"നിക്കാഹ്"

Par Freya_Wren

68.4K 6.8K 5.9K

ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്... Plus

1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58

31

1.1K 141 102
Par Freya_Wren

Falak's pov:-

വയറിന്റെ സൈഡിൽ വേദന അനുഭവപ്പെട്ടിട്ടാണ് എന്റെ ഉറക്കം നഷ്ടമായത്. ആ വേദന ശ്രദ്ധിക്കാതെ ഞാൻ അത് പോലെ കിടന്നു. കൈ മിനുസമുള്ള പ്രതലത്തിൽ സ്പർശിച്ചപ്പോൾ ബ്ലാന്കെറ്റിന്റെ ഓർമ്മയിൽ കൈ കൊണ്ട് ഒന്ന് കൂടെ തലോടി. സ്റ്റോൺ പോലെ എന്തോ കയ്യിൽ തട്ടിയപ്പോൾ കണ്ണ് തുറന്ന് നോക്കി.

അപ്പോഴാണ് ഞാൻ കിടക്കുന്ന പൊസിഷൻ എനിക്ക് ബോദ്ധ്യം വന്നത്. ആ ശരീരത്തിന്റെ ഉടമയെ തേടി ഞാൻ തലയുയർത്തി നോക്കി. വളരെ സമാധാന പൂർവം ഉറക്കത്തിലായിരുന്നു zaib. ഞാൻ ഇളകിയത് കാരണം എന്നെ zaib ലേക്ക് ചേർത്ത് പിടിച്ച കൈകൾ zaib ഒന്നു കൂടെ മുറുക്കി. ആ പ്രവർത്തി കാരണം എന്റെ അടിവയറ്റിൽ ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത  ഫീലിംഗ് ഉടലെടുത്തു. ഇതിനെയാണോ അടിവയറ്റിൽ മഞ്ഞു കട്ട വീഴുന്ന സുഖമെന്നും വയറ്റിൽ butterflies പാറിനടക്കുന്ന ഫീലിംഗ് എന്നും പറയുന്നത് എന്നെനിക്കറിയില്ല. കാരണം ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം.

ഞാൻ zaib നെ എഴുന്നേല്പിക്കാതെ നേരത്തെ കിടന്നത് പോലെ കിടന്നു. നേരത്തെ എന്റെ ഉറക്കം കെടുത്തിയത് ഞാൻ കിടക്കുന്ന പൊസിഷനായിരുന്നു. ഞാൻ പൊസിഷൻ മാറിയാൽ zaib എഴുന്നേൽക്കും എന്നുള്ളത് കൊണ്ട് അനങ്ങാതെ കിടന്ന് zaib ന്റെ ഷർട്ടിന്റെ ബട്ടൺസിന്റെ മുകളിൽ കളി തുടങ്ങി.

വളരെ പ്രൊട്ടക്ടിവ് ആയ രീതിയിലായിരുന്നു zaib ന്റെ കൈകൾ എന്നെ അവനിലേക്ക് ചേർത്ത് പിടിച്ചിരുന്നത്. പ്രൊട്ടക്ടിവ് എന്ന വേർഡ് മനസ്സിലേക്ക് വന്നപ്പോൾ കഴിഞ്ഞ ദിവസം നടന്ന കാര്യമാണ് ഓർമ്മ വന്നത്. Zaib എന്നോട് സീറ്റ് മാറിയിരിക്കാൻ പറഞ്ഞത്. ആദ്യം മനസ്സിലായില്ലെങ്കിലും ഇറങ്ങാൻ ദൃതി കാണിച്ച ഒരു സ്ത്രീയുടെ ബാഗ് എന്നെ വന്നിടിച്ചപ്പോൾ എല്ലാം മനസ്സിലായി.

എന്റെ കാര്യത്തിൽ കുറച്ച് ശ്രദ്ധയൊക്കെയുണ്ട് അത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്???

