ചെകുത്താൻ്റെ പ്രണയം 🔥6

38 2 2
                                    

Part 6

അങ്ങനെ നിൻ്റെ മാവും പൂത്തു അല്ലേടി ..

നിക്കി യുടെ ചോദ്യത്തിന് അല്ലി യുടെ മുഖത്ത് നാണത്താൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു.

ഞാനൊക്കെ ഇങ്ങനെ മുരടിച്ചു പോവുക യെ ഉള്ളൂ എന്ന തോന്നുന്നേ..

അത് എന്താ നിന്നെ ഇത് വരെ ആരും പ്രേമിച്ചിട്ട് ഇല്ലെ..

ഇല്ല എന്ന് പറയാൻ പറ്റില്ല സ്കൂളിലും ടൂഷൻ ക്ലാസ്സിലും ഒക്കെ ആയി അഞ്ചാറ് പേര് ഉണ്ടായിരുന്നു..പക്ഷേ അവൻ മാർ ഒക്കെ എന്നെ തേച്ചു..

എങ്ങനെ.

എൻ്റെ പ്രണയം വിശാല മാണ് ചില വേറിയത് ആണ്..ദിവസവും ഒരു ഡയറി മിൽക്ക് അതും വലുത് തന്നെ വേണം ...പിന്നെ സിനിമ പാർക്ക് ബീച്ച് അങ്ങനെ അങ്ങനെ..

ചുമ്മാതെ അല്ല നിന്നെ തേച്ചത് ഊറ്റൽ ആയിരുന്നല്ലോ.

ചെറുതായിട്ട്..അല്ല ഒരു കാര്യം വിട്ട് പോയി നിൻ്റെ വീട്ടിൽ നിൻ്റെ ചെകുത്താനെ പോലെ ഒരു സുന്ദര കുട്ടൻ ഉണ്ടായിട്ട് നിനക്ക് അങ്ങേരോട് ഒരു ഫീലിങ്സും ഉണ്ടായിട്ട് ഇല്ലെ..

മ്ച്ചും അല്ലി ചുമൽ കൂച്ചി..

ഞാൻ എങ്ങാനും ആയിരുന്നേൽ അങ്ങേരെ പ്രേമിച്ച് കൊന്നേനേ.. അത് പോട്ടെ നി എന്തിനാ ഇത്രയും സൂപ്പർ ആയ അങ്ങേരെ ചെകുത്താൻ എന്ന് വിളിക്കുന്നത്..

അത് ഒരു കഥ ആണ് മോളെ..ഞാനേ കണ്ട് ഉള്ളൂ ഞാൻ മാത്രേ കണ്ട് ഉള്ളൂ.

നല്ല പേര്..

എന്ത്..

അല്ല കഥ യുടെ പേര് അല്ലേ നി പറഞ്ഞത്..

ചുമ്മാതെ അല്ല നി ഇങ്ങനെ മുരടിച്ചു പോയത്.

എടി അത് ഞാൻ ഒരു പ്രാസത്തിന് പറഞ്ഞതാ .

ഓക്കെ.. എന്ന നി പറ.....എന്ത് ആയിരുന്നു ആ ഗദന കഥ.

അത് ഞാൻ നഴ്സറി ൽപഠിക്കുന്ന കാലം .. അതേ നഴ്‌സറി പഠിക്കുന്ന കൃഷ്ണൻ ആർ വന്നു എന്നെ പ്രൊപോസ് ചെയ്തു..അവൻ ആണേൽ ഒരു പഞ്ഞി മുട്ടായി തന്നിട്ട പ്രൊപോസ് ചെയ്തത്..ഞാൻ ആണേൽ പഞ്ഞി മുട്ടായി കണ്ട് വെള്ളം ഇറക്കി നിക്കുവാ.. ഞാൻ അത് അവൻ്റെ കൈയ്യിൽ നിന്നും വാങ്ങി..

ചെകുത്താൻ്റെ പ്രണയം Onde as histórias ganham vida. Descobre agora