02

24 2 0
                                    

"നീ ഇവിടെ ഇരിക്ക്...ഇന്ന് ഒരു ദിവസം മൊത്തം നി റെസ്റ്റ് എടുക്ക്. ആ മഴ മൊത്തം നനഞ്ഞിട്ടുണ്ട്... വീട്ടിൽ ബാത്ത്റൂം ഇല്ലതൊണ്ട് ആണോ മോനുസ്സെ ഇന്നലെ ആ പെരുമഴയത്ത് ഇറങ്ങി നിന്നത്?🙄😒. പിന്നെ മരുന്ന് ഉണ്ട്... അതിനു മുമ്പ് കഞ്ഞി കുടിക്കണം... അത് കഴിഞ്ഞ് മരുന്ന് കഴിക്കാം. പിന്നെ ഇന്നലെ നി അവിടെ എന്തിനാ മഴ കൊണ്ട് നിന്നത് എന്നും പറയണം."

വരുണിൻ്റെ മുഖം താഴന്നു. കണ്ണിൽ നിന്നും കണ്ണീർ അവനെ പാതി പുതപ്പിച്ച പുതപ്പിൽ ഇറ്റു വീണു. ശബ്ദം പുറപെടുവിക്കാതെ അവൻ കരഞ്ഞു.

മുഖം താഴ്ന്ന ഇരിക്കുന്നത് കണ്ട് മാധവ് തൻ്റെ ചൂണ്ട് വിരലിനാൽ അവൻ്റെ മുഖം ഉയർത്തി. അവൻ്റെ മുഖം കാണെ മാധവ് ഒന്ന് പതറി.

"എന്ത് പറ്റി വരുൺ? ദേഹം വേദനിക്കുന്നുണ്ടോ? എന്തിനാ കരയണെ? എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തുലക്ക് എൻ്റെ വരുണെ. ഇങ്ങനെ മനുഷ്യനെ പേടിപിക്കാതെ."😨

മൗനം വെടിഞ്ഞ്, വിറയാർന്ന ശബ്ദത്തിൽ അവൻ പറഞ്ഞു, " അമ്മ എന്നെ പുറത്താക്കി. ഇനി വീട്ടിൽ കയറി പോകരുത് എന്ന് പറഞ്ഞു."

"നിൻ്റെ അമ്മയോ... എന്തിന്?"😨🙄

"അത്...അത്...പിന്നെ...ഞാൻ.." അവന് പറയാൻ എന്തോ ഒരു പേടി തോന്നി.😥

"എന്താണെങ്കിലും നി പറയ്....പേടിക്കണ്ട... ഇവിടെ ആരും നിന്നെ ആട്ടി ഒടികില്ല, ഇറക്കി വിടില്ല..."😊

"ഞാൻ... ഞാൻ ഒരു..." പറഞ്ഞ് മുഴുവിപ്പിക്കും മുന്നെ...

"🚪🔔"

"നി റെസ്റ്റ് എടുക്ക്... ആരാ വന്നതെന്ന് നോക്കിയിട്ട് ഞാൻ പെട്ടന്ന് നിനക്കുള്ള ഫുഡും മെഡിസിനും കൊണ്ട് വരാം." അത്രേം പറഞ്ഞ് അവൻ ആരാ വന്നതെന്ന് നോകാൻ പോയി.

വരുൺ ഇന്നലെ നടന്ന സംഭവം ഓർത്തു...
("മേലാൽ ഈ വീടിൻ്റെ പടി ചവിട്ടി പോകരുത്. ഇങ്ങനെ ഒരു മകൻ ഞങ്ങൾക്ക് ഇല്ല എന്ന് കരുതാൻ ഞങ്ങൾക്ക് വല്യ ബുദ്ധിമുട്ട് ഒന്നുമില്ല. ഞങ്ങളെ നാണം കെടുതാനായി ഉണ്ടായ ജന്മം.... ഞങ്ങൾ ചെയ്ത ഒരു മുൻ ജന്മ പാപത്തിന്, ഈ ജന്മത്തിൽ അത് നിൻ്റെ രൂപത്തിൽ ഞങ്ങൾക്ക് ശിക്ഷയായി വന്ന് ഭവിച്ചു എന്ന് കരുതികൊളാം")

അമ്മയുടെ വാക്കുകൾ, ഓർത്തത്തും വരുണിന് നെഞ്ച് വിങ്ങുന്നത് പോലെ അവന് അനുഭവപെട്ടു. കണ്ണുകളിൽ വീണ്ടും കണ്ണീര് തളംകെട്ടി നിന്നു. അത് തൻ്റെ കാഴ്ചയെ മറക്കുന്നത് അവൻ അറിഞ്ഞു. അവൻ അമർത്തി തുടച്ചു. ശേഷം പതിയെ ഹെഡ്‌ബോഡിൽ തലേണ ചാരി വെച്ച്  അവൻ അതിൽ തല ചേർത്ത് കണ്ണ് അടച്ച് കിടന്നു.

