𝓬𝓱𝓪𝓹𝓽𝓮𝓻 1

538 35 139
                                    

SHAZIA'S POV

"ഡീ എണീറ്റെ സമയം ഒരുപാടായി.ദേ ഞാൻ കാത്തു നിൽക്കാതെ പോകുവെ"

"ദേ ഞാൻ എണീച്ചു. ഒരു പത്തുമിനിറ്റ്, ഞാൻ ഇതാ എത്തി "

"ആ എത്തിയ നിനക്ക് കൊള്ളാം"

"Okay madam"

എന്നും പറഞ്ഞ് അവളോടി. ആ സമയം കൊണ്ട് ഞാൻ വേഗം ബുക്സ് ഒക്കെ എടുത്ത് വെച്ചു.

എന്നും ഇങ്ങനെത്തന്നെയാണ് ഞാൻ റെഡിയായി വന്നാലും അവള് കിടക്കയിൽനിന്ന് എണിച്ചിട്ട് വരേയുണ്ടാവില്ല.

"ഒരഞ്ചു മിനുട്ടു കൂടിത്താ അപ്പോത്തേക്ക് ഞാൻ ready"

എന്നും പറഞ്ഞ് അവള് കണ്ണാടിയുടെ മുമ്പിലെത്തി.

"ആ ഇനി അതിന്റെ മുമ്പില് ഒരരമണിക്കൂർ നിക്ക് എന്നിട്ട് മോള് പതിയെ വന്നോട്ട"

എന്നും പറഞ്ഞ് ഞാൻ റൂമിൽന്ന് ഇറങ്ങി.
ഹോസ്റ്റൽ gateന് പുറത്തെത്തിയതും

"Amna പോയോ?? "

എന്ന ചോദ്യം കേട്ട് നോക്കിയപ്പോ എവിടെയോ കണ്ടുപരിചയം ഉള്ളപോലത്തെ ഒരു മുഖം.

ആഹ് !!ഇത് നമ്മളെ Mr.handsome അല്ലെ. ഇയാളെന്താ രാവിലെ തന്നെ hostel ന്റെ മുമ്പിൽ,

"ഇല്ല അവള് അകത്തിണ്ട് "

എന്നും പറഞ്ഞ് ഹോസ്റ്റലിലേക്ക് നോക്കിയപ്പോ ദേ വരുന്നു ഓടിക്കൊണ്ട്.

"എനിക്കറിയായിരുന്നു നീ എന്നെ കാത്തുനിൽക്കുമ്ന്ന് "

എന്നും പറഞ്ഞ് അവള് ഒന്ന് ഇളിച്ചു കാണിച്ച്.
അപ്പോഴാണ് ആള് bro നെ കണ്ടേ

"ഏഹ് ഇക്കാക്ക എന്താ രാവിലെത്തന്നെ ഇവിടെ?"

മ്മ്മ് ആ ചോദ്യത്തിൽ എന്തോ കൊഴപ്പണ്ടല്ലോ.ഭയങ്കര അത്ഭുതത്തോടെ ചോയ്ക്കുന്നപോലെ തോന്നിയെനിക്ക്.

ചോദ്യം കേട്ടതും ആളൊന്ന് പരുങ്ങുന്നുമുണ്ട്.
ആഹ് ന്തേലുമാവട്ട്.

Ms.Cutie and Mr.HandsomeWhere stories live. Discover now