ചെകുത്താൻ്റെ പ്രണയം 🔥16

40 2 0
                                    

Part 16

ഡെറിക് ൻ്റെ കാർ അതിവേഗം മൻഷന് പുറത്തേക്ക് പോയി.

അൻഷി അവൻ അവളെ എന്തേലും ചെയ്യും നി വാ നമുക്ക് പുറകെ പോകാം..ജിത്തു വേവലാതി യോടെ പറഞ്ഞു.

നമ്മൾ പോയിട്ടും കാര്യമില്ല ജിത്തു..അവനെ തടയാൻ നമുക്ക് കഴിയില്ല..നിനക്ക് അറിയാവുന്നത് അല്ലേ ജിത്തു അവള് ഈ ഭൂമിയിൽ പിറന്നു വീഴുന്നതിന് മുൻപ് തന്നെ അവളെ നെഞ്ചില് കയറ്റിയത് ആണ് അവൻ അവൻ്റെ ലോകം തന്നെ അവൻ പറയുന്ന പോലെ അവൻ്റെ കൊച്ച് ആണ്..അപ്പൊൾ അവളെ ഇല്ലാതെ ആക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവൻ വെറുതെ വിടുമോ.അരുതാത്തത് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ..

ഇതേ സമയം ടിവിയിൽ കാണുന്ന വാർത്തയിൽ അഭി യും കാശി യും ഞെട്ടി..

No... കാശി ചെയർ എടുത്തു വീശി എറിഞ്ഞു..

ശബ്ദം കേട്ട് മഹേന്ദ്രനും ഭാര്യ ആര്യ ദേവി എന്ന ദേവി യും ഓടി വന്നു.

അമ്പാട്ട് കോവിലകം..

അവിടെ മഹേന്ദ്ര വർമ്മ യുടേയും ആര്യ ദേവി യുടെ യും ഏക മകൻ ആണ് കാശി നാഥൻ എന്ന കാശി..കോവിലകം ഗ്രൂപ്സ് എന്ന സമ്രാജ്യത്തിന്റെ അവകാശി.പക്ഷേ ആൾക്ക് അധ്യാപകൻ ആകാൻ ആയിരുന്നു ആഗ്രഹം..അത് കൊണ്ട് കോളേജ് ല്‌ക്ചർ ആയി.. കൂട്ട് കാർക്ക് വേണ്ടി എന്തും ചെയ്യാൻ മടി ഇല്ലാത്തവൻ ആണ് കാശി അത് കൊണ്ട് തന്നെ നാട്ടിലെ ഗുണ്ട എന്ന പേരും കാശി ക്ക് സ്വന്തം..

കാശി യുടെ അടുത്ത സുഹൃത്തുക്കൾ ആണ് നവീൻ, റിയാസ്, വിനോദ്, ജീവൻ , ഇവർക്ക് വേണ്ടി ആണ് അവൻ തല്ല് ഉണ്ടാക്കുന്നത്..

എന്താടാ മോനേ ഇത് എന്തിനാ നി ടിവി പൊട്ടിച്ചത്..മഹേന്ദ്രൻ അവനോട് ചോദിച്ചു.

നിങ്ങള് പറഞ്ഞത് അല്ലേ അവളെ എൻ്റെ പെണ്ണിനെ എനിക്ക് നേടി തരും എന്ന്.

അതെ അതിന് ഇപ്പൊ എന്താടാ പ്രശ്നം..

എന്ത് ആണെന്നോ നോക്ക് നിങ്ങള് news അവള് മറ്റൊരുത്തൻ്റെത് ആകാൻ പോകുന്നു എന്ന്..

ഇത് എപ്പോ..അപ്പൊ ഞാൻ നാളെ പെണ്ണ് ചോദിക്കാൻ പോകാൻ ഇടാൻ തേച്ച് വെച്ച ചോപ്പ് സിൽക്കിൻ്റെ ജുബ്ബ വെറുതെ ആയി അല്ലേ ദേവി....

ചെകുത്താൻ്റെ പ്രണയം Where stories live. Discover now