ചെകുത്താൻ്റെ പ്രണയം 🔥24

35 3 0
                                    

Part 24

അടി കൊണ്ട് അവശൻ ആയവനെ കാശി ഷർട്ടിൻ്റെ കോളറിൽ പിടിച്ചു പൊക്കി..

ഇനി ഞങ്ങടെ കൊച്ചിൻ്റെ പിന്നാലെ നടന്ന പൊന്നു മോനേ ടോണി നിൻ്റെ തന്ത മത്തായിച്ചന് നിന്നെ വല്ല റെയിൽവേ ട്രാക്കിന്നും പെറുക്കി എടുക്കേണ്ടി വരും.. കെട്ടോട.. കാശി അവനെ നിലത്തേക്ക് ഇട്ടു..

മുണ്ടും മടക്കി കുത്തി കാശി സ്റ്റൈലിൽ നടന്നു ..

അയ്യോ അടി തീർന്നോ..ഡോണ നിരാശപ്പെട്ട്..പിന്നെ എന്തോ ഓർത്ത പോലെ കാശി യുടെ അടുത്തേക്ക് ഓടി..

ഹലോ..ചേട്ടാ.. ഒന്ന് നിക്കണെ.. ഡോണ ഓടി കാശി യുടെ മുന്നിൽ വന്നു നിന്നു.

ഹായ്...ഞാൻ ഡോണ...ചേട്ടൻ അസുരൻ ആണല്ലേ...

അസുരൻ നിൻ്റെ തന്ത... 😡മര്യാദക്ക് ക്ലാസ്സിൽ പോടി😡..കാശി അവളെ നോക്കി കണ്ണുരുട്ടി..

I like it മോനേ I like it ഇനി നിന്നെയും കൊണ്ടേ ഞാൻ പോകൂ..ഡോണ അവൻ പോകുന്നതും നോക്കി ചിരിയോടെ നിന്നു.

ക്ലാസിൽ ഇരുന്നിട്ടും അവൾക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..അവള് പതിയെ മിസ്സ് കാണാതെ പുറത്ത് ചാടി..ഗ്രൗണ്ടിൽ പോയി ഇരുന്നു .

ശോ.. ആറ്റ് നോറ്റ് ഒരു പ്രേമം ഉണ്ടായപ്പോ അത് ഇങ്ങനെ ആയല്ലോ എൻ്റെ കർത്താവേ..

ഞാൻ ഇനി അങ്ങേരെ എവിടെ പോയി കണ്ട് പിടിക്കും.. ഐഡിയ അങ്ങേര് പ്രൊഫസർ ആണെന്ന് അല്ലേ പറഞ്ഞത് അപ്പോ കോളേജിൽ പോകാം .പക്ഷേ എന്ത് പറഞ്ഞു ചെല്ലും ചെന്ന് ഒരു ഉമ്മ കൊടുത്തിട്ട് ഇഷ്ടം ആണെന്ന് പറഞ്ഞാലോ..

അല്ല ഞാൻ എന്ത വിളിക്കുക.. ഏട്ട എന്നു വിളിച്ചാലോ..അയ്യേ വേണ്ട ഏട്ട എന്നു വിളിച്ച അങ്ങേര് എന്നെ പിടിച്ച് പെങ്ങൾ ആക്കിയാലോ..കാശി..വേണ്ട.. ശെടാ എന്ത് വിളിക്കും ....അവള് ആലോചന യോടെ ഇരുന്നു. കിട്ടി പോയ് മാഷ്.. മാഷേ എന്ന് വിളിക്കാം..

മാഷേ.... മാഷേ...മാഷേ... ഡോണ പല ടോണിൽ ഇരുന്നു വിളിച്ചു .. ഹായ് ഇത് ഞാൻ പൊളിക്കും..

എന്നിട്ട് പറഞ്ഞോ അല്ലി ആകാംഷ യോടെ ചോദിച്ചു..

പറഞ്ഞോ എന്ന് ചോദിച്ച പറഞ്ഞു...

ചെകുത്താൻ്റെ പ്രണയം Where stories live. Discover now