chapter 28

150 14 15
                                    

Haya's pov:-

അവനോട് അറിയാതെ പറഞ്ഞ് പോയതാ എല്ലാം..പറയാതെ പിന്നെ അവൻ പിന്നേം ചോദിച്ചോണ്ട് നിക്കും.. എല്ലാം പറഞ്ഞപ്പോ നല്ല സമാധാനം ഉണ്ട്.പക്ഷേ ഞാൻ ആരെയാ പറ്റിക്കുന്നത്,ഇവനെയോ അതോ എൻ്റെ പപ്പയെയും മമ്മിയെയോ..
എനിക്ക് അറിയില്ല ദൈവമേ..എന്തെങ്കിലും വഴി കാണിക്കണെ...
ഞാൻ ഓരോന്ന് ആലോചിച്ച് ഉറങ്ങി പോയി.

പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ് ടൈം നോക്കിയപ്പോ 6 മണി,ഉറക്കം ശെരി ആയില്ലെങ്കിലും ഞാൻ എഴുന്നേറ്റ് ഫ്രഷ് ആയി ബാൽക്കണിയിലേക്ക് പോയി.കുറച്ച് നേരം അവിടെ തന്നെ ഓരോന്ന് ആലോചിച്ച് നിന്നു.

"എന്താണ് മാഡം ഇത്ര രാവിലെ ഒക്കെ ഇവിടെ."
അവൻ പെട്ടെന്ന് ചോദിച്ചത് കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.അവൻ ഉണ്ട് കോഫിയും ആയി വന്നിട്ട്.

"എന്താ രാവിലെ ഇവിടെ നിന്നുടെ"
"അല്ല..പതിവില്ലാത്തത് കൊണ്ട് ചോദിച്ചതാ.നീ coffe കുടിച്ചോ"

"ഇല്ല"
"എന്നാ എടുത്തിട്ട് വാ"

ഞാൻ coffe എടുക്കാൻ കിച്ചണിൽ ചെന്ന് കോഫിയും കുടിച്ച് auntyയോട് കഥയും പറഞ്ഞ് അവിടെ ഇരുന്നു.

ഞാൻ തിരിച്ച് റൂമിലേക്ക് പോവുമ്പോ ഉണ്ട് അവൻ steps ഇറങ്ങി വരുന്നു.
"നീ എവിടെയായിരുന്നു."
"ഞാൻ auntyടെ അടുത്ത്"
"ഞാൻ കുറച്ച് കാര്യങ്ങൽ സംസാരിക്കാൻ നിന്നെ അവിടെ wait ചെയ്തു."
"എന്താ..ഇപ്പൊ പറഞ്ഞോ"
"ഇവിടുന്നോ"
"Yess..ഇവിടുന്ന് പറഞ്ഞാ എന്താ"
"ഇവിടുന്ന് പറയാൻ പറ്റില്ല"
"അത് എന്താ ചേട്ടാ ഇവിടുന്ന് പറയാൻ പറ്റാത്ത കാര്യം"

പെട്ടെന്ന് റിയ ചോദിച്ചത് കേട്ട് ഞങൾ ഞെട്ടി.
"ഏഹ്..അ.. അത്.. projects ൻ്റെ കാര്യങ്ങൾ.. ഒരുപാട് പറയാൻ ഉണ്ട്..ഇവിടെ നിന്ന് പറഞ്ഞാ കാൽ വേദനിക്കില്ലെ..അത് കൊണ്ട് എവിടെയെങ്കിലും ഇരുന്നിട്ട് പറയാം എന്ന് പറഞ്ഞതാ"
"Ooh"
അവൻ ഒരു വിധം പറഞ്ഞ് ഒപ്പിച്ചു..അവള് പോവേം ചെയ്തു.

ഞാൻ അവൻ്റെ റൂമിലേക്ക് ചെന്നു..കുറച്ച് കഴിഞ്ഞ് അവനും വന്നു.
ഞങ്ങൾ work തുടങ്ങി.
"Sir.."
ഞാൻ വിളിച്ചപ്പോ കുറച്ച് നേരം അവൻ എന്നെ നോക്കി.
"എന്താ"
"ഒന്നു ഇല്ല..പറ"
"അത്..നേരത്തെ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞില്ലേ"
"അത് പറയാം.. work കഴിയട്ടെ..നേരത്തെ പറയാൻ വിചാരിച്ചപ്പോ നീ വന്നില്ലല്ലോ"
"അത് പിന്നെ aunty ഓരോന്ന് ചോദിച്ചപ്പോ.."
"Hmm"

Mrs.CeoWhere stories live. Discover now