final bonus

281 24 22
                                    

കുറച്ചു  മാസങ്ങൾക് ശേഷം!

Jenny  POV

ഞാൻ അയാളോട് പറഞ്ഞു മടുത്തു. പറയുന്നതിനും ഒരു പരുതി  ഇല്ലേ. ഇനി അയാൾ പൊട്ടനാണോ  അതോ പൊട്ടനായിട്ട് അഭിനയിക്കുന്നതാണോ?

പൊട്ടൻമാരെ ഒക്കെ സർ എന്ന്  വിളിക്കുന്ന നമ്മളെ സമ്മതിക്കണം. പറഞ്ഞു  തീർന്നില്ല, ദാ അതെ ഓഞ്ഞ  ചിരിയുമായി  ഡ്രാക്കുള വരുന്നു. ഞാൻ ചിരിക്കില്ല അല്ല പിന്നെ.

പക്ഷെ ഡ്രാക്കു ചിരിക്കുന്നത് കാണുമ്പോഴേ ചിരി  വരും.. മുഴുവൻ  കോമഡി  ആണ്. എന്റെ നിർത്താത്ത ചിരി  കണ്ടപ്പോഴേഴും  ബോസ്സ് എന്ന അഹങ്കാരത്തിൽ അയാൾ എന്നെ തുറിച്ചു നോക്കി.

ഇതൊക്ക ഞാൻ എത്ര കണ്ടിരിക്കുന്നു. ഞാൻ ചിരി  നിർത്തിയില്ല. കുറച്ച് കഴിഞ്ഞു  ഡ്രാക്കു  mind ചെയ്യുന്നില്ല  എന്ന്  മനസ്സിലായപ്പോ  ഞാൻ  അങ്ങോട്ട്  പോയി.

"ഞാൻ പറഞ്ഞ  കാര്യം  എന്തായി?" ഗൗരവം ഒട്ടും തന്നെ കുറയാതെ ഞാൻ ചോദിച്ചു.

"എന്താവാൻ? ഈ ജോലി  ക്ക് എന്തെങ്കിലും  പ്രശ്നം ഉണ്ടോ. എന്റെ കൂടെ എപ്പോഴും ഇല്ലേ."

"ദിവസവും  ഈ മുഖം തന്നെ കണ്ടുകൊണ്ടിരുന്നാൽ  മടുക്കില്ലേ?" ഞാൻ പതുക്കെ പറഞ്ഞു.

ഡ്രാക്കു  പെട്ടെന്ന് എന്തോ കേട്ടത് പോലെ എന്നെ നോക്കി. ഞാൻ പെടോ? ഏഹ്... ഇല്ലാ..

എപ്പോഴും  ഒരേ റൂമിൽ ആയത് കൊണ്ട് ആരെയും ഒന്ന് വായ്‌നോക്കാൻ കൂടി പറ്റുന്നില്ല. എന്റെ വിഷമം എനിക്ക് അല്ലേ അറിയൂ.

"ഇന്നലെ എന്റെ  കയ