10

8 1 0
                                    

മാധവിൻ്റെ ബൈക്ക് നേരെ വൃന്ദാവനം എന്ന തൻ്റെ വീട്ടിലേക്ക് പാഞ്ഞു.

"നി ഇറങ്ങ് !" മാധവ് അവനെ നോക്കി.

അവൻ അത്ഭുതത്തോടെ ആ വല്യ വീട് നോക്കി ഇരിക്കുകയാണ്...

"എടാ... പൊട്ടാ.... ഇറങ്ങുന്നുണ്ടോ നി?"

വരുൺ വേഗം ചാടി ഇറങ്ങി. അവർ ഇരുവരും ഒന്നിച്ച് വാങ്ങിച്ച സമ്മാനവുമായി അവർ ആ വീടിൻ്റെ പടി ചവിട്ടി.

വല്യ ഹാൾ റൂം ... രണ്ട് സോഫ അടുപ്പിച്ച് ഇട്ടിരിക്കുന്നു. നടുക്ക് അത്യാവശ്യം നീളവും പൊക്കവുമുള്ള ടീപ്പോ. അതിൻ്റെ പുറത്ത് പത്രവും, കുറച്ച് മാഗസിനുകളും ചിതറി എന്നാൽ ഒതുങ്ങിയ രീതിയിൽ ഇരിപ്പുണ്ട്. അടുത്ത് ടിവിയുടെ റിമോട്ട് കൺട്രോളർ.

സോഫയിൽ സാധാരണ കസവില്ലാത്ത ഒരു മുണ്ടും കറുത്ത ഷർട്ടും ഇട്ടു ടിവിയിൽ കോമഡി മൂവി കണ്ട് ഒരു നാൽപത് - നാല്പത്തി- അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ... ഐശ്വര്യം നിറഞ്ഞ മുഖം. അദേഹത്തിൻ്റെ തനി പകർപ്പ് ആയിരിന്നു മാധവ്.

"അച്ഛാ.... എന്താണ് birthday ബോയ് കോമഡി പടം കണ്ട് ആഘോഷിക്കാൻ ആണോ പ്ലാൻ...? ഒരു ഉഷാർ ഇല്ലല്ലോ മിസ്റ്റർ നാരായൺ സാറിന്!? എന്ത് പറ്റി...?"

പെട്ടന്ന് വരുൺ ആ പേര് കേട്ട് ഒരു സംശയം മനസ്സിൽ വന്നു...

"ഈ പേര് താൻ എവിടെയോ കേട്ടിട്ടുണ്ട്... എവിടെ നിന്ന് എന്ന് കിട്ടുന്നില്ലലോ!?" വരുൺ ആലോചിച്ചു ...

"ഇതാരാട മോനെ...? " വരുണിനെ നോക്കി അദേഹം ചോദിച്ചു...

" ഇതിനെ എനിക്ക് കോളജിൽ നിന്ന് കിട്ടിയത... കിട്ടിയ പാടെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നു. ഫസ്റ്റ് ഇയർ ആണ്... പേര് വരുൺ.."

"ഹാലോ uncle...! And Happy Birthday" വരുൺ അദേഹത്തെ പരിചയപ്പെട്ടു. കുറച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ അദേഹത്തിൻ്റെ ഹൃദയത്തിൽ അവന് ഒരു മകൻ്റെ സ്ഥാനം നേടാൻ സാധിച്ചു. അതും അവൻ പോലും അറിയാതെ.

"നി എത്തിയോ... നിന്നെ വിളിക്കാൻ തുടങ്ങുവായരിന്നു.... അല്ല മാധു... ഇത് ആര ഈ സുന്ദര കുട്ടൻ...?"

വരുൺ ആദ്യമായിയാണ് ഒരാൾ തന്നെ സ്നേഹത്തോടെ ഇതുപോലെ സംബോധന ചെയ്ത വിളിക്കുന്നത് കേൾക്കുന്നത്... അവൻ ആകെ വല്ലാതെ പോലെ തോന്നി. സുന്ദരൻ എന്ന വാക്ക് അവനെ വല്ലാതെ അസ്വസ്ഥനാക്കി... ലജ്ജ തോന്നിച്ചു... അവൻ അത് പുറത്ത് കാണിക്കാതെ മുഖത്ത് പുഞ്ചിരിയുടെ മുഖപടം അണിഞ്ഞു.

"എടാ... നി എന്ത് സ്വപ്നം കണ്ട് നിക്കുവ... അമ്മ വിളിക്കുന്നത് കേട്ടില്ലേ... അങ്ങോട്ട് ചെല്ല്..." മാധവ് അവനെ ചെറുതായി തള്ളി മുന്നോട്ട് വിട്ടു. വരുൺ ഭയത്തോടെ ആ അമ്മയുടെ അടുത്തേക്ക് സമീപിച്ചു.

ആ അമ്മ പതിയെ അവരുടെ പതുപതുത്ത കൈ കൊണ്ട് അവൻ്റെ തലയിൽ തലോടി. അവന് ഇതെല്ലാം പുതിയ അനുഭവം ആയിരുന്നു. എന്തുകൊണ്ടോ ആ തലോടൽ അവൻ്റെ പെടിയെ അകറ്റുന്നത് അവൻ അറിഞ്ഞു. അവൻ ആ തലോടലിലെ സ്നേഹം മനസ്സ് അറിഞ്ഞ് ആസ്വദിച്ചു.

"എടാ മോനെ മാധു...നീ എന്താ പതിവില്ലാത്ത കോളജിൽ നിന്ന് ഒരാളെ ഇങ്ങോട്ട് കൊണ്ട് വരുന്നു... ഞങ്ങളെ പരിചയപെടുത്തി തരുന്നു... ഇതാണോ മോനെ നി അന്വേഷിച്ച് നടന്ന ആൾ!?" അദേഹത്തിൻ്റെ ചോദ്യത്തിന് ഒരു ചിരിയിൽ തൻ്റെ ഉത്തരം അറിയിച്ചു... ആ ചിരി കാണെ അദേഹം അവൻ്റെ തലയിൽ സ്നേഹത്തോടെ തലോടി...

ആ സുന്ദര നിമിഷങ്ങളെ തകർത്ത് കളയാൻ അവർ അവിടെ എത്തിയിരുന്നു... വരുണിൻ്റെ സന്തോഷം നിറഞ്ഞ മുഖം വീണ്ടും കണ്ണീരിൽ നിറക്കാൻ കെൽപ്പ് ഉണ്ടായിരിന്നു അവർക്...

തുടരും....

ലൈക് , സപ്പോർട്ട്, കമൻ്റ് ❣️❣️

❣️𝙃𝙄𝙎 𝘿𝙀𝙇𝙕𝙐𝙍𝘼❣️Where stories live. Discover now