04

4 1 0
                                    


Target: 30+

മാധവ്, കുറച്ച് സമയം അവനെ തന്നെ നോക്കി ഇരിന്നു. അവൻ്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉത്തരമില്ലാതെ കടന്ന് പോയി.

"എന്തിനാണ് വരുൺ അവനെ തന്നെ എപ്പോഴും സ്വയം താഴ്ത്തി പറയുന്നത്? അവന് എന്തിനാ അവനെ തന്നെ ഒരു ശാപം പിടിച്ച ജന്മം എന്ന് പറഞ്ഞത്? അവനെ എന്തിനാണ് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്? " അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവൻ്റെ മനസ്സിലൂടെ കടന്നുപോയി.

തൻ്റെ മുന്നിൽ ഗാഢമായി ഉറങ്ങുന്ന അവനെ വീക്ഷിച്ചു... ഉറക്കത്തിൽ ആണെങ്കിലും അവൻ്റെ ചുണ്ടുകൾ എന്തോ പറഞ്ഞുകൊണ്ടിരുന്നു. മാധവ് അത് എന്താണെന്ന് അറിയാൻ തൻ്റെ ചെവി അവൻ്റെ മുഖത്തോട് അടുപ്പിച്ചു.

"അമ്മ...! അമ്മ...!" അവൻ പറഞ്ഞുകൊണ്ട് ഇരിന്നു, കൂടെ അവൻ്റെ അടഞ്ഞ് ഇരികുന്ന കണ്ണുകളിൽ നിന്നും കണ്ണീര് ഒലിച്ച് ഇറങ്ങുന്നുണ്ടായിരിന്നു.

✨✨✨✨✨✨✨✨✨✨✨✨✨✨✨
ഉച്ചയോടെ വരുൺ തൻ്റെ കണ്ണുകൾ തുറന്നു. അവൻ്റെ തൊണ്ട ആകെ വരണ്ട് ഇരിക്കുന്നുണ്ടായിരുന്നു. അവൻ പതിയെ എഴുനേറ്റു ഇരിന്നു. അവന് തല ആകെ പെരുകുന്നത് പോലെ തോന്നി. ഒന്ന് തല കുടഞ്ഞിട്ട്, അവൻ പതിയെ കട്ടിലിൽ നിന്ന് എഴുനേറ്റു അടുത്ത് ഉള്ള ടേബിളിൻ്റെ അടുക്കിലേക് ചെന്നു. ഗ്ലാസിൻ്റെ പുറത്തുള്ള മൂടി എടുത്ത് മാറ്റി അവൻ വെള്ളം കുടിച്ചു. വരണ്ട മരുഭൂമിയിൽ മഴ പെയ്യുമ്പോൾ ഉണ്ടാവുന്ന സുഖം പോലെ, അവൻ്റെ ഉള്ളിൽ തണുപ്പ് തട്ടുന്നത് അവൻ അറിഞ്ഞു. കുടിച്ച് ഗ്ലാസ്സ് ടേബിളിൻ്റെ മുകളിൽ വെച്ച് തിരിഞ്ഞതും ബെടിൻ്റെ അടുത്തായി ഇട്ടിരുന്ന സോഫയിൽ നിഷ്കളങ്കമായി ഉറങ്ങുന്ന മാധവിനെ അവൻ കാണുന്നത്. അപ്പൊൾ തന്നെ ഇന്ന് രാവിലെ നടന്ന സംഭവവികാസങ്ങൾ അവൻ്റെ മനസ്സിൽ കടന്ന് പോയി. എന്തോ വരുണിന് താൻ നേരത്തെ ചെയ്ത പ്രവർത്തി തെറ്റായി പോയെന്ന് തോന്നി. അവന് മാധവിനോടുള്ള ആരാധന മുമ്പത്തിനേകാളും വർദ്ധിച്ചു.

(നമുക്ക് ഇനി വരുൺ, മാധവനെ എങ്ങനെ കണ്ട് ഇരിന്നു എന്ന് നോക്കാം...)

ഒരുപാട് ടെൻഷൻ അടിച്ച്, ഹാർട്ട് ഒക്കെ ഡി ജെ കളിക്കുന്നു. ആഞ്ഞ് ശ്വാസം എടുത്ത് വിട്ട് കോളജിൽ അഡ്മിഷൻ എടുക്കാൻ അവിടെ കാൽ വെച്ചതും തൻ്റെ മുന്നിൽ ഒരു വല്യ രൂപം തിരിഞ്ഞ് നിന്ന് ബാനർ കെട്ടുന്നവർക് നേത്രത്വം കൊടുക്കുന്നതാണ് കണ്ടെത്. മുഖം കണ്ടില്ലെങ്കിലും, ആ ശബ്ദം, അതിന് എന്തോ ഒരു ആകർഷണം തോന്നി തനിക്ക്. മനസ്സ് അത്രെ നേരം ഡി ജെ കളിച്ചത് ആ ശക്തമായ ശബ്ദത്തോടെ അടങ്ങുന്നത് താൻ അറിഞ്ഞു. പെട്ടന്ന് ഒരു "ഹാലോ" കേട്ട് താൻ ഞെട്ടി നോക്കി. അപ്പോഴാണ് താൻ അയാളെ തന്നെ നോക്കി ഇത്രെയുനേരം ആലോചിച്ച് നിക്കുകായിരിന്നു എന്ന് മനസ്സിലായത്.
"അഡ്മിഷൻ എടുക്കാൻ വന്നതാണോ?😊"
ഞാൻ അതെ എന്ന് തല കുലുക്കി.

