07

9 1 0
                                    


ജ്യൂസ് കുടിച്ചുകൊണ്ട് ഇരിക്കുന്ന നേരത്ത് വരുണിന് ഫോൺ വന്നു. സ്ക്രീനിൽ തെളിഞ്ഞ ഫോട്ടോയും പേരും കാണെ അവൻ്റെ പ്രസന്നമായ മുഖം അസ്തമിച്ചു. അവൻ, തൻ്റെ നേരെ മുമ്പിൽ ഇരിക്കുന്ന മാധവിനെ നോക്കി. അവൻ തന്നെ ശ്രദ്ധിക്കാതെ ജ്യൂസ് കുടിക്കുന്നതിൻ്റെ തിരക്കിലാണ്.

"മാധവ്! ഞാൻ ഈ കോൾ അറ്റൻഡ് ചെയ്തിട്ട് വരാം. It's important...."

"Okay... ചെയ്തിട്ട് വാ😊"

വരുൺ ഫോൺ എടുത്ത് വേഗം തന്നെ അവൻ നേരത്തെ നിന്ന ആ ആൾ ഒഴിഞ്ഞ സ്ഥലത്ത് പോയി. അപ്പോഴേക്കും രണ്ട് മൂന്ന് പ്രാവശ്യം ഫോൺ ബെൽ അടിച്ചു കട്ട് ആയി കഴിഞ്ഞിരുന്നു. അവൻ ആരും നോക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി വിറയാർന്ന കൈകൾ കൊണ്ട് "അമ്മ❣️" എന്ന് സേവ് ചെയ്ത നമ്പറിൽ അമർത്തി. അവൻ തിരിച്ച് വിളിച്ചു.

"ഹാലോ!"

അമർഷവും, ദേഷ്യവും കലർന്ന ഒരു സ്വരം അവൻ കുറച്ച് ബെല്ലുക്കൾക് ശേഷം കേട്ടു. അവൻ യാന്ത്രികമായി കണ്ണുകൾ അടച്ചു. അതിലൂടെ അവൻ തൻ്റെ മനസ്സിനെ എല്ലാം കേൾക്കാൻ തയ്യാറാക്കുകയായിരുന്നു.

"എന്താടാ മറുപടി പറയാതെ, തിരിച്ച് വിളിച്ച് ആളെ കളിയാക്കുന്നോ... നി എന്താ നേരെത്തെ വിളിച്ചിട്ട് ഫോൺ എടുക്കാതെ? ആരെ മയക്കാൻ പോയതാ എൻ്റെ പുന്നാര മോൻ?"

അവന് ഭൂമി പിളർന്ന് താഴെ പോയാൽ മതിയന്ന്, ആ വാക്കുകൾ കേൾക്കെ തോന്നി. പുറത്തേക്ക് തുളുമ്പി വീഴാൻ നിൽക്കുന്ന കണ്ണീർ അവൻ അമർത്തി തുടച്ചു.

"അമ്മ, അത് പിന്നെ ഫോൺ സൈലൻ്റ് ആയിരിന്നു. ഞാൻ ഇപ്പോഴാ കണ്ടെത്. അല്ലാതെ വേറെ ഒന്നും ഇല്ല.🥺"

"ആർക്ക് അറിയാം. പിന്നെ ഞാൻ വിളിച്ചത്, ഇന്ന് വൈകിട്ട് നിങ്ങളുടെ അച്ഛൻ്റെ കൂട്ടുകാരൻ നാരായൺ സാറിൻ്റെ വീട്ടിൽ ഒരു ഫംഗ്ഷൻ ഉണ്ട്. ഞാനും വിമലും അങ്ങോട്ട് വൈകിട്ട് പോകും. നിന്നെ അങ്ങോട്ട് കൂട്ടെണ്ടെത് ഇല്ലാ എന്ന് ഇവിടെ പറഞ്ഞു കഴിഞ്ഞു. അദേഹത്തിന് ഒരു മോനാണ്. അതുകൊണ്ട് നിന്നെ അങ്ങോട്ട് കൊണ്ടുപോയാൽ നിനക്കുള്ള അസുഖം നി അവനും കൂടി കൊടുത്താലോ. സ്വന്തം മോൻ ആയിപോയില്ലെ. വെറുതെ എന്തിനാ അവരും അറിയണെ. സ്വന്തം മോൻ ആണുങ്ങളെ വശീകരിക്കാൻ ആണ് താൽപര്യം എന്ന്... അതുകൊണ്ട് നി ഇന്ന് അൽപ്പം താമസിച്ച് വന്നാലും കുഴപ്പമില്ല. കേട്ടല്ലോ... ശെരി എങ്കിൽ ഞാൻ വെക്കുവ..."

ആ കോൾ കട്ട് ആയതിനു ശേഷം അവൻ മരവിച്ച അവസ്ഥയിലായിരുന്നു. ഇത്രെയും നേരം സ്വന്തം അമ്മ പറഞ്ഞ വാക്കുകൾ അവനെ ഇല്ലാതാക്കാൻ കെൽപ്പ് ഉണ്ടായിരിന്നു. അവൻ ആഞ്ഞ് ശ്വാസം വലിച്ച് വിടാൻ തുടങ്ങി. തണുത്ത കയ്യ്കൾ പരസ്പരം ഉരസി കൊണ്ട് ചൂട് പകരാൻ തുടങ്ങി. പിന്നെ കുറച്ച് സമയം കൊണ്ട് അവൻ ഒന്ന് ഓക്കേ ആക്കി ഒരു പുഞ്ചിരി ഫിറ്റ് ചെയ്ത് നേരെ കാൻ്റീനിൽ പോയി.

അവിടെ മാധവ് അവനെയും കാത്ത് ഫോണിൽ ഗെയിം കളിച്ചു ഇരിപ്പുണ്ടായിരുന്നു. അവന് അത് കാണെ ആശ്ചര്യം തോന്നി. തൻ്റെ ലൈഫിൽ ഇങ്ങനെ ആരും തനിക്ക് വേണ്ടി കാത്ത് ക്ഷമയോടെ ഇരുന്നിട്ടില്ല. ഇന്ന് പരിചയപ്പെട്ട് കുറച്ച് മണിക്കൂറുകളുടെ ബന്ധം മാത്രം. തന്നെ കാത്ത് ഇരിക്കാൻ ഇതാ ആദ്യമായി ഒരാൾ!

(തുടരും....)

Like , comment and support 😊❣️

❣️𝙃𝙄𝙎 𝘿𝙀𝙇𝙕𝙐𝙍𝘼❣️Where stories live. Discover now