പക്ഷെ അതല്ല....
അങ്ങനെ മാറിയിരുന്ന് ഞാൻ ഉറങ്ങിപ്പോയി എനിക്കുണ്ടായത് പോലെ zaibന് വല്ല ബുദ്ധിമുട്ടും ഉണ്ടായിട്ടുണ്ടെങ്കിലോ??

ഞാൻ തലയുയർത്തി zaib നെ നോക്കിയതെ ഓർമ്മയുള്ളൂ എന്റെ തല zaib ന്റെ താടിയിൽ തട്ടി. Zaib വേദന കൊണ്ടാണോ എന്നറിയില്ല എന്തോ ശബ്ദം ഉണ്ടാക്കിയതെ ഓർമ്മയുള്ളൂ ഞാൻ ഒന്നും അറിയാത്തത് പോലെ ഉറക്കം നടിച്ചു കിടന്നു.

Zaib എഴുന്നേറ്റ സ്ഥിതിക്ക് ഇനി ഞാൻ എങ്ങനെ എഴുന്നേൽക്കും എന്നതായിരുന്നു എന്റെ ചിന്ത. Zaib എഴുന്നേൽക്കുന്നതിനു മുൻപ് എഴുന്നേറ്റിരുന്നെങ്കിൽ ഇപ്പോൾ അനുഭവിക്കുന്ന ഒരു തരം ടെൻഷൻ ഒഴിവാക്കാമായിരുന്നു.

എങ്ങനെ എഴുന്നേൽക്കും എന്നാലോചിച്ച് കിടന്നപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. അമ്മി എനിക്കും നവാലിനും പണ്ട് ഒരു കഥ പറഞ്ഞു തന്നിട്ടുണ്ട്. ഒരു കൊക്കിന്റെയും മുതലയുടെയും.

കൊക്കിനെ കൊന്ന് തിന്നാൻ മരിച്ചത് പോലെ കിടക്കുന്ന മുതലയെ കണ്ട കൊക്ക് മുതലകൾ മരിച്ചു കിടക്കാണെങ്കിൽ വാലാട്ടും എന്ന് മുതല കേൾക്കെ പറഞ്ഞപ്പോൾ താൻ മരിച്ചതാണെന്ന് കാണിക്കാൻ തന്റെ വാലാട്ടുന്ന മണ്ടൻ മുതലയുടെ കഥ.

ഞാനിപ്പോൾ അതെ മുതലയുടെ സ്ഥാനത്താണ്. എന്താണെന്ന് ചോദിച്ചാൽ ഇത്ര നേരം ഉറക്കം അഭിനയിച്ച ഞാൻ ആ സമയമത്രയും zaib ന്റെ ഷർട്ടിന്റെ ബട്ടൺസിന്റെ മേൽ സർക്കിൾ വരച്ച് കളിക്കായിരുന്നു.

ബോധം വന്ന ഉടനെ ഞാൻ കൈ വിട്ട് എഴുന്നേറ്റ് സീറ്റിൽ റെഡിയായി ഇരുന്നു. Zaib തന്റെ കൈ പതിയെ പിൻവലിച്ചു എന്നല്ലാതെ എന്നെ നോക്കുക പോലും ചെയ്തില്ല. അതോടെ എനിക്കൊരു കാര്യം പിടി കിട്ടി. Zaib ന് എല്ലാം മനസ്സിലായിട്ടുണ്ടാകും. ഞാൻ ഇത്ര നേരം അഭിനയിക്കുകയാണെന്ന് മനസ്സിലാക്കിയാൽ എന്നെ പറ്റി എന്തായിരിക്കും കരുതുക???

ഇടം കണ്ണിട്ട് ഇടക്കിടക്ക് zaib ന്റെ ഭാഗത്തേക്ക് നോക്കാൻ ഞാൻ മറന്നില്ല. Zaib ആണെങ്കിൽ നോക്കുന്നുമില്ല. ഞാൻ എത്ര നേരം അങ്ങനെ നോക്കിയിരുന്നു എന്നറിയില്ല. പെട്ടെന്ന് zaib തിരിഞ്ഞതും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടഞ്ഞു. ആ ചെറിയ ടൈമിൽ ഞാൻ നേരത്തെ പറഞ്ഞ ഫീലിംഗ് ഇല്ലേ.... അതിന്റെയുള്ളിൽ വീണ്ടും അനുഭവപ്പെട്ടു.