"എങ്കിൽ എൻ്റെ കൂടെ വന്നോ, ഞാൻ ഓഫീസ് കാണിച്ച് തരാം😊"

താങ്ക്സ് ചേട്ടാ.

"ഏയ്! എന്നെ ചേട്ടാ എന്ന് ഒന്നും വിളികണ്ട, കോൾ മീ മാധവ്. ഇവിടെ സെക്കൻ്റ് ഇയർ ഇക്കണോമിക്സ് സ്റ്റുഡൻ്റ് ആണ്.തൻ്റെ പേര് എന്താ?"

"ഞാൻ വരുൺ കിഷോർ. ഇവിടെ ഇകോമീസ് ഫസ്റ്റ് ഇയർ അഡ്മിഷൻ എടുക്കാൻ വന്നതാണ്." എന്തോ, എനിക്ക് എന്നെ പരിചയപ്പെടുത്തി കൊടുക്കാൻ ഒരു വല്ലാത്ത ഉൾത്സാഹം തോന്നി.

"ദെ ഇതാണ് ഓഫീസ്. ഓൾ ദി ബെസ്റ്റ്... നമുക്ക് വീണ്ടും കാണാം"

അത്രയും പറഞ്ഞ് അവൻ എന്നിൽ നിന്ന് നടന്ന് അകന്നു.

വൈകി വന്ന അഡ്മിഷൻ ആയിരിന്നു എൻ്റേത്. അതുകൊണ്ട് അഡ്മിഷൻ എടുത്ത അടുത്ത നിമിഷം എന്നെ കൊണ്ട് പ്യുൺ ചേട്ടൻ ക്ലാസ്സിലേക്ക് നടന്നു.

ക്ലാസ്സ് കാണിച്ച് തന്ന് അയാൾ പോയതും ഞാൻ ക്ലാസ്സിൻ്റെ അടുത്തേക്ക് നീങ്ങി. ഒരു ടീച്ചർ അകത്ത് ക്ലാസ്സ് എടുക്കുന്നത് കണ്ടു. ഞാൻ അനുവാദം ചോദിച്ച് ക്ലാസ്സിൽ കയറി. പുതിയ മുഖങ്ങൾ കണ്ട് എൻ്റെ ഉള്ളിൽ ആകെ ഒരു പേടി തോന്നി. എല്ലാവരും തന്നെ ഉറ്റ് നോക്കുന്നത് എന്തോ എന്നെ വല്ലാതെ അസ്വസ്ഥാനാകി.

ടീച്ചർ എന്നോട് എല്ലാവരുടെയും മുന്നിൽ എന്നെ പരിചയപ്പെടുത്താൻ പറഞ്ഞു. ഞാൻ എന്നെ അവർക് പരിചയപ്പെടുത്തി കഴിഞ്ഞതും, എനിക്ക് ബാക്കിൽ ഒഴിവ് ഉണ്ടായിരുന്ന 3 സീറ്റുകളിൽ ഒന്ന് ചൂണ്ടി കാട്ടി അവിടെ ഇരിക്കാൻ പറഞ്ഞു. ഞാൻ പോയി സീറ്റിൽ ഇരുന്നു.
ബാകി ക്ലാസ്സ് കേട്ട് അത്യാവശ്യം നോടസ് എഴുതി എടുത്തു. അപ്പോഴേക്കും ബെൽ അടിച്ചു. ടീച്ചർ പുറത്ത് പോയതും കുട്ടികൾ എല്ലാവരും ഓരോ ഗ്രൂപ്പ് ആയി ഒത്ത് ഇരിന്നു ചിരിച്ചും കളിച്ചും സംസാരിക്കാൻ തുടങ്ങി. ഞാൻ പതിയെ എഴുന്നേറ്റ് എൻ്റെ മുന്നിൽ ഉള്ള ഗ്രൂപ്പിൻ്റെ അടുത്ത് ചെന്നു. ഞാൻ അവരുമായി ഇണങ്ങാൻ ശ്രമിച്ചു. അവരുടെ സംസാരത്തിൽ പങ്ക് ചേരാൻ നോക്കി. പക്ഷേ തൻ്റെ ഈ ശ്രമങ്ങൾ അവിടെ ആർക്കും ആവശ്യമില്ല എന്ന് അവർ പറയാതെ പറഞ്ഞു. തനിക്ക് ഈ പെരുമാറ്റം പുതുമ അല്ലാത്തതുകൊണ്ട്, ഞാൻ എൻ്റെ സീറ്റിൽ പോയി ഇരുന്ന് ഹെഡ്സെറ്റ് വെച്ച് ബാകി പകുതിക്ക് വെച്ച് കണ്ട് നിർത്തിയ സിനിമ കാണാൻ തുടങ്ങി.

അപ്പോഴാണ് അയാൾ വന്നത്....

(തുടരും...)

Vote, comments about your thoughts...

❣️𝙃𝙄𝙎 𝘿𝙀𝙇𝙕𝙐𝙍𝘼❣️Where stories live. Discover now