ചെകുത്താൻ്റെ പ്രണയം 🔥23

44 2 1
                                    

Part 23

അല്ലി യുടെ കൈയ്യിൽ മുറുകി ഇരിക്കുന്ന ഡെറിക് ൻ്റെ കണ്ണുകൾ കണ്ട് മാനവിൻ്റെ മുഖം ചുവന്നു..

കാറിൻ്റെ അടുത്തേക്ക് നടന്നു വരുന്ന മാനവിൻ്റെ മുഖം കണ്ട് അവൻ്റെ ഗാർഡ് സ് ഭയന്നു..ആരെയും നോക്കാതെ അവൻ കാറിൽ കയറി..

അവൻ്റെ കാർ അവിടെ നിന്നും വളരെ വേഗത്തിൽ പുറത്തേക്ക് പോയി.

അപ്പോഴാണ് ഡെറിക് ൻ്റെ ഫോൺ റിംഗ് ചെയ്തത്..

അല്ലി യുടെ കൈയ്യിൽ നിന്നും പിടി വിട്ട് അവൻ കോൾ എടുത്തു.

അപ്പുറത്ത് നിന്നും കേട്ട വാർത്തയിൽ അവൻ്റെ കൈയ്യിൽ നിന്നും ഫോൺ താഴെ വീണു.

മോനൂട്ട ... എന്താട ...എന്താ പറ്റിയെ ...ഗൗരി യും അതിഥി യും അവൻ്റെ അടുത്തേക്ക് വന്നു..

അൻഷി എന്ത് ആണെന്ന ഭാവത്തിൽ നോക്കി.

അമ്മ..നമ്മുടെ ഡോണ മോള്..

ചേച്ചിക്ക് എന്താ പറ്റിയെ.. അല്ലി നിലത്ത് വീണ ഫോൺ എടുത്തു നോക്കി..കോൾ കട്ട് ആവാത്തത് കൊണ്ട് തന്നെ അവൾ ഫോൺ എടുത്തു ചെവിയിൽ വെച്ചു..

സത്യം...is it true.. അല്ലി ഞെട്ടലോടെ ചോദിച്ചു..

അമ്മ... പപ്പ.. ഡോണ ചേച്ചിടെ കല്യാണം കഴിഞ്ഞു...നമുക്ക് പോയാലോ പത്ത് കൂട്ടം പായസം കാണും പഴോം പപ്പടോം പായ സോം കൂട്ടി കഴിക്കാൻ നല്ല രസാ..അല്ലി നാവ് ഞൊട്ടി കൊണ്ട് പറഞ്ഞു.

നിക്കി ദേഷ്യത്തോടെ അവളെ നോക്കി.. ഇപ്പോഴാണോടി തെണ്ടി കോമഡി പറയുന്നത്..നോക്കി അവളെ നോക്കി കണ്ണുരുട്ടി..

എന്നാല് ഇതേ സമയം..

ജിത്തു വിൻ്റെ മുന്നിൽ കണ്ണ് നിറഞ്ഞു നിൽക്കുക ആയിരുന്നു ഡോണ..

പപ്പെ ..ഈ താലി എൻ്റെ കഴുത്തിൽ കിടന്നോട്ടെ പപ്പെ.. എനിക്ക് വേറെ ഒന്നും വേണ്ട പപ്പെ..എന്നെ കൊണ്ട് പോവല്ലേ.. ഡോണ അവൻ്റെ മുന്നിൽ കൈ കൂപ്പി ...

ജിത്തു തൻ്റെ മകളെ നോക്കി..ഒരു പാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു അവളുടെ വിവാഹത്തെ കുറിച്ച്..നാട് അറിയുന്ന ഒരു ആഘോഷം ആക്കി മാറ്റണം അവളുടെ വിവാഹം എന്ന് താനും അതിഥി യും ഒരു പാട് സ്വപ്നം കണ്ടിരുന്നു..

ചെകുത്താൻ്റെ പ്രണയം Where stories live. Discover now