ഞാൻ മുഖം തിരിച്ച് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. അപ്പോഴും ആ ഒരു തരം ഫീലിംഗ് എന്റെ ഉള്ളിൽ കിടന്ന് വല്ലാതെ എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. വിന്ഡോയിലൂടെ തണുത്ത കാറ്റ് വരുന്നുണ്ടെങ്കിലും എന്റെ ശരീരമാകെ ചൂട് പിടിച്ച അവസ്ഥയിലായിരുന്നു.

അപ്പോഴാണ് എന്റെ അടുത്തുള്ള സീറ്റ് കാലിയായ വിവരം ഞാൻ ശ്രദ്ധിക്കുന്നത്. അയാൾ ഇറങ്ങിക്കാണും....

ഞാൻ പുറത്തേക്ക് നോക്കി. തെളിഞ്ഞു വരുന്ന സൂര്യന്റെ വെളിച്ചത്തിൽ ആ അന്തരീക്ഷം മുഴുവൻ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്. നേരിയ വെളിച്ചത്തിൽ വയലുകൾക്കും ചെടികൾക്കും തിളക്കം വർധിച്ചിരുന്നു. ഇത്രമാത്രം ഭംഗിയുള്ള സ്ഥലങ്ങൾ കഴിഞ്ഞ യാത്രയിൽ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല.

****

പത്ത് മണിയോടടുപ്പിച്ച് ഞങ്ങൾ zaib ന്റെ അപ്പാർട്മെന്റിലെത്തി. അത്ര നേരം ട്രെയിനിൽ കിടന്നുറങ്ങിയിട്ടും zaib ന്റെ മുറിയിൽ കയറിയപ്പോൾ ആ കട്ടിലിൽ കിടന്ന് ഉറങ്ങാനാണ് എനിക്ക് തോന്നിയത്.

എന്റെ തോന്നലിനെ വക വെയ്ക്കാതെ ഞാൻ ഡ്രെസ്സുമായി കുളിക്കാൻ കയറി. കുളി കഴിഞ്ഞു വന്നപ്പോഴേക്കും സമയം കുറച്ചായിരുന്നു. വിശന്നിട്ട് വയറ്റിനുള്ളിൽ നിന്ന് ഡ്രമും ബാന്റും ഒരുമിച്ച് കൊട്ടാൻ തുടങ്ങി. ഞാൻ വേഗം റൂമിൽ നിന്നിറങ്ങി.

ഞങ്ങൾ ഹോട്ടലിൽ നിന്നും വാങ്ങിയ ഫുഡ് ടേബിളിൽ നിരന്നിരുന്നു. ഞാനത് നോക്കികൊണ്ട് വെള്ളമിറക്കുന്ന സമയത്ത് കൈയിൽ ചായയുമായി zaib ടേബിളിന് നേരെ വന്നു. വന്ന ഉടനെ റസ്റ്റ് പോലുമില്ലാതെ zaib ഓരോന്നും ചെയ്യുന്നത് കണ്ടപ്പോൾ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി.

ഇതൊക്കെ ഞാൻ ചെയ്യേണ്ടതല്ലേ പകരം ഞാൻ zaib ചെയ്യുന്നതും നോക്കി നിൽക്കുന്നു.

"ഇരിക്ക് കഴിക്കാം....
സമയം ഇപ്പോൾ തന്നെ ഒരുപാടായി" ഇരിക്കാൻ ചെയർ വലിച്ചു കൊണ്ട് zaib പറഞ്ഞു.

