🔥ചെകുത്താൻ്റെ പ്രണയം 🔥30

105 3 4
                                    

Part 30

എവിടെ പോയതാ ചെകുത്താനെ... അല്ലി ഏണിന് കൈയ്യും കൊടുത്ത് ചുണ്ട് കൂർപ്പിച്ച് നിന്നു..

ഞാൻ എൻ്റെ അളിയനെ ഒന്ന് കാണാൻ പോയത് അല്ലേ കൊച്ചെ...ഡെറിക് അവളുടെ കവിളിൽ പിടിച്ചു..

കള്ള ചെകുത്താനെ അങ്ങേർക്ക് നല്ലത് കൊടുത്തു അല്ലേ...അല്ലി ഡെറിക് ൻ്റെ കഴുത്തിൽ കൂടി കൈ ഇട്ടു ..

എൻ്റെ കൊച്ചിനെ ആരെങ്കിലും നോക്കിയ ഞാൻ കാണില്ലേ...

ചുമ്മ നോക്കട്ടേ.. ഇത്രയും ക്യൂട്ട് ആയ സുന്ദരി ആയ പെൺകുട്ടി യെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകില്ലേ..

അങ്ങനെ ഇപ്പൊ ഒരുത്തനും നോക്കണ്ട എൻ്റെ കൊച്ചിനെ ഞാൻ മാത്രം നോക്കിയ മതി.. ഡെറിക് വാശി യോടെ പറഞ്ഞു.

അത്രക്ക് ഇഷ്ടാണോ ചെകുത്താനെ... എന്നെ..

നി എൻ്റെ ജീവൻ അല്ലേ കൊച്ചെ...

അല്ലി യുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി...അവളുടെ ചുണ്ടുകൾ ഡെറിക് ൻ്റെ ചുണ്ടും ആയി അടുത്തു..

അയ്യേ....

പെട്ടന്ന് ഇരുവരും അകന്നു നിന്നു.

കണ്ണ് പൊത്തി നിൽക്കുന്ന റീമ..

നി എന്താ കുട്ടി പിശാചെ ഇവിടെ നിൽക്കുന്നത് അല്ലി അവളെ നോക്കി കണ്ണുരുട്ടി..

പിന്നെ ഇത് ലിവിംഗ് റൂം ആ ഇവിടെ വരാൻ അനുവാദം ചോദിക്കണൊ..

ചേട്ടായി... ഡോണ ഡെറിക് ൻ്റെ അടുത്തേക്ക് വന്നതും അവൻ അവൾക്ക് മുഖം കൊടുക്കാതെ അകത്തേക്ക് പോയി.

ഡോണ കണ്ണ് നിറച്ചു കൊണ്ട് അല്ലി യെ നോക്കി..

കരഞ്ഞിട്ട് കാര്യമില്ല മോളെ...ആർക്കും പെട്ടന്ന് ക്ഷമിക്കാൻ പറ്റുന്ന ഒന്ന് അല്ലല്ലോ നടന്നത്..പിന്നെ ചേച്ചി പ്രേമിച്ചതോ ഒരു അലവലാതിയെ..പെങ്ങളെ സ്നേഹിക്കുന്ന ആരെങ്കിലും ഇങ്ങനെ ഒരു ബന്ധം അംഗീകരിക്കുമോ..

അല്ലി...എൻ്റെ മാഷ് അലവലാതി ഒന്നും അല്ല.

ദേ കിടക്കുന്നു ചട്ടിം കലോം...എൻ്റെ പൊന്നു ചേച്ചി കുറച്ച് മുന്നേ നടന്നത് വല്ലതും ചേച്ചി അറിഞ്ഞോ..

ചെകുത്താൻ്റെ പ്രണയം Where stories live. Discover now