chapter 32

143 13 28
                                    

Haya's pov

ഇത് വരെ എന്നോട് കാണിക്കാത്ത ദേഷ്യത്തിൽ ആണ് പപ്പ സംസാരിച്ചത്.അത് എനിക്ക് നല്ലോണം വിഷമം ഉണ്ടാക്കി.എന്തിനാ ഇങ്ങനെയൊക്കെ പെട്ടെന്ന് എന്നോട് ചെല്ലാൻ പറഞ്ഞത് എന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു സമാധാനവും ഇല്ല.ഞാൻ ബസ്സ് ഇറങ്ങി വീട്ടിലേക്ക് നടന്നു.

പുറത്തെങ്ങും ആരെയും കണ്ടില്ല,ഞാൻ അകത്തേക്ക് കയറി.അവര് രണ്ട് പേരും ഉണ്ട് ഹാളിൽ ഇരിക്കുന്നു...
എന്നെ കണ്ടതും രണ്ട് പേരും തുറിച്ച് നോക്കി.

"നീ എന്നാലും ഞങ്ങളോട് ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല."
Mummy കുറച്ച് ദേഷ്യത്തിൽ പറഞ്ഞു.
"ഞാൻ എന്ത് ചെയ്യാൻ"
"നിൻ്റെ അടുത്ത് ഈ ഒരു കാര്യം അല്ലാതെ വേറെ എന്തെങ്കിലും ഞങൾ ആവശ്യപ്പെട്ടിട്ടുണ്ടോ hayaa.."
"എന്ത് കാര്യം"
"ഒന്നും അറിയാത്ത പോലെ അഭിനയിക്കണ്ട."
"Mummy കാര്യം എന്താന്ന് വെച്ചാ തെളിച്ച് പറ..എനിക്ക് ഒന്നും മനസ്സിലാവുന്നില്ല"
ഞാൻ കുറച്ച് ദേഷ്യത്തിൽ പറഞ്ഞു.
"നീ അറിയാതെ ആണോ പിന്നെ അവൻ ചെന്ന് കിരണിൻ്റെ അടുത്ത് അങ്ങനെയൊക്കെ പറഞ്ഞ് engagement മുടക്കിയത്"
"കിരണിൻ്റെ അടുത്ത് ആര്..എന്ത് പറയാൻ.."
"ദേ hayaa നീ അതികം ഒന്നും അറിയാത്ത പോലെ കളിക്കല്ലെ..എനിക്ക് ദേഷ്യം വരുന്നുണ്ട്..എൻ്റെ മുന്നീന്ന് പൊയ്ക്കോ..അല്ലെങ്കി കിട്ടും എൻ്റെ കയ്യീന്ന്"
"എൻ്റെ mummy ഞാൻ serious ആയിട്ട് പറയുവാ എനിക്ക് ഒന്നും അറിയില്ല..കിരണിൻ്റെ അടുത്ത് ആര് എന്ത് പറഞ്ഞു എന്ന് ഒന്ന് പറഞ്ഞ് താ"
"Haya നിന്നോട് കയറിപ്പോവാനാ പറഞ്ഞത്.."
"കയറിപ്പോവാൻ പറയാൻ ആണോ എന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്."
"Haya.."
Pappa കുറച്ച് calm ആയിട്ട് എന്നെ വിളിച്ചു.
"Hmm"
"നീയും റോഹനും തമ്മിൽ എന്തെങ്കിലും ഉണ്ടോ"
അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി.

"അ..അത്.. പപ്പാ.."
"പറയ്"
"നിങൾ എന്തിനാ അവളോട് ഇത്ര സമാധാനത്തിൽ ഒക്കെ ചോദിക്കുന്നത്.പിടിച്ച് രണ്ടെണ്ണം കൊടുക്ക്..മര്യാദക്ക് ജോലി ചെയ്യാൻ ഒരു സ്ഥലത്ത് ആകീട്ട് അവള്.."
"നീ ഒന്ന് അടങ്ങ് ഞാൻ ചോദിക്കുന്നുണ്ടല്ലോ..പറ ഹയ നിങ്ങള് തമ്മില് എന്തേലും ഉണ്ടോ"

"അത് പപ്പ ഞാൻ പറയാൻ ഇരിക്കായിരുന്ന്..അപ്പോഴേക്ക് ആണ് നിങൾ കിരണിൻ്റെ കാര്യവും പറഞ്ഞ് വന്നത്..പിന്നെ നിങ്ങളോട് പറയാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു."
"അന്നേ നീ പറഞ്ഞിരുന്നെങ്കിൽ ഇത്ര പ്രശ്നം ഉണ്ടാവില്ലയിരുന്ന്..ഇതിപ്പോ.."
"ഞാൻ അന്ന് കുറേ പറഞ്ഞത് അല്ലേ എനിക്ക് അവനെ ഇഷ്ടം അല്ലാന്ന്..നിങൾ നിർബന്ധിച്ചിട്ട് അല്ലേ.."
"ഓഹ് ഇപ്പൊ കുറ്റം ഞങ്ങൾക് ആയി"
"എൻ്റെ mummy ഞാൻ ആരെയും കുറ്റം പറഞ്ഞത് അല്ല.. അന്ന് ഞാൻ അത്രയും വേണ്ടാന്ന് പറഞ്ഞപ്പോ നിങ്ങള്ക് just ഒന്ന് ചോദിച്ചൂടായിരുന്നോ നിനക്ക് ആരെയെങ്കിലും ഇഷ്ടം ഉണ്ടോന്ന്,അപ്പൊ ഞാൻ പറയില്ലായിരുന്നോ"
"ചോദിക്കാതെ തന്നെ പറയാൻ ധൈര്യം ഇല്ലാത്തവര് ഈ പണിക്ക് നിൽക്കരുത്"
പപ്പ എന്നെ കളിയാക്കി.
"Ooh..ഞാൻ അത്ര expert ഒന്നും അല്ല."
പപ്പ ചിരിച്ചു..അത് കണ്ടപ്പോ എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റാത്തത് ആയിരുന്നു.
"അപ്പൊ പപ്പക്ക് ok ആണോ"
"എൻ്റെ ഫ്രണ്ട്..അവൻ്റെ മകൻ,അവൻ്റെ family പിന്നെ.. നിന്നെ നല്ലൊരു കുടുംബത്തിലേക്ക് അയക്കുക..ഇത് മാത്രമേ ഞാൻ അന്ന് ചിന്തിച്ചുള്ളു നിന്നെ പറ്റിയോ നിൻ്റെ ഇഷ്ടത്തിനേ പറ്റിയോ ഞാൻ എന്ന് ചിന്തിച്ചില്ല..
നിനക്ക് ഇതാണ് ഇഷ്ടം എങ്കിൽ iam ok..ജീവിതം നിൻ്റെയാണ്"

Mrs.CeoWhere stories live. Discover now