01

43 2 0
                                    

"മഴ തുള്ളികൾ തൻ്റെ ദേഹത്തെ നനച്ചുകൊണ്ട് പോകുന്നുണ്ട്...ശരീരം മൊത്തം തണുത്ത് മരവിച്ച് പോയിരിക്കുന്നു... എന്നിട്ടും തന്നെ അത് എന്ത്കൊണ്ട് അത്ര ബാധിക്കുന്നില്ല? ചിലപ്പോൾ മനസ്സ് അതിനെക്കാൾ പതിമടങ് മരവിച്ചിട്ടുണ്ടവാം. കയ്യിപ്പെറിയ അനുഭവങ്ങളാൽ നിറഞ്ഞ തനിക്ക് ആരാണ് മധുരം നിറഞ്ഞ ജീവിതം തരുക... അതിന് തനിക്ക് ആരാണ് ഉള്ളത്...? പേരിന് കുടുംബം എന്ന് പറയാൻ കുറച്ചുപേർ... അല്ലാതെ വേറെ ആരാണ് ഉള്ളത്?... കണ്ണ് മങ്ങുന്നത് പോലെ... ശരീരം മൊത്തത്തിൽ തളരുന്നു... ദേഹം മുഴുവൻ വിറക്കുന്നു, പൊള്ളുന്നു...എനിക്ക് എന്താണ് സംഭവിക്കുന്നത്..." പറഞ്ഞ് തീരുമ്പോഴേക്കും
വാടിയ താമര പോലെ അവൻ കുഴഞ്ഞ് വീണിരുന്നു.... ആ നിസ്സഹായ നിമിഷത്തിലും അവൻ പ്രതീക്ഷ കയ്യവിട്ടിരുന്നില്ല, എന്തോ വിടാൻ തോന്നിയില്ല...

"വരുൺ!!!" ബോധം മറയുന്നതിന് മുന്നെ അവൻ കണ്ടു...തൻ്റെ പേര് വിളിച്ച് ഓടി വരുന്ന ആ രൂപത്തെ... മുഖം വ്യക്തമല്ലെങ്കിലും, അറിഞ്ഞു, തന്നെ വാരി എടുത്ത് നെഞ്ചോട് ചേർക്കുന്നത്... ആ നെഞ്ചിൻ ചൂട് തന്നെ വല്ലാത്ത സുരക്ഷതിനാക്കുന്നത് അവൻ അറിഞ്ഞു... ആ ചൂടേറ്റ് അവൻ താൻ പിടിച്ച് നിർത്തിയ തൻ്റെ ബോധ മനസ്സിനെ സ്വതന്ത്രനാക്കി, അവൻ ദീർഘമായ മയക്കത്തിലേക്ക് വഴുതി വീണു...

രാത്രി മഴ ഭൂമിയെ നനച്ചു... കാടും, പൂക്കളും, ചെടികളും, ഭൂമിയുടെ ഓരോ ഭാഗവും മഴത്തുള്ളികളെ ആനന്ദത്തോടെ ആസ്വദിച്ചു... അവര് ഒഴികെ...
🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️

തണുത്ത ഭൂമിക്ക് ഇളം വെയിലാൽ ചൂട് പകർന്ന്കൊണ്ട് നേരം പുലർന്നു...

വരുൺ പതിയെ കണ്ണുകൾ തുറന്നു... അത്യാവശ്യം വലിപ്പമുള്ള, സൗകര്യമുള്ള ഒരു ഒറ്റമുറി, അതിനെ ഒരു പാതി ചുവരുകൊണ്ട് ഭാഗമാക്കിയിരിക്കുന്നു. അവൻ ഒന്ന് ആ മുറിയെ മൊത്തം ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ് താൻ ഇന്നലെ രാത്രി നടന്ന കാര്യങ്ങളെക്കുറിച്ച് ഓർത്തത്. അവൻ പെട്ടെന്ന് ചാടി എഴുനേറ്റു... പക്ഷേ ഇന്നലത്തെ തളർച്ച അവനെ വല്ലാതെ അവശ്യനാകിയിരിന്നു. അവന് എഴുനേറ്റു നിൽക്കാൻ തക്ക ആരോഗ്യം അപ്പൊൾ ആ ശരീരത്തിന് ഇല്ലായിരുന്നു. അവൻ ബാലൻസ് കിട്ടാതെ തറയിൽ വീണു. ശബ്ദം കേട്ട് അപ്പുറത്ത് നിന്ന്, ആ നെഞ്ചോട് ചേർത്തുപിടിച്ചവൻ ഓടി വന്നു. നിലത്ത് വീണ് കിടക്കുന്ന അവനെ കണ്ട് അയാൾ അവൻ്റെടുത് പാഞ്ഞ് വന്നു.

❣️𝙃𝙄𝙎 𝘿𝙀𝙇𝙕𝙐𝙍𝘼❣️Unde poveștirile trăiesc. Descoperă acum