𝓬𝓱𝓪𝓹𝓽𝓮𝓻 4

151 28 50
                                    


SHAZIA'S POV

"Shazi, ഞാൻ ഒരു കാര്യം പറഞ്ഞാ ദേഷ്യപ്പെടോ?"

"ഇല്ല നീ പറ"

"ഞാൻ മിഞ്ഞാന്ന് പറഞ്ഞതോർക്കുന്നുണ്ടോ?"

അവളെന്താ പറഞ്ഞെന്ന് ആലോചിക്കുമ്പോൾ അവളെന്നെ കാര്യം പറഞ്ഞെന്നു.

"ഓഹ് അതോ, നീയെന്താ അന്ന് അങ്ങനെ ചോയിച്ചേ?"

"നിന്നെ ഒരാൾക്ക് ഭയങ്കര ഇഷ്ടവാ.. "

"ആരാണാവോ ആ മഹാൻ"

ഞാൻ ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു.

"ഞാൻ കാര്യമായിട്ട് പറയുന്നതാ, നീ ദേഷ്യപ്പെടല്ലേ"

ഞാൻ ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കിനിന്നു.

"Shahiകാക്കക്ക് നിന്നെ ഭയങ്കര ഇഷ്ട്ടവാ... നീ എന്റട്ത് ചൂടാവല്ലേ, ഞാൻ ഒരുപാട് തവണ ഇക്കാക്കനോട് പറഞ്ഞുനോക്കി നീ പ്രേമിക്കൊന്നൂല്ലെന്നു but ആള് കേക്കുന്നില്ല"

"യു mean..??"

"Yes, നിന്റെ mr.handsome തന്നെ"

അതും പറഞ്ഞ് ഇളിച്ചോണ്ട് നിന്ന്.

"നീ ഒന്ന് പോയെ... ഈ കളിയാക്കലിന് ഒരവസാനമില്ലേ? ന്റെ റബ്ബേ ഏതു നേരത്താണാവോ അന്ന് എനിക്ക് അങ്ങനെ ചോയ്ക്കാൻ തോന്നിയെ!"

അന്നൊരു ദിവസം അവളുടെ ഫോണിൽ ഫോട്ടോസ് നോക്കിക്കൊണ്ടരിരിക്കുമ്പോൾ shahi കാക്കന്റെ ഫോട്ടോ കണ്ടപ്പോ "who is this handsome guy" എന്ന് അറിയാതെ ഒന്ന് ചോതിച്ചുപോയി. അന്നുമുതൽ തുടങ്ങിയതാണ് ഈ കളിയാക്കൽ.

"ഹേയ് ആം സീരിയസ്, നിനക്ക് ഓർമയില്ലേ ഇക്കാക്ക വന്നതൊക്കെ? അത് നിന്നെ കാണാൻ വേണ്ടിയായിരുന്നു.
അന്നാണ് എന്റട്ത് കാര്യം പറഞ്ഞത്‌, അതാ ഞാൻ നിന്റട്ത് അങ്ങനെ ഒക്കെ ചോദിച്ചത്. നീ എന്റട്ത് ദേഷ്യപ്പെടും എന്ന് കരുതിയിട്ടാണ് ഞാൻ പറയാതിരുന്നത്"

"പിന്നെ എന്തിനാ ഇപ്പൊ പറഞ്ഞെ?"

"അതുപിന്നെ ഇക്കാക്ക എനിക്ക് സൗര്യം തരുന്നില്ല, അതാ ഇപ്പൊ ഞാൻ രണ്ടുംകല്പിച്ച് പറഞ്ഞത്"

Ms.Cutie and Mr.HandsomeWhere stories live. Discover now