങൾക്കായി എടുത്ത് വെക്കുമ്പോൾ മറ്റു കുട്ടികൾ ടാട്ടനെ കൂട്ടമായി കളിയാക്കി.
ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ഗതി ഇല്ലാത്തവൻ ആണോ ലീഡർ എന്ന് ചോദിച്ചത് ടാട്ടന്റെ ആ കുഞ്ഞു മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.  അതിനു ശേഷം സ്കൂളിൽ നിന്നുള്ള ഭക്ഷണം വീട്ടിലേക്ക് എടുക്കാതായി.
ടാട്ടനെ കാണുമ്പോൾ അവർ അവരുടെ
ആർഭാട ജീവിതത്തെ കുറിച്ച്  സംസാരിച്ചു കൊണ്ടിരുന്നു.

എല്ലാ സ്കൂളിലും കണ്ടുവരുന്ന ചടങ്ങാണ് ക്ലാസ്സിൽ ടീച്ചർ ഇല്ലാത്ത സമയം സംസാരിച്ചാൽ ലീഡർ ബോർഡിൽ പേരെഴുതുന്നത്.
ക്ലാസ്സ്‌ ടാട്ടനെ ഏൽപിച്ച് ടീച്ചർ പുറത്തേക്ക് പോയി.  ആ തക്കം നോക്കി ക്ലാസ്സിലെ പണക്കാരായ കുട്ടികൾ കൂട്ടമായി ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ തുടങ്ങി.
ശബ്ദം അസഹനീയമായപ്പോൾ അവരോട് മിണ്ടാതിരിക്കാൻ ടാട്ടൻ ആവശ്യപ്പെട്ടു. അഞ്ചു പൈസക്ക് ഗതി ഇല്ലാത്ത നീ ആണോ ഞങ്ങളെ ഭരിക്കാൻ വരുന്നതെന്ന് ചോദിച്ച് എല്ലാവരും കൂട്ടമായി ചിരിച്ചു.

കളിയാക്കൽ സഹിക്കവയ്യാതെ നിറക്കണ്ണുകളുമായി ക്ലാസ്സിൽ നിന്ന് ഇറങ്ങി ടീച്ചറുടെ അടുത്തേക്ക് ഓടി.
ലീഡർ സ്ഥാനം മറ്റൊരാൾക്കു കൊടുക്കാൻ ടാട്ടൻ ടീച്ചറോട് അപേക്ഷിച്ചു.  ലീഡർ സ്ഥാനം ഒഴിയാൻ ഉള്ള കാരണം ടീച്ചർ തിരക്കി. കളിയാക്കിയ എല്ലാവർക്കും
തക്കാതായ ശിക്ഷയും കൊടുത്തു.

എന്നെങ്കിലും ഒരു ദിവസം കഷ്ട്ടപാടെല്ലാം മാറുമെന്ന് ടാട്ടൻ വിശ്വസിച്ചു. ടാട്ടനും അപ്പുക്കുട്ടനും നല്ല രീതിയിൽ തന്നെ പഠിച്ചു.

ഒരിക്കൽ വരാന്തയിൽ ഇരുന്ന് കളി കാണുന്ന ടാട്ടനെ കണ്ട ടീച്ചർ
കുട്ടികളോട് ഒപ്പം കളിക്കാൻ
ആവശ്യപെട്ടു. വിശപ്പ് ഓർത്ത് ഒഴിഞ്ഞു മാറാൻ ടാട്ടൻ ശ്രമിച്ചെങ്കിലും ടീച്ചർ പല കളികളിലും പങ്കെടുക്കാൻ നിർബന്ധിച്ചു.
കളി കഴിഞ്ഞ് അവശനായി ഇരിക്കുമ്പോഴും ഭക്ഷണപൊതി കാത്തിരിക്കുന്ന സഹോദരങ്ങളോട് എന്ത് പറയുമെന്ന് ആലോചിച്ചു ഇരിക്കുന്ന ടാട്ടന് നേരെ ടീച്ചർ ഉച്ചക്ക് എടുത്തുവെച്ച ഭക്ഷണപൊതി  നീട്ടി.
ടാട്ടൻ ടീച്ചറോട് നന്ദി പറഞ്ഞ് ഭക്ഷണ പൊതിയുമായി വീട്ടിലേക്ക് ഓടി.

ടീച്ചറുടെ സഹായത്തോടെ ടാട്ടൻ എല്ലാ കായിക മത്സരങ്ങളിലും കഴിവ് തെളിയിച്ചു. എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സമ്മാനങ്ങളുമായി ടാട്ടൻ ടീച്ചറുടെ അരികിലേക്ക് ഓടിച്ചെന്നു.

തുടരും........

പൈതൃകാർദ്രതWhere stories live. Discover now