09

11 1 0
                                    

അവർ ഇരുവരും കോളജിൽ നിന്ന് നേരെ ഒരു പ്രമുഖ മാളിൽ പോയി. മാധവ് ആകെ കൺഫ്യൂഷൻ അടിച്ച് ഇരിക്കുകയാണ്. എന്ത് വങ്ങിക്കും തൻ്റെ അച്ഛന് വേണ്ടി? എന്ന സംശയം അവനെ വല്ലാണ്ട് അങ്ങ് കുഴപിച്ചു. അവർ ഒരു സ്റ്റോറിൽ കയറി അവിടെ ഉള്ള ഗിഫ്റ്റ് സെക്ഷൻ നോക്കാൻ തുടങ്ങി. പക്ഷേ അതിൽ ഉള്ള ഒന്നും മാധവിന്, തൻ്റെ അച്ഛന് സമ്മാനിക്കാൻ പറ്റുന്നതായി തോന്നിയില്ല.
ഒടുവിൽ അവന് ദേഷ്യം വരാൻ തുടങ്ങി. വരുൺ ഇതെല്ലാം നോക്കി നിൽക്കുകയായിരുന്നു. അവൻ പതിയെ അവിടെ നിന്ന് മാറി വേറെ ഒരു ഇടത്ത് പോയി.

"വരുൺ... നി തന്നെ പറ ഞാൻ ഇതിൽ ഏത് എടുക്കും... ഒന്നും അങ്ങോട്ട് ഒരു സംതൃപ്തി തരുന്നില്ല!.... നി എന്താ ഒന്നും പറയാതെ വരുൺ... വരൂ...,"

മാധവ് തിരിഞ്ഞ് നോക്കുമ്പോൾ വരുണിനെ അവിടെങ്ങും കാണുന്നില്ല. അവൻ തൻ്റെ ചുറ്റും നോക്കി ... ഇല്ല... കാണുനില്ല... അവൻ്റെ ഉള്ളിൽ ഒരു പേടി തോന്നി. അവൻ സ്റ്റോറിൻ്റെ ഉള്ളം പരിശോധിക്കാൻ തുടങ്ങി.

അപ്പോഴാണ് അവൻ അത് കേൾക്കുന്നത്....

📻🔊🎼🎵🎶

".........🎵🎶🎵🎶
ആ...ആ....ആ....
പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍
പതറുന്ന രാഗം നീ എരിവേനലിൽ‍
അത്തറായ് നീ പെയ്യും നാൾ‌ ദൂരെയായ്
നിലവിട്ട കാറ്റായ് ഞാന, മരുഭൂമിയില്‍
പൊന്‍കൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ
ഉള്ളില്‍ കിലുങ്ങിടാതെ ഇനി വരാതെ
നീ എങ്ങോ പോയ്‌....

അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്
നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
ഇരുള്‍ ജീവനെ പൊതിഞ്ഞു
ചിതല്‍ പ്രാണനില്‍ മേഞ്ഞു
കിതയ്ക്കുന്നു നീ ശ്വാസമേ
"🎵🎼🎶🎼
(Source: Google)
📻🎵🎶🎼

മാധവ് ശബ്ദം കേട്ട ഭാഗത്ത് നോക്കുമ്പോൾ വരുൺ ഒരു റേഡിയോ തൻ്റെ ചേവിയോട് ചേർത്ത്, കണ്ണുകൾ അടച്ച് ,പാട്ട് ആസ്വദിച്ച് നിൽക്കുകയാണ്. മാധവിന് വരുണിനെ കണ്ടമാത്രയിൽ ഉള്ളിൽ ഒരു തണുപ്പും സമാധാനവും പരക്കുന്നത് അറിഞ്ഞു.

"വരുൺ!!!...." മാധവ് അൽപ്പം ഉച്ചത്തിൽ അവനെ വിളിച്ചു.

പുഞ്ചിരി തൂകി നിന്ന വരുൺ വിളി കേട്ട് തിരിഞ്ഞ് നോക്കി. മാധവിനെ കണ്ട നിമിഷം അവൻ തൻ്റെ കയ്യിൽ ഉള്ള റേഡിയോ കൊണ്ട് അവൻ്റെ അടുത്ത് ഓടി ചെന്നു.

"മാധവ്! ഇത് അച്ഛന് കൊടുത്താലോ... നല്ലതല്ലേ... അച്ഛന് സന്തോഷം ആവും... വീട്ടിൽ നല്ല പാട്ടുകൾ കൊണ്ട് നിറയും... ഇത് കൊടുത്താലോ ...😃"

കൊച്ചു കുട്ടികളെ പോലെ സന്തോഷത്തോടെ, ആവേശത്തോടെ അത് പറയുന്നത് കേട്ട് മാധവ് അവനെ സ്നേഹത്തോടെ നോക്കി നിന്നു... ഉള്ളിൽ ഉണ്ടായിരുന്ന ആ കുഞ്ഞ് ദേഷ്യം എങ്ങോട്ടോ മാഞ്ഞ് പോയിരിക്കുന്നു... അവൻ്റെ അച്ഛൻ എന്ന വിളി എന്തുകൊണ്ടോ മാധവിന് സന്തോഷം തോന്നി..

"മാധവ്...!!"

"ങെ... ഹാ.. എന്താ..."

"അപ്പോ ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ലേ... എൻ്റെ മുഖത്ത് നോക്കി നി പിന്നെ എന്ത് കേൾക്കുയായിരിന്നു!?"

"നി ഇപ്പൊ എന്താ പറഞ്ഞേ എന്ന് പറ ബാകി ഒക്കെ പിന്നെ..."

"😬😑.... നമുക്ക് ഈ റേഡിയോ വാങ്ങിക്കാം... ഗിഫ്റ്റ് ആയിട്ട് അച്ഛന് കൊടുക്കാം... നിൻ്റെ അഭിപ്രായം പറ...."

"ഇത് നി നിൻ്റെ അച്ഛൻ വാങ്ങിച്ച് കൊടുക്കാൻ പോകുവാണോ...?"

"എടാ പൊട്ടാ... നിൻ്റെ അച്ഛന് വാങ്ങിച്ച് കൊടുക്കുന്ന കാര്യം ആണ് പറഞ്ഞെ... എൻ്റെ അച്ഛന് ഉള്ളത് അച്ഛൻ വാങ്ങിച്ചോളും... നി ഇത് പറ... ഇത് വേണോ അതോ വേണ്ടെ...?"😑😐

"ശെരി... നമുക്ക് ഇത് വാങ്ങിക്കാം... വാ..."

ബില്ല് കൗണ്ടറിൽ പോയി പെയ്മെൻ്റ് ചെയ്ത കഴിഞ്ഞ് അവർ ഒരു ഗിഫ്റ്റ് കവർ ഒപ്പിച്ച് അത് നല്ലോണം പൊതിഞ്ഞു. ഇരുവരും, അവർ വന്ന മാധവിൻെറ ബൈക്കിൽ ,നേരെ മാധവിൻ്റെ വൃദാവനം എന്ന വീട്ടിലേക്ക് പോയി.

(തുടരും....)

Like, comment and support ❣️💘💕☺️

❣️𝙃𝙄𝙎 𝘿𝙀𝙇𝙕𝙐𝙍𝘼❣️Where stories live. Discover now