03

9 1 0
                                    

Target vote : 25+ (overall)


അടുത്ത ദിവസം രാവിലെ എഴുന്നേറ്റ മാധവ് കാണുന്നത് റെഡി ആയി നിൽക്കുന്ന വരുണിനെ ആയിരിന്നു.

"നീ റെഡി ആയി ഈ ബാഗും എടുത്ത് എങ്ങോട്ടാ...?"🤨

"ഞാൻ പോകുവാ മാധവ്... ഇന്നലെ ഞാൻ തന്നെ നല്ലോണം ബുദ്ധിമുട്ടിച്ചു. എനിക്ക് ആരെയും ബുദ്ധിമുട്ടുപ്പിക്കണം എന്ന് ആഗ്രഹം ഇല്ല... അതുകൊണ്ട് ഞാൻ പോകുവാ. എനിക്ക് ഒരു കഫേയിൽ, പാർട്ട് ടൈം ജോലി ഉണ്ട്. അവിടത്തെ ഓണെറിനോട് പറഞ്ഞാൽ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ഒരു കുഞ്ഞ് മുറി സംഘടിപ്പിച്ച് തരും. അങ്ങോട്ട് പോകും..."😊

മാധവിന്, അവൻ പറയുന്നത് കേട്ടിട്ട് എന്തോ ദേഷ്യം തോന്നി. അവനെ തടഞ്ഞ് നിർത്താൻ എന്തങ്കിലും ഉണ്ടോ എന്ന് അവൻ ആലോചിക്കാൻ തുടങ്ങി.

" അപ്പോ കോളജിൽ കാണാം... വൺസ് അഗെയിൻ, താങ്ക്സ് ഫോർ എസ്റ്റ്റർഡേ... ബൈ!"😊

വരുൺ യാത്ര പറഞ്ഞു ഇറങ്ങി... മുറി വിട്ട് പുറത്ത് ഇറങ്ങിയതും പെട്ടന്ന് അവൻ്റെ ബാഗ് പിടിച്ച് ഇരുന്ന കൈ ആരോ വലിച്ചു. അവൻ്റെ ഇടുപ്പിൽ കയ്യികൾ ചുറ്റി അവനെ തന്നോട് അടുപ്പിച്ചു. വരുൺ, താൻ ആരുടെയോ കര വലയത്തിൽ ആണെന്ന് ബോധം വന്നപ്പോൾ അവൻ പതിയെ കണ്ണ് തുറന്നു. മുന്നിൽ ദേഷ്യവും സങ്കടവും ഒന്നിച്ചുള്ള മുഖവുമായി നിൽക്കുന്ന മാധവിനെ ആണ് അവൻ കാണുന്നത്. വരുൺ ആ മുഖം കണ്ട് പകച്ചുപോയി.

"നീ എങ്ങോട്ടും പോകുന്നില്ല. കേട്ടല്ലോ!?... നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് നിൻ്റെ അനുവാദം ചോദിച്ചിട്ട് അല്ല. അതുപോലെ ഇവിടെ നിന്ന് നീ പുറത്ത് പോകുന്നുണ്ടെങ്കിൽ ഞാൻ തീരുമാനിക്കും അത് എപ്പോഴെന്ന്. അതുവരെ നി ഇവിടെ കാണും... ഇവിടെ ഉണ്ടായിരിക്കും കേട്ടല്ലോ... മരിയദേക് ആ ബാഗ് കൊണ്ട് അകത്ത് വെച്ചിട്ട് പോയി റെസ്റ്റ് എടുക്ക്...😠"

വരുണിന് വല്ലാതെ ശ്വാസംമുട്ടുന്നത് പോലെ തോന്നി. അവന് മധവിൻെറ പെരുമാറ്റം വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. തന്നെ, അനാവശ്യമായി, ഒരു അടുപ്പവുമില്ലാത്ത ഒരാൾ വന്ന് തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടുന്നത് അവന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവൻ ദേഷ്യത്തോടെയും, അമർഷത്തോടെയും മാധവിനെ തളളി മാറ്റി. മാധവ് ഒന്ന് പുറകോട്ട് വേച്ച് പോയി. അവൻ ഒരു ഞെട്ടലോടെ വരുണിനെ നോക്കി.

"നിങ്ങൾ ആരാ എൻ്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ😠😡. കോളേജ് സീനിയർ ആണെന്നുള്ള ഒരു പരിഗണനയും, ബഹുമാനവും ഞാൻ തരുന്നുനുണ്ടന്ന് വെച്ച് അത് മുതൽ എടുക്കാൻ നോക്കിയാൽ ഉണ്ടല്ലോ....! മേലാൽ എൻ്റെ കാര്യത്തിൽ തല ഇടരുത്. അത് നിങ്ങളെ ബാധികുന്ന കാര്യമേ അല്ല. നിങ്ങൾക്ക് മാത്രമല്ല ആർക്കും, ഈ ലോകത്തുള്ള ആർക്കും അവകാശമില്ല. കാരണം എന്തെന്ന് അറിയോ... എൻ്റെ ജന്മം ഒരു ശാപം പിടിച്ച ജന്മാണ്. എൻ്റെ കൂടെ നിക്കുന്നവർക് കഷ്ടകാലമോ, അല്ലെങ്കിൽ അവർക്ക് എന്തിങ്കിലും മോശം സംഭവിക്കും. അതുകൊണ്ട് എന്നോട് അടുക്കാൻ വരരുത്. എനിക്ക് അത് ഇഷ്ടല്ല.... ഞാൻ... ജനിച്ചത്...എനിക്ക്...!".....

പെട്ടന്ന് വരുൺ തളർന്ന് ബോധം മറഞ്ഞ് നിലത്ത് വീണു. മാധവ് അവനെ കോരി എടുത്ത് ബെഡിൽ പോയി കിടത്തി. അവൻ നെറ്റിയിൽ ഒന്ന് തൊട്ട് നോക്കി. ചൂട് നല്ലോണം ഉണ്ട് എന്ന് മനസ്സിലായതും, അവൻ നല്ലോണം പുതപ്പിച്ചു, ശേഷം ഒരു കുഞ്ഞ് ബേസിൽ തണുത്ത വെള്ളവും, തുണിയും കൊണ്ട് വന്നു. അവൻ പതിയെ അത് വെള്ളത്തിൽ മുക്കി പിഴിഞ്ഞ് അവൻ്റെ നെറ്റിയിൽ വെച്ച് കൊടുത്തു.... .


(തുടരും...)

Vote and comment about your views....

❣️𝙃𝙄𝙎 𝘿𝙀𝙇𝙕𝙐𝙍𝘼❣️Where stories live. Discover now