ഞാൻ zaib ന് അഭിമുഖമായി ഇരുന്നു. ഫുഡ് കഴിക്കുന്നത് ഫുൾ ഓൺ സൈലന്റ് മോഡിലായിരുന്നു. ആകെ ഉണ്ടായിരുന്ന ശബ്ദം കറി വിളമ്പുമ്പോൾ പാത്രവും സ്പൂണും തമ്മിലുള്ളത് മാത്രം.

"എനിക്ക് വർക്കിന് കയറണം." ഫോണിലേക്ക് ദൃതിയിൽ നോക്കിക്കൊണ്ട് zaib പറഞ്ഞു. മറുപടിയായി ഞാനൊന്ന് മൂളുക മാത്രം ചെയ്തു.

വീണ്ടും ഫുഡ് കഴിക്കുന്നത് സൈലന്റ് മോഡിലായി. കഴിച്ചു കഴിഞ്ഞതും ദൃതിയിൽ zaib പത്രങ്ങൾ എടുത്തു.

"അതൊക്കെ ഞാൻ എടുത്തോളാം..." zaib എന്നെ നോക്കി. "വർക്കിന് പോകണം എന്നല്ലേ പറഞ്ഞത്" അവനെന്നെ നോക്കി തലയാട്ടി. "ലേറ്റാകണ്ട"

കുറച്ച് നേരം zaib എന്നെ തന്നെ നോക്കി ശേഷം റൂമിലേക്ക് പോയി.

****

Zaib പോയിട്ട് നേരം ഒരു മണിക്കൂറാകാറായി. ഇനി എന്ത് ചെയ്യണം എന്നത് തീരെ പിടിത്തമില്ല. രണ്ടും കൽപ്പിച്ച് ഞാൻ ശദയെ വിളിച്ചു. കുറച്ച് കാര്യങ്ങളൊക്കെ അവള് പറഞ്ഞു തന്നു. ആ ഒരൈഡിയ വെച്ച് zaib വരുമ്പോയേക്കും വല്ലതും ഉണ്ടാക്കാനായിരുന്നു എന്റെ പ്ലാൻ.

പിന്നെ സമയം കളയാതെ ഞാൻ നിന്നില്ല വേഗം കിച്ചനിൽ കയറി. കിച്ചൺ കുറച്ച് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഞാനിപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഉയരമുള്ള തിണ്ണയിൽ നിന്നും ഗ്യാസ് സ്റ്റവ് ചെറിയ തിണ്ണയിലേക്ക് മാറ്റി വെച്ചിട്ടുണ്ട്. എന്റെ ഹൈറ്റിനു പറ്റിയ ലെവലിൽ. എന്നെ ഇങ്ങോട്ട് കൊണ്ട് വരാനുള്ള പ്ലാൻ ഒക്കെ ആദ്യമേ നടന്നിട്ടുണ്ട് അല്ലെ...

ഇനിയാണ് ഏറ്റവും വലിയ ടാസ്‌ക്ക് ശദ പറഞ്ഞ സാധനങ്ങൾ ഈ കിച്ചനിൽ എവിടെയാണെന്ന് കണ്ടെത്തണ്ടേ...
ഞാൻ തിരച്ചിൽ തുടങ്ങി, അവസാനം അരി എവിടെയാണെന്ന് കണ്ടെത്തി. അമ്മി ചോറ് വെക്കുന്നത് കണ്ട് പരിചയം ഉള്ളതാണ്. പിന്നെ ചോർ വെക്കുന്നത് അത്ര വലിയ ടാസ്‌ക് അല്ലല്ലോ....

വേഗം ഒരു പാത്രത്തിൽ വെള്ളം ഗ്യാസ് സ്റ്റവിൽ വെച്ചു. അരി കഴുകാനുള്ള പുറപ്പാടിൽ നിൽക്കുമ്പോഴാണ് കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്. വേഗം ഫ്രന്റ് ഡോറിന് നേരെ നടന്നു. ഡോർ തുറന്നപ്പോൾ കണ്ട ആളുകളെ കണ്ട് ആരെയും മനസ്സിലാകാത്ത രീതിയിൽ ഞാൻ നിന്നു. അവർക്കിടയിലെ ഒരു മുഖം, അതെനിക്ക് മറക്കാൻ പറ്റാത്തതായിരുന്നു.

