chapter 16

142 15 7
                                    

Rohan's pov:-

"നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് jyothi വന്നിരുന്നല്ലോ...ആരും ഇല്ലാത്തപ്പോ നിന്നോട് ചോദിക്കാന്ന് കരുതിയാ ഇതു വരെ ചോദിക്കാതെ ഇരുന്നത്."
"എൻ്റെ mummy അവൾക് കാര്യം പറഞ്ഞാ മനസ്സിലാവില്ലേ എത്ര പ്രാവശ്യം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്...എന്നിട്ടും പിന്നേം അതെന്നെ പറഞ്ഞോണ്ട് വരും"

"നിനക്ക് അവളോട് ഇപ്പോഴും ഒരു ഇഷ്ടവും തോന്നുന്നില്ലേ."

"എൻ്റെ mummy ഇല്ല...അവൾക്ക് എൻ്റെ അടുത്ത് ഉള്ളത് വെറും ഒരു attraction മാത്രം ആണ്.അല്ലാതെ എൻ്റെ അടുത്ത് അത്ര വല്ല്യ സ്നേഹം ഒന്നും ഉണ്ടായിട്ടല്ല."
"അങ്ങനെ പറയരുത് rohan,അവൾക്ക് നിൻ്റെ കൂടെ life share ചെയ്യാൻ അത്രക്കും താല്പര്യം ഉള്ളതോണ്ട് അല്ലേ നീ ഇത്ര ഒക്കെ പറഞ്ഞിട്ടും അവള് വീണ്ടും ഇങ്ങോട്ട് കയറി വരുന്നത്."

"എനിക്ക് തോന്നുന്നില്ല..അത് മാത്രം അല്ല..അവള് ഇവിടെ വന്നാ നിങ്ങൾടെ ആരെയെങ്കിലും അടുത്ത് സംസാരിക്കാറുണ്ടോ...ഒരുപാട് ഒന്നും സംസാരിച്ചില്ലേലും എന്തെങ്കിലും ഒന്ന് മമ്മിയുടെ അടുത്തോ റിയയോടോ ചോദിക്കാറുണ്ടോ..അവള് ഇവിടെ consider ചെയ്യുന്നത് എന്നെ മാത്രം ആണ്,അങ്ങനെ നിങ്ങളോടൊന്നും അവൾക്കില്ലാത്ത ഒരു considerationനും എനിക്ക് വേണ്ട.അങ്ങനെ ഒരാളെ ഞാൻ marry ചെയ്താൽ മുന്നോട്ട് പോവാൻ ബുദ്ധിമുട്ട് ആയിരിക്കും."

"നീ എന്തേലും ചെയ്യ്..പപ്പ വിളിച്ചപ്പോ അവൾടെ കാര്യം പറഞ്ഞിരുന്നു "
"അവൾടെ എന്ത് കാര്യം!!"
"മീര aunty നിൻ്റെയും അവൾടെയും കാര്യം പറഞ്ഞ് പപ്പയെ വിളിച്ചിരുന്നു പോലും"
"ഇവർക്കൊന്നും കാര്യം പറഞ്ഞാ മനസ്സിലാവില്ലേ...അവൾക് വിവരം ഇല്ലേൽ അവൾടെ parents എങ്കിലും പറഞ്ഞ് മനസ്സിലാക്കി കൊടുക്കണ്ടേ..എല്ലാരും കണക്കാ.mummy നോക്കിക്കോ ഈ കാര്യവും പറഞ്ഞ് അവർ ആരെങ്കിലും എൻ്റെ അടുത്തു വന്നാ എൻ്റെ തനി സ്വഭാവം കാണും. ഒരു പ്രാവശ്യം ഞാൻ നല്ലോണം എല്ലാർക്കും കാര്യങ്ങള് പറഞ്ഞ് കൊടുത്തതാ.പിന്നേം.."

"ഞാൻ എന്ത് ചെയ്യാനാ മോനേ..പപ്പ.."
"Mummy ഈ കാര്യത്തിൽ പപ്പയോട് ഇടപെടേണ്ടാന്ന് പറഞ്ഞേക്ക്.."

Mrs.CeoWhere stories live. Discover now