ചെകുത്താൻ്റെ പ്രണയം 🔥7

33 2 2
                                    

Part 7

യാത്ര യില് ഉടനീളം അൻഷി മൗനം ആയിരുന്നു.. അൻഷി യുടെ ഉള്ളിൽ കൂടി വിശ്വൻ്റെയും കശ്യപിൻ്റെയും ധാത്രി ക യുടെയും മുഖം മിന്നി മറഞ്ഞു.

തൻ്റെ തോന്നൽ ശെരി ആയിരിക്കുമോ ഇവൻ വിശ്വ ൻ്റെ മകൻ ആയിരിക്കുമോ.. അൻഷി യുടെ ചിന്തകൾ കാട് കയറി.ഇത് വരെ ഇല്ലാത്ത ഒരു ഭയം അൻഷി യെ പൊതിഞ്ഞു.

എന്താ പപ്പ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..

ഒന്നും ഇല്ല മോളെ ....

അല്ലി അൻഷി യുടെ തോളിൽ ചാഞ്ഞ് ഇരുന്നു.

ഇരുവരും മാളിയേക്കൽ എത്തി...

നല്ല വിശപ്പ് ചെകുത്താൻ ഉള്ള കൊണ്ട് അമ്മ എന്തേലും സ്പെഷ്യൽ ഉണ്ടാക്കി കാണും..

നിന്നോട് പറഞ്ഞിട്ട് ഇല്ലെ അവനെ ഇങ്ങനെ വിളിക്കരുത് എന്ന്.. അൻഷി അവളുടെ തലക്ക് കൊട്ടി.

ഈ വിളി മാറ്റണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് പപ്പ പക്ഷേ പറ്റണ്ടെ..

ചെല്ല്.. അൻഷി പറഞ്ഞതും അവള് ഡോർ തുറന്നു അകത്തേക്ക് ഓടി.

അകത്തു കാലിൻ മേൽ കാൽ വെച്ച് ഏതോ ഇംഗ്ലീഷ് മൂവി കാണുന്ന എയ്ഞ്ചൽ നേ കണ്ട് അവള് ഒരു നിമിഷം നിന്നു.

പിന്നെ ചിരി യോടെ അവളുടെ അടുത്തേക്ക് ചെന്നു.

ചേച്ചി എപ്പോഴാ വന്നത്... അല്ലി അവളുടെ അടുത്ത് ഇരുന്നു.

അല്ലി യെ കണ്ടതും എയ്ഞ്ചൽ ൻ്റെ മുഖത്ത് അവളോട് ഉള്ള പക നിറഞ്ഞു..താൻ മോഹിച്ചത് തട്ടി എടുത്തവൾ ആയി എയ്ഞ്ചൽ അവളെ കണ്ടു.

എന്താ നിനക്ക് ... മാനേഴ്‌സ് ഇല്ലെ നിനക്ക്.. നാറിട്ട് വയ്യ.. എയ്ഞ്ചൽ വെറുപ്പോടെ പറഞ്ഞു..

അല്ലി യുടെ കണ്ണ് നിറഞ്ഞു..

എന്ത് പറഞ്ഞാലും പൂങ്കണ്ണീര് ഒലിപ്പിച്ചോളും..ഇങ്ങനെ ആയിരിക്കും നി എൻ്റെ ഇച്ചായനെ വശീകരിച്ചത്...

ഡീ.....😡😡😡😡😡

അലർച്ച കേട്ട് അല്ലി യും എയ്ഞ്ചലും ഞെട്ടി.. സർവവും ചുട്ടെരിക്കാൻ ഉള്ള അഗ്നി ആയിരുന്നു അവൻ്റെ കണ്ണുകളിൽ...

താൻ പറഞ്ഞത് ഒക്കെ അവൻ കേട്ടു എന്ന് അവൾക്ക് മനസ്സിൽ ആയി. എയ്ഞ്ചൽ പേടി യോടെ അവനെ നോക്കി.

ചെകുത്താൻ്റെ പ്രണയം Where stories live. Discover now