ചെകുത്താൻ്റെ പ്രണയം 1

293 3 1
                                    

Part 1

നിന്നിലലിയാൻ ൻ്റെ തുടർച്ച ആണ് ഈ story അത് കൊണ്ട് നിന്നിലലിയാൻ വായിക്കാതെ ഇത് വായിച്ചാൽ സ്റ്റോറി മനസ്സിൽ ആവില്ല.. അത് കൊണ്ട് പറ്റുന്നവർ അത് കൂടി വായിക്കണെ....

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

മോളെ.. മുന്നിൽ ഇരുന്നു ഏങ്ങി കരയുന്ന വളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ മിലൻ കുഴഞ്ഞു.

എനിക്ക് അത്രക്ക് ഇഷ്ട്ടായിട്ട പപ്പ.. ൻ്റെ ഡെറിച്ചൻ ( ഡെറിക്) അല്ലേ എന്നിട്ട് എന്തിനാ ഡെറിച്ചൻ അല്ലി യെ സ്നേഹിച്ചെ.. പപ്പ ഒന്ന് സംസാരിക്കുവോ.. പപ്പ പറഞ്ഞ ഡെറിച്ചൻ സമ്മതിക്കും..

മോള് കരയണ്ട പപ്പ പറയാം അവനോട്..നടക്കില്ല എന്ന് അറിഞ്ഞിട്ടും ഏക മകളുടെ സങ്കടം കാണാൻ കഴിയാതെ മിലൻ അവൾക്ക് വാക്ക് കൊടുത്തു.

എയ്ഞ്ചൽ....😡😡😡😡

ഇരുവരും ഞെട്ടി വാതിൽക്കലെക്ക് നോക്കി..വലിഞ്ഞു മുറുകിയ മുഖവും ആയി ആദം..

നി എന്താ ഈ പറയുന്നത് എന്ന് നിനക്ക് അറിയാമോ.. മില എല്ലാം അറിഞ്ഞിട്ടും നി ഇവളുടെ വാശിക്ക് കൂട്ട് നിൽക്കുക ആണോ..

പപ്പ..ഞാൻ ഡെറിച്ചൻ ൻ്റെ യ അവള് ആ അല്ലി..

മതി നിർത്തിക്കൊ നി.. ഡെറിക് നിന്നെ അവൻ്റെ കുഞ്ഞി പെങ്ങൾ ആയി മാത്രേ കണ്ടിട്ട് ഉള്ളൂ അതിന് അപ്പുറത്തേക്ക് ഒരു ഇഷ്ടം അവന് നിന്നോട് ഇല്ല ഉണ്ടാവുക യും ഇല്ല..അവൻ്റെ പ്രണയം അത് അവൾ മാത്രം ആണ്..അത് അറിഞ്ഞിട്ടും നി അവന് വേണ്ടി വാശി പിടിക്കുന്നത് എന്ത് അർത്ഥത്തിൽ ആണ്.

ഞാൻ സ്നേഹിച്ചു പോയി പപ്പ.. ഡെറിച്ചൻ എൻ്റെ അല്ലെങ്കിൽ ഞാൻ മരിച്ചു പോകും പപ്പ..

നിൻ്റെ ഈ ആഗ്രഹം ഒരിക്കലും നടക്കില്ല മോളെ.. നടക്കാത്ത കാര്യത്തിന് വേണ്ടി നി ഇങ്ങനെ വാശി പിടിക്കരുത്..ഇനി ഈ കാര്യത്തിന് വേണ്ടി ഇവിടെ ഒരു സംസാരം ഉണ്ടാകരുത്..ആദം ഇരുവരെയും നോക്കിയ ശേഷം പുറത്ത് പോയി.

ചെകുത്താൻ്റെ പ്രണയം Where stories live. Discover now