part 14

636 100 241
                                    

Jenny pov

Md യെ കണ്ടു ഇറങ്ങിയ ഞാൻ ശെരിക്കും തളർന്നു പോയി. എന്നാലും എന്നെ മോളെ എന്നൊക്കെ വിളിച്ചിട്ട് എങ്ങനെ md ക്ക് തോന്നി എന്നോട് ഇതു ചെയ്യാൻ. എന്തിനാ അത് 2 ദിവസം കഴിഞ്ഞു ആകുന്നെ ഇന്ന് തന്നെ അങ്ങ് ആക്കിക്കൂടായിരുന്നോ..

5 വർഷത്തെ എഗ്രിമെന്റ് ഉം പൊക്കിപ്പിടിച്ചു നടന്ന എന്നോട് ഇങ്ങനെ വേണ്ടായിരുന്നു... ഒരിക്കലും.  ഞാൻ അവരോടൊക്കെ എന്ത് തെറ്റാണ് ചെയ്തേ??.

ആ കാലമാടന്റെ ഒടുക്കത്തെ ചിരി കണ്ടപ്പോൾ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല..

ഏത് നിമിഷവും കരയും എന്നാ മുഖവുമായി ഞാൻ റിയയുടെ അടുത്ത് എത്തി. അപ്പോൾ ruby ഞങ്ങളുടെ അടുത്തേക്ക് വരുന്നു.  അവളുടെ മൂഡ് കളയണ്ട,  അത് കൊണ്ട് ഞാൻ കഷ്ടപ്പെട്ട് അവളെ നോക്കി  ചിരിച്ചു. ഞാനും റിയ യും അവൾക്കു all the best ഒക്കെ പറഞ്ഞു വിട്ടു..

റിയ ക്ക് എന്തോ പണി ഉണ്ടെന്നു പറഞ്ഞു അവളെ വിളിച്ചു.. എനിക്ക് ആണേൽ എന്റെ വിഷമം ആരോടെങ്കിലും ഒന്ന് പറയണം. എല്ലാരും അവരവരുടെ വഴിയേ പോയി. ഞാൻ washroom ൽ കയറി കരഞ്ഞു. കരഞ്ഞു മുഖവും ഒക്കെ തുടച്ചു പുറത്തു വന്നപ്പോൾ റിയ ruby യെ ആശ്വസിപ്പിക്കുന്നു..

"എന്ത് പറ്റിയാടാ? " ഞാൻ അവളോട്‌ ചോദിച്ചു.

"ഇവൾക്ക് ഇന്റർവ്യൂ ന് selction കിട്ടിയില്ല " റിയ പറഞ്ഞു..

"ഏതായാലും നീ ഫൈനൽ റൗണ്ട് വരെ എത്തിയതല്ലേ.. നിനക്ക് ഏതേലും നല്ല job കിട്ടും.. ധൈര്യം ആയി ഇരിക്ക് " ഞാൻ അവളെ ആശ്വസിപ്പിച്ചു.  അപ്പോഴും എന്റെ മനസ്സിലെ വേദന മാറിയിട്ടില്ല..

പുതിയ അക്കൗണ്ടന്റ് നെ റിയ കാണിച്ചു തന്നു.. ഞാൻ അവരെ നോക്കി.. എനിക്ക് അവരോട് അസൂയ തോന്നുണ്ട്, എന്റെ സ്ഥാനം കയ്യേറിയതിന്.

"ഡാ നിന്റെ cabin പ്രൈവറ്റ് ൽ നിന്ന് മാറ്റി പബ്ലിക് ആകുവാണല്ലോ " അവൾ പറഞ്ഞു.  എനിക്ക് മാത്രം ceo യുടെ cabin ന്റെ അടുത്ത് ഒരു ചെറിയ cabin ഉണ്ടായിരുന്നു. അതാ ഇപ്പൊ അവർ മാറ്റുന്നെ.

ആരോ എന്തിനാ അത് മാറ്റുന്നെ ന്ന് ചോദിച്ചപ്പോൾ, "ഇനി ഇതിന്റെ ആവശ്യം ഇല്ല എന്ന് ആരോ പറഞ്ഞു "

Fall over him again and again ( മലയാളം )✔Where stories live. Discover now