ചെകുത്താൻ്റെ പ്രണയം 🔥5

37 2 2
                                    

Part 5

ക്ലാസിൽ വന്ന പാടെ വന്ദു വിനെയും നിക്കി യെ യും പിടിച്ച് ഇരുത്തി രാത്രി ഡെറിക് പറഞ്ഞ കാര്യങ്ങള് പറഞ്ഞു കൊടുക്കുക ആയിരുന്നു അല്ലി..

അടിപൊളി അപ്പോ അങ്ങേർക്ക് നിന്നോടു ലൗ ആണല്ലേ.. നിക്കി ചോദിച്ചു.

ആണെന്ന തോന്നുന്നത്..പിന്നെ ഞാൻ ഇനി സ്വപ്നം കണ്ടത് ആണോ എന്നും പറയാൻ പറ്റില്ല.. അല്ലി താടിക്ക് കൈയ്യും കൊടുത്ത് ഇരുന്നു.

ശെരിയ നി സ്വപ്നം കണ്ടത് ആവും ഇത്രയും നാള് നിന്നോട് വഴക്ക് ഇട്ടു നടന്ന ആൾക്ക് എങ്ങനാ നിന്നോട് സ്നേഹം തോന്നുക..വന്ദന ഇഷ്ട പെടാത്ത പോലെ പറഞ്ഞു.

എടി പുള്ളിയെ കാണാൻ എങ്ങനാ.. നിക്കി ചോദിച്ചു.

എങ്ങനെ ഒന്ന് ചോദിച്ച മനുഷ്യനെ പോലെ ഉണ്ട്.

ഊതല്ലെ.. മര്യാദക്ക് പറയെടി ..

എനിക്ക് അങ്ങനെ പറയാൻ അറിയില്ല വേണേൽ ഫോട്ടോ കാണിക്കാം..അല്ലി ബാഗിൽ നിന്നും ഫോൺ എടുത്തു..

അല്ലി ഡെറിക് ൻ്റെ ഫോട്ടോ അവരെ കാണിച്ചു..

എൻ്റെ അമ്മച്ചി ഇത് പോലെ ഒരു സാധനം വീട്ടിൽ ഉണ്ടായിട്ട് ആണോ നി ഇവളുടെ ആ പൊട്ടൻ ഏട്ടൻ്റെ പുറകെ ക്രഷ് എന്ന് പറഞ്ഞു നടക്കുന്നത്.. കഴുത.... കഴുത.... നിക്കി അല്ലി യുടെ തലക്ക് കൊട്ടി..

പൊട്ടനോ.. വന്ദു.. നിക്കി യെ നോക്കി കണ്ണുരുട്ടി..

അല്ലെങ്കില് നി നോക്ക് ഇങ്ങേരെ ഒക്കെ കണ്ട ആരേലും വെറുതെ വിടുമോ.. നിക്കി വന്ദു വിനേ ഫോട്ടോ കാണിച്ചു..

അത് വരെ അലസം ആയിരുന്ന വന്ദു വിൻ്റെ കണ്ണുകൾ വിടർന്നു..

ഞാൻ പറഞ്ഞത് ശെരി അല്ലേ.. ഗ്ലാമർ അല്ലേ പുള്ളി.

He is so handsome... വന്ദു അവൻ്റെ ഫോട്ടോ യില് ചുംബിച്ചു.

അല്ലി യും നിക്കി യും കണ്ണ് തള്ളി ഇരുന്നു..

എടി ..നിൻ്റെ ഏട്ടനെ കണ്ടപ്പോ ഇവൾക്ക് തോന്നിയ പോലെ നിനക്കും തോന്നിയോ അനുരാഗം..നിക്കി അവളുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി ചോദിച്ചു.

വന്ദു വിൻ്റെ മുഖം ചുവന്നു..

ചുവന്നു കയറി യല്ലോ പെണ്ണേ..

ചെകുത്താൻ്റെ പ്രണയം Where stories live. Discover now