chapter 22

149 16 1
                                    


Rohan's pov:-

ഞാൻ jogging ഒക്കെ കഴിഞ്ഞ്  coffe ആയിട്ട് ബാൽക്കണിയിൽ വന്നിരുന്നു.
ഓരോന്ന് ആലോചിച്ച് കുറേ നേരം അവിടെ തന്നെ ഇരുന്നു.പെട്ടെന്ന് റിയ വന്ന് എന്നെ തുറിച്ച് നോക്കിക്കൊണ്ട് എൻ്റെ അടുത്ത് ഇരുന്നു.
"എന്താടീ"
"ഞാൻ കേട്ടത് ഒക്കെ സത്യം ആണോ?"
"അതിന് നീ എന്താ കേട്ടേ"
"ചേട്ടനും ആ ജ്യോതിയും ആയിട്ട് ഉള്ള engagenent നടത്താൻ പോവുന്നൂന്ന്"
"ആ"
"ചേട്ടാ..ചേട്ടന് വേറെ ആരെയും കിട്ടിയില്ലേ.എനിക്ക് ആണെങ്കില് അവളെ കാണുന്നത് പോലും ഇഷമല്ല.. അപ്പോഴാ കെട്ടി ഇങ്ങോട്ട് കൊണ്ട് വരുന്നേ."
ഞാൻ ഒന്നും മിണ്ടിയില്ല.
"സത്യം പറ ചേട്ടാ..ചേട്ടന് അവളെ ഇഷ്ടാണോ"
ഞാൻ അതിനും ഒന്നും പറഞ്ഞില്ല.
"ചേട്ടാ പറ..ചേട്ടനെ അവള് എന്തേലും പറഞ്ഞ് ഭീഷണിപ്പെടുതിയോ"
"എന്നെയോ.. ഭീഷണിപ്പെടുത്താനോ..അവൾക് എന്നെ ഇഷ്ടാണ്..പിന്നെ ഇവിടെ മമ്മിക്കും എല്ലാർക്കും ഇഷ്ടാന്ന് പറഞ്ഞു.പിന്നെ ഞാൻ എന്തിനാ എതിര് നിൽകുന്നേ"
"ആര് പറഞ്ഞ് ഇവിടെ എല്ലാർക്കും ഇഷ്ടം ആണെന്ന്."
"Mummy പറഞ്ഞല്ലോ..പിന്നെ പപ്പ എന്നും വിളിക്കുമ്പോ പറയും ഇത് നടത്താൻ"
"മമ്മിക്ക് അവളെ അത്ര ഇഷ്ടം ഒന്നും ഇല്ല.പപ്പ നിർബന്ധിച്ചിട്ട മമ്മി ചേട്ടനെ കൊണ്ട് സമ്മതിപ്പിച്ചത്"
ഞാൻ ഒന്നും പറഞ്ഞില്ല..എന്തായാലും ഇത് ഒന്നും നടക്കില്ല..പപ്പ വന്നാ ഉള്ള കാര്യം ഞാൻ അങ്ങ് പറയും.ഇപ്പൊ ഇവളോട് ഇതൊന്നും പറയാൻ പറ്റില്ലല്ലോ.അത് കൊണ്ട് ഞാൻ മിണ്ടാതെ അവിടെ തന്നെ ഇരുന്നു.
"ചേട്ടൻ നോക്കിക്കോ..അവളെ എങ്ങാനും കെട്ടിയാ ഞാൻ ഇവിടെ നിൽക്കില്ല..i don't like her"
അതും പറഞ്ഞ് അവള് ദേഷ്യത്തോടെ എഴുന്നേറ്റ് പോയി.

ഞാൻ റൂമിൽ ചെന്നപ്പോ ഉണ്ട് haya അവിടെ ഇരിക്കുന്നു.
"നിൻ്റെ തലവേദന ഒക്കെ മാറിയോ"
"ആഹ്"
"Coffe കുടിച്ചൊ"
"Hmm"
"പിന്നെ ഇന്ന് എന്താ ഒരു ഉഷാർ ഇല്ലാതെ.. പനി വല്ലതും ഉണ്ടോ"
ഞാൻ അവൾടെ അടുത്തേക്ക് നടന്ന് ഞെറ്റിയിൽ തൊട്ട് നോക്കാൻ കൈ ഉയർത്തിയതും അവള് തല പുറകോട്ട് നീക്കി.

"അല്ല..പനി ഉണ്ടൊന്ന് നോക്കാൻ"
"പനി ഒന്നും ഇല്ല"
"പിന്നെ എന്ത് പറ്റി"
"ഒന്നു ഇല്ലല്ലോ"
"എന്നാ work തുടങ്ങാം"
"Hm"

Mrs.CeoWhere stories live. Discover now