മാധവ് കുറച്ച് കഴിഞ്ഞ് വരുണിനുള്ള ഫുഡും മെഡിസിനും കൊണ്ട് വന്നു. അവൻ നോക്കുമ്പോൾ കണ്ണ് അടച്ച് ചാരി ഇരിക്കുന്ന വരുണിനെ ആണ്.

"വരുൺ ദാ കഞ്ഞി. കുറച്ച് കുടിച്ചാ മതി. നിർബന്ധിക്കുനില്ല."

"ഞാൻ കഴിച്ചോളാം. മാധവ് അത് അവിടെ വെച്ചേക്ക്."

" ചൂട് കഞ്ഞിയ... ഇപ്പൊ കുടിച്ചെ പറ്റൂ. നി ഇത് കഴിക്കില്ല എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്. അതുകൊണ്ട് പൊന്ന് മോൻ ഇത് കഴിച്ചാട്ടെ. ദെ ഞാൻ കൊരി തരാം. കഴിക്ക്..."

മാധവിൻ്റെ ആ നീക്കം വരുൺ ഒട്ടും പ്രതീക്ഷിച്ചില്ല. തനിക്ക് സ്നേഹത്തോടെ ഒരു ഉരുള ചോറ് വാരിതരാൻ ആരും തൻ്റെ ഓർമയിൽ ഉണ്ടായിട്ടില്ല. ഇന്ന് ഇതാ ആദ്യമായി തനിക്ക് ഒരാൾ സ്നേഹത്തോടെ ഭക്ഷണം കോരി തരുന്നു.

വരുൺ പതിയെ കഞ്ഞി കുടിച്ചു. അന്ന് ആദ്യമായി അവന് ആ ഭക്ഷണത്തിന് താൻ ഇതുവരെ കഴിച്ചിട്ടുള്ളതിനെകാൾ സ്വാദ് തോന്നി. മാധവ് അവന് ഭക്ഷണവും മരുന്നും കഴിപ്പിച്ചു. വരുൺ ഒരു കൊച്ച് കുഞ്ഞിനെ പോലെ അനുസരണയോടെ നിന്നു. മരുന്നിൻ്റെ ക്ഷീണത്താൽ വരുൺ വേഗം തന്നെ ഉറങ്ങി.

മാധവ് കുറച്ച് നേരം അവനെ നോക്കി ഇരിന്നു. പതിയെ അവൻ്റെ തലയിൽ തലോടി. നെറ്റിയിൽ ഒരു കുഞ്ഞ് ചുംബനം കൊടുത്തുകൊണ്ട് അവൻ അവിടെ നിന്നും പോയി.

അന്ന് ആദ്യമായി വരുൺ കുറച്ച് നിമിഷത്തേക്ക് സ്വസ്ഥമായി ഉറങ്ങി. ഉറക്കം എന്തെന്ന് അവൻ അറിഞ്ഞു. കരുതൽ എന്തെന്ന് അവൻ അറിഞ്ഞു.

മാധവ് വരുണിനെ പറ്റിയുള്ള കാര്യങ്ങൾ ആലോചിക്കുകയായിരുന്നു...

" അവനെ എന്തോ പിന്നിൽ നിന്നും വലിക്കുന്നുണ്ട്. അവനിൽ ഇപ്പോഴും ഭയം നിറഞ്ഞു നിൽക്കുന്നുണ്ട്, അത് കാരണം ഇപ്പോഴും എന്തൊക്കെയോ ആ പാവത്തിനെ അലട്ടുന്നുണ്ട്. അവൻ്റെ ജീവിതത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. അത് കണ്ടുപിടിക്കണം. അതിൽ നിന്നും അവനെ പുറത്ത് കൊണ്ട് വരാൻ സാഹയിക്കണം. ഒരു പുതിയ തുടക്കം അവൻ്റെ ജീവിതത്തിൽ ഉണ്ടാകി കൊടുക്കാൻ സാഹായിക്കണം."

തുടരും...

Support, comment and share...

❣️𝙃𝙄𝙎 𝘿𝙀𝙇𝙕𝙐𝙍𝘼❣️Where stories live. Discover now