"സഫിയാന്റി" ഞാൻ ചിരിച്ചുകൊണ്ട് ഡോർ മലർക്കെ തുറന്നു.

"ഇതൊക്കെ നമ്മുടെ അയൽവാസികളാ..." അകത്തേക്ക് പ്രവേശിച്ചു കൊണ്ട് കൂടെ വന്നവരെ സഫിയാന്റി പരിചയപ്പെടുത്തി. ഞാൻ എല്ലാവരെയും നോക്കി ചിരിച്ചു.

"കല്യാണ ചെക്കൻ എവിടെ???" കൂട്ടത്തിലെ മെലിഞ്ഞു വെളിത്തിട്ടുള്ള ഒരു സ്ത്രീ ചോദിച്ചു.

"വർക്കിന് പോയി"

"ഇപ്പോൾ വന്ന് കയറിയതല്ലേയുള്ളൂ അപ്പോഴേക്കും മോളെ ഒറ്റയ്ക്കിട്ട് അവൻ പോയോ???"

"കുറെ ദിവസമായില്ലേ ലീവ് എടുക്കുന്നത്" എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ വായിൽ കിട്ടിയ മറുപടി ഞാൻ പറഞ്ഞു. എന്റെ മറുപടിയിൽ തൃപ്തി നേടിയ പോലെ അവരെല്ലാം ചെറു പുഞ്ചിരി സമ്മാനിച്ചു.

ഇനി എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കൈയിലെ നഖം കൊണ്ട് എന്തൊക്കെയോ കളിച്ചു.
എന്നോട് കോളേജിനെ കുറിച്ചും നാട്ടിലെ കാര്യങ്ങളും കുറെയൊക്കെ ചോദിച്ച ശേഷം അവർ തമ്മിൽ നാട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ആ സമയത്ത് ഞാൻ വേഗം കിച്ചനിലേക്ക് ചെന്നു.

ചോർ വെക്കാൻ ഗ്യാസ് സ്റ്റോവിൽ വെച്ച വെള്ളം പകുതി ആവിയായി പോയിട്ടുണ്ടായിരുന്നു. അത് തല്ക്കാലം ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിൽ ചായക്കുള്ള വെള്ളം വെച്ചു.

ചായ തിളക്കുന്നത് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അവർ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട് നിന്നു.

"അവന് പറ്റിയ കുട്ടി തന്നെ ആണ്..."

"നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി"

ആദ്യം പറഞ്ഞത് കേട്ടപ്പോൾ വലുതായി ഒന്നും തോന്നിയില്ല എന്നാൽ രണ്ടാമത്തേത് ശെരിക്കും എനിക്കിട്ട് കൊണ്ടു. ഇവരെന്ത് അർത്ഥത്തിലാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല എന്നാലും ഒരു കാര്യം ഉറപ്പിക്കാം എന്നെ അടുത്തറിഞ്ഞാൽ ഒരിക്കലും ഈ വാക്കുകൾ പിന്നെ ആവർത്തിക്കില്ല.

ചായ ഗ്ലാസുകളിൽ പകർന്ന ശേഷം ഹാളിലേക്ക് ചെന്നു.

" ഇതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു" എന്റെ കൈയിൽ നിന്നും ചായയുടെ ഗ്ലാസ് വാങ്ങിക്കൊണ്ട് അവരിലൊരാൾ പറഞ്ഞു.

ആവശ്യമില്ല എന്ന് പറഞ്ഞ് കുടിക്കുന്നുണ്ടല്ലോ എന്ന് ചോദിയ്ക്കാൻ നാവിന്റെ തുമ്പിൽ വരെ വന്നെങ്കിലും നേരത്തെ പറഞ്ഞ വാക്കുകൾ ഇത്ര പെട്ടെന്ന് മാറ്റി പറയിപ്പിക്കേണ്ടല്ലോ എന്ന് കരുതി മിണ്ടാതെ നിന്നു.

