ചെകുത്താൻ്റെ പ്രണയം 🔥3

42 2 0
                                    

Part 3

എവിടെ പോയി അമ്മ എല്ലാരും..ഇവിടെ ഇല്ലെ ആരും.

നിൻ്റെ പെങ്ങള് ഒരുത്തി ഉള്ളത് കരാട്ടെ ചാമ്പ്യൻ ഷിപ്പ് എന്ന് പറഞ്ഞു വെറുതെ ഇവിടെ കുത്തി ഇരുന്ന നിൻ്റെ പപ്പ യെ വിളിച്ചു കൊണ്ട് പോയി..

ബാക്കി ഉള്ള രണ്ടിനെയും കൊണ്ട് സോഫി, റീമ കൊണ്ട് അവരുടെ അപ്പനും അമ്മയും കൂടി ഹോസ്റ്റലിൽ ആക്കാൻ പോയി.

നിൻ്റെ അൻഷി പപ്പ ബിസിനസ് ടൂർ എന്ന് പറഞ്ഞു ഒരു പോക്ക് പോയി ഒരു വിവരവും ഇല്ല.

ഇനി ഒരു മരം കേറി പെണ്ണ് ഉള്ളത് കോളേജിൽ പോയി..ഇന്ന് ആദ്യത്തെ ദിവസം അല്ലേ കോളേജിൽ.

പോ അമ്മ എൻ്റെ കൊച്ച് മരം കേറി ഒന്നും അല്ല.. ഡെറിക് അതിഥി യുടെ കവിളിൽ തൊണ്ടി..

ഉവ്വെ..ഇത്രയും തല തെറിച്ച ഒരെണ്ണം ഈ കുടുംബത്തിൽ ഇല്ല..ഗൗരി അങ്ങോട്ടേക്ക് വന്നു പറഞ്ഞു.

സ്വന്തം മോളെ കുറിച്ച് എന്താ അഭിപ്രായം...

അവളെ കുറിച്ച് എനിക്ക് മാത്രം അല്ല മോനൂട്ട ഈ നാട്ടു കാർക്ക് വരെ ഇതേ അഭിപ്രായം ആണ്.ഇനി നി ഇവിടെ ഉള്ളത് കൊണ്ട് കുറച്ച് അടങ്ങി ഇരിക്കും..

( ഇനി നമുക്ക് ബാക്കി ഉള്ളവരെ പരിചയ പെടാം)

നയന ജെറോം ഇവർക്ക് ഒരു മകൾ സോഫി..

അഭി അലോഷി ഇവർക്കും ഒരു മകൾ റീമ...

അലീന നഥാൻ ഇവർക്ക് ഒരു മകൾ കിയാര

ഒരേ ദിവസം ഒരേ സമയം ജനിച്ച രണ്ടു പേര്.. ഇവരുടെ ഇഷ്ടങ്ങൾ ഒക്കെ ഒരേപോലെ ആണ്..കഴിക്കുന്ന ഭക്ഷണത്തിൽ തുടങ്ങി രണ്ടു പേരും ഏകദേശം ഒരു പോലെ ആണ്.

ഇന്ദ്രനും മിലി ക്കും ചിന്നു മോളെ കൂടാതെ ഒരു മകൻ കൂടി ജനിച്ചു ഭവിക് ആൾ പ്ലസ് വണ്ണിൽ ആണ് .

എമ്മിക്കും എഡ്ഡിക്കും ഒരു മകൻ റൂബൻ ഇവർ അമേരിക്കയിൽ ആണ്"

നി പോയി ഫ്രഷ് ആയി വാ നിനക്ക് ഇഷ്ടം ഉള്ളത് ഒക്കെ ഉണ്ടാക്കിയിട്ട് ഉണ്ട്.പിന്നെ രുദ്ര യെ കൂടി വിളിക്കണം

ഓക്കെ..ഞാൻ പോയി ഇത് ഒക്കെ റൂമിൽ വെച്ചിട്ട് വരാം.. ഡെറിക് റൂമിലേക്ക് പോയി.

ചെകുത്താൻ്റെ പ്രണയം Where stories live. Discover now