06

6 1 0
                                    

"നി എന്തിനാ കരയണെ?"

വരുൺ പെട്ടന്ന് തന്നെ കണ്ണുകൾ തുടച്ചു.

"ഞാൻ ഇന്ന് ക്ലാസ്സിൽ വന്നപ്പോ തൊട്ട് ശ്രേദ്ധിക്കുവ, നി ഈ ലോകത്ത് ഒന്നുമല്ല. മുഖത്ത് ചിരി ആണ് പക്ഷെ കണ്ണിൽ ഒരുപാട് ദുഃഖവും, സങ്കടവും ഒളിഞ്ഞ് ഇരിപ്പുണ്ട്. ഏതായാലും ഇപ്പൊ ഞാൻ ഒന്നും ചോദിക്കുന്നില്ല, വൈകിട്ട് സ്വിമ്മിങ് ക്ലാസ്സിൽ വരുമ്പോൾ നിന്നെ എടുത്തോളാം. ഇപ്പൊ നി എൻ്റെ കൂടെ വാ!"

"എങ്ങോട്ട്?🙄😐"

"ഓ! എങ്ങോട്ടാണ് എന്ന് അറിഞ്ഞാലെ തമ്പ്രാൻ വരത്തുള്ളു🤨🥴😏?"

അത് കേട്ടപ്പോൾ വരുൺ അറിയാതെ ചിരിച്ചു. ആ ചിരി കാണെ മാധവിൻ്റെ ഉള്ളിൽ എന്തൊക്കെയോ ഇരുന്ന് ഡി ജെ കളിക്കാൻ തുടങ്ങി.

പതിയെ, മാധവ് അത് നിയന്ത്രിച്ച് നിർത്തി🥵.

"നിന്നോട് വരാൻ പറഞ്ഞ വരണം അല്ലാതെ ഇങ്ങോട്ട് ചോദ്യങ്ങൾ ഒന്നും വേണ്ട... കേട്ടല്ലോ!?🤨" പെട്ടന്ന് തന്നെ മുഖം ഗൗരവ ഭാവം തിരിച്ച് കൊണ്ടുവന്ന് അവൻ പറഞ്ഞു.

മാധവ്, വരുണിൻ്റെ കയ്യിൽ പിടിച്ച് മുന്നിൽ നടന്നു. തൻ്റെ കയ്യിൽ മുറുകെ പിടിച്ച് മുന്നിൽ നിന്ന് വലിച്ച് നടന്ന് പോകുന്ന മാധവിനെ അവൻ കൗതുകത്തോടെ നോക്കി. വരുണിന് ഇതെല്ലാം പുതിയ അനുഭവങ്ങൾ ആയിരിന്നു. മാത്രവുമല്ല, ഇതെല്ലാം അവന് ഉൾകൊള്ളാൻ ബുദ്ധിമുട്ട് തോന്നി. അവർ ഇരുവരും കാൻ്റീനിൽ പോയി.

"ദേവേട്ടാ... രണ്ട് തണുത്ത നാരങ്ങ വെള്ളം പിന്നെ നാല് ബീഫ് കട്‌ലറ്റും ചൂടോടെ പോരട്ടെ ..." മാധവ് ഉറക്കെ വിളിച്ചു പറഞ്ഞു.

കാൻ്റീൻ ചേട്ടൻ ഒരു ചിരിയോടെ അകത്ത് പോയി. ഞാൻ അവിടെ എല്ലാം ഒന്ന് ചുറ്റും നോക്കി. പരസ്പരം സൊറ പറഞ്ഞും, ചിരിച്ചും എല്ലാവരും സമയം ചിലവഴിക്കുന്നു. പെട്ടന്ന് തലയിൽ ഒരു കൊട്ട് കിട്ടി. തല തടവി നോക്കുമ്പോൾ മാധവ് ആയിരിന്നു. ചെറിയ കലിപ്പ് ലുക്കുമായി എന്നെ തന്നെ നോക്കുന്നു. എന്തുകൊണ്ടോ എനിക്ക് ആ കൊട്ട് നല്ലോണം വേദനിച്ചു. ഞാൻ തിരിച്ച് അതെ രീതിയിൽ അയാളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.

"അമ്മെ! ഔ! എന്താടാ മരമാക്രി, വന്ന് കയറിയ ദിവസം തന്നെ സീനിയേഴ്സ്നെ അടിക്കാൻ തുടങ്ങിയോ നി😠🤭?"

അപ്പോഴാണ് താൻ എന്താണ് ചെയ്തത് എന്ന ബോധം തനിക്ക് ഉണ്ടായത്. അവൻ ഞെട്ടി കൊണ്ട് മുന്നിൽ തല തടവുന്ന മാധവിനെ നോക്കി. നോട്ടം കണ്ടപ്പോൾ തന്നെ അവൻ പേടിക്കാൻ തുടങ്ങി.

"അത്..... അത് പിന്നെ.... എനിക്ക് വേദനിച്ചപ്പോൾ ....പെട്ടന്ന് ആ അവസ്ഥയിൽ തന്നത... ദേഹം വെറുതെ നോവിക്കുന്നത് എനിക്ക് ഇഷ്ടല്ല.... സോറി... സോറി... "

"ഓ... അപ്പോ ദേഹം നൊന്ത നി അടിക്കും അല്ലേ?🤨"

"ഹാ! അടിക്കും... എന്തെ?🙄🤨😐"

അവൻ്റെ തിരിച്ചുള്ള മറുപടി കേട്ടപ്പോൾ മാധവ് അത്ഭുതത്തോടെ അവനെ നോക്കി.

"നിന്നെ വൈകിട്ട് ഞാൻ കാണുലോ... അപ്പോ ഇതിൻ്റെ മറുപടി ചേട്ടൻ തരാം... ഇപ്പൊ നി ജ്യൂസ് കുടിക്ക്...😒"

(തുടരും...)

Ellavarum അഭിപ്രായം പറയണം ☺️❤️....

❣️𝙃𝙄𝙎 𝘿𝙀𝙇𝙕𝙐𝙍𝘼❣️Where stories live. Discover now