ചെകുത്താൻ്റെ പ്രണയം 🔥2

72 2 2
                                    

Part 2

ചുവന്ന ഗുൽമോഹർ വിരിച്ച വഴിയിലൂടെ അവൾ നടന്നു..

ആരെന്ത് പറഞ്ഞാലും അതെ പടി വിശ്വസിക്കുന്ന അര പിരി ലൂസ് ആയ ഒരെണ്ണം ഇവൾ അലംകൃത എന്ന അല്ലി ഗൗരി യുടെയും ഏക മകൾ .

                     

ഹേയ് മഞ്ഞക്കിളി ഒന്ന് അവിടെ നിന്നേ.. കുറച്ച് മാറി ബൈക്കിൽ ഇരുന്ന കുറച്ച് പേര് അവളെ വിളിച്ചു.

കർത്താവേ ഏത ഈ അലവലാതികള് സീനിയേഴ്സ് തെണ്ടികൾ ആണെന്ന് തോന്നുന്നു..

അല്ലി മനസ്സിൽ അവരെ പ്രാകി കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.

എന്താടി വരാൻ ഇത്ര താമസം..കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ ചോദിച്ചു.

ചേട്ടന് എന്നെ ഇതിന് മുൻപ് പരിചയം ഉണ്ടോ..

ഇല്ല...

പിന്നെ എന്തിനാ എടി എന്ന് വിളിച്ചത് ആദ്യം ആയി കാണുന്ന ഒരാളെ അതും ഒരു പെൺകുട്ടി യെ എടി എന്ന് ഒക്കെ വിളിക്കാമോ..

നി ആള് കൊള്ളാം അല്ലോ ...അവൻ അവളെ നോക്കി പറഞ്ഞു.

ആണോ thanks ചേട്ടാ..

കൂടുതൽ ഓവർ സ്മാർട് ആവല്ലെ മോളെ..

ഇല്ല ചേട്ടാ ഞാനേ കഴിഞ്ഞ ആഴ്ച്ച ഒന്ന് ഓവർ സ്മാർട് ആയത .. അത് കൊണ്ട് ഇനി അടുത്ത കാലത്ത് ഒന്നും ആവില്ല..

എന്നാലേ മോള് ഒരു പാട്ട് അങ്ങോട്ട് പാടിക്കെ..ചേട്ടൻ മാർ ഒന്ന് കേൾക്കട്ടെ..

പാട്ടോ...ഇപ്പൊ പാടാവെ.

മ്ഹും ... ആ സുഭാഷ് സുഭാഷ്....

പൊന്നേ പൂവേ കർളെ .... ടു ട്ടു....ടുട്ടു...
പൊന്നേ പൂവേ കർലേ
എന്റെ കൽബിന്റുള്ളിലെ മോളെ (2)
പുന്നാര പൂവല്ലേ തേനേ
എന്റെ സുനൈന
പഞ്ചാര മൊളല്ലേ വാവേ
യൊ കീപ് ഇറ്റ് ബേബി..
തുമെ ടുമക്ക് ബെട്ടി.....( പേര് അറിയില്ല പണ്ട് എപ്പോഴോ കേട്ട ഒരു ആൽബം song ആണ്)

നാല് പേരും അല്ലി യുടെ പാട്ട് കേട്ട് കിളി പോയി നിന്നു..

എടാ വിനോദേ ഇത് ഏത് ഭാഷ യ.. വിനോദ് അടുത്ത് നിന്ന വിമലി നോടു ചോദിച്ചു..

ചെകുത്താൻ്റെ പ്രണയം Wo Geschichten leben. Entdecke jetzt