കുറെ നേരം അവരെല്ലാം എനിക്കൊപ്പം ചിലവഴിച്ചാണ് പോയത്. അവർ പോയ ശേഷം ഞാനെന്റെ കുക്കിംഗ് ജോലിയിൽ ഏർപ്പെടാൻ കിച്ചനിലേക്ക് നടന്നു. എന്തെങ്കിലും ചെയ്യാൻ തുടങ്ങും മുൻപ് കോളിങ് ബെല്ലിന്റെ ശബ്ദം എന്റെ കാതുകളെ തേടി വീണ്ടുമെത്തി.

ഡോർ തുറന്ന ഞാൻ കണ്ട  അപരിചിതമായ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോൾ കാര്യം പിടി കിട്ടി, എന്നെ കാണാൻ വന്ന അടുത്ത ഗ്രൂപ്പായിരുന്നു അത്. ഇവർക്കെല്ലാം കൂടെ ഒരുമിച്ച് വന്നാൽ പോരെ....

ഞാനവരെ പുഞ്ചിരിയോടെ സ്വീകരിച്ചിരുത്തി.

****

കാഴ്ച്ച ബംഗ്ലാവിലെ മൃഗങ്ങളെ കാണാൻ വരുന്നത് പോലെയായിരുന്നു എല്ലാവരും വന്നു കൊണ്ടിരുന്നത്. എല്ലാവരും പോയി കഴിഞ്ഞപ്പോഴേക്കും എന്റെ ഊപ്പാട് ഇളകിയെന്ന് പറയാല്ലോ....

Zaib വരുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യണം അല്ലെങ്കിൽ അവനെന്താ വിചാരിക്കുക. വീണ്ടും കുക്കിംങ്ങിന് കുറിച്ച് ആലോചിച്ചില്ല അപ്പോഴേക്കും കോളിങ് ബെല്ലിന്റെ ശബ്ദം അപ്പാർട്മെന്റിനെ ഉണർത്തി.

'ഈ കോളിങ് ബെല്ല് ഞാൻ അടിച്ചു പൊട്ടിക്കുന്നത് വരെ ഉണ്ടാകും' എന്ന് പിറുപിറുത്ത് ഡോർ ഓപ്പൺ ചെയ്തു.

അടിപൊളി!!!!!

എനിക്ക് മുന്നിൽ നിൽക്കുന്ന zaib നെ ഞാൻ ദയനീയ ഭാവത്തോടെ നോക്കി. Zaib ഇനി എന്നെ പറ്റി എന്ത് കരുതും ഇത്ര നേരമായിട്ടും ഞാനൊന്നും ചെയ്തില്ലെന്നോ???

വെൽ ഡൺ ഫലക്ക്...
ആദ്യ ദിവസം തന്നെ കൊള്ളാം...
Zaib പട്ടിണി തന്നെ....

ZAib നെ അകത്തേക്ക് കയറാൻ സമ്മതിക്കാതെ ഞാൻ അങ്ങനെ തന്നെ നിന്നു.













(തുടരും...)

Continuer la Lecture

Vous Aimerez Aussi

22.4K 2.3K 41
Evin" അപ്പൊ കൊച്ചിനേം തള്ളയേം ആര് നോക്കും... " Jeena"എന്റെ ഏട്ടന്മാരും നാത്തൂന്മാരും നോക്കും!!!" Evin"ഓഹോ... ഇവിടെ മലപോലെ, സുന്ദരനും സുമുഖനും സുശീലനു...
5.2K 648 22
ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക്...
48.4K 3.9K 57
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്...
19.8K 2K 30
ഇത് ഒരു taekook arranged marriage love story aanu. ഞാൻ ആദ്യമായിട്ട് ആണ് ഒരു manglish story എഴുതുന്നത് . മലയാളി ആയിട്ട് ഒരു മംഗ്ലീഷ് story എഴുതിലെങ്കി...