𝓬𝓱𝓪𝓹𝓽𝓮𝓻 9

135 18 154
                                    

Walk alone until Allah sends you someone to walk with.

Real love begins when you decide to make it halaal.

~~~

SHAZIA'S POV

എത്ര പെട്ടെന്നാ ദിവസങ്ങൾ ഒക്കെ പോകുന്നെ. ഇന്ന് വ്യാഴം ആയി, monday ക്ലാസ്സ്‌ തുടങ്ങും so സൺ‌ഡേ മോർണിംഗ് ട്രെയിനിൽ തന്നെ തിരിച്ചുപോവണം.

അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഉമ്മ വിളിച്ചത്. പെട്ടെന്നു താഴെക്കിറങ്ങി ചെന്ന്.... നോക്കുമ്പോൾ എല്ലാരും കൂടെ എന്തോ ചർച്ചയിലാണ്. ഉമ്മയും ഇക്കാക്കയും ഉപ്പയും പിന്നെ ഉപ്പാന്റെ അനിയനും ഉണ്ട്. ഏഹ് ആപ്പ എപ്പഴാ വന്നേ... ഞാൻ അറിഞ്ഞില്ലല്ലോ.... അയ്യോ ഇനി ചുമ്മാ മുകളിൽ കയറി ഇരുന്നതിന് മിക്കവാറും വഴക്ക് കിട്ടും. ഞാൻ ചെന്ന് എല്ലാരോടും കൂടി സലാം പറഞ്ഞു.

"അസ്സലാമുഅലൈക്കും "

എല്ലാവരും ഒരുമിച്ച് സലാം മടക്കി.

"എന്തെല്ലാഹ് മോളെ പഠിത്തമെല്ലാം ഉഷാറാല്ലെ?"

"ഹാ ആപ്പാ നല്ലെന്നെ.... ഈ സൺ‌ഡേ തിരിച്ചു ഹോസ്റ്റലിലേക്ക് പോവണം... Monday ക്ലാസ്സ്‌ തുടങ്ങും"

" ഹാ അത് പറയാനാ നിന്നെ ഇപ്പൊ വിളിച്ചേ"

"എന്താ ഉപ്പ??"

ഞാൻ ചെറുതായിട്ടൊന്ന് പേടിച്ചു... പടച്ചോനെ എന്തേലും കുഴപ്പമുണ്ടോ?!!

"ആഹ് ഫഹ്‌മന്റെ നിക്കാഹ് ഈ ഞാറാഴ്ച്ച നടത്തുന്നുണ്ട് ഇന്ഷാ അല്ലാഹ് "

അത് കേട്ടതും ശെരിക്കും ഷോക്ക് ആയിപ്പോയി കാരണം മൂന്നാലു മാസം കഴിന്നിട്ട് മാര്യേജ് ഉണ്ടാവുംന്ന് പറഞ്ഞതായിരുന്നു.... ഇതിപ്പോ എന്തിനാ പെട്ടെന്നൊരു നിക്കാഹ്....

"ഓഹ്.... അതെന്താ നിക്കാഹ് മാത്രം ഇങ്ങനെ വേഗം നടത്തുന്നെ??"

"ഹാ അത് ചെക്കന്റെ മൂത്തപ്പാക് പെട്ടെന്ന് തിരിച്ചു പോകണം പോലും പിന്നെ ഇനി അടുത്തൊന്നും ലീവ് കിട്ടില്ല... Soo നിക്കാഹ് എങ്കിലും കൂടീട്ട് പോവണം എന്ന് ഭയങ്കര ആഗ്രഹം"

"ഓഹ്.... അപ്പോൾ ഇനി 2 ഡേയ്‌സെ ഉള്ളു അല്ലെ.... ഒരുക്കങ്ങൾ ഒക്കെ തുടങ്ങിയോ?"

Ms.Cutie and Mr.HandsomeWhere stories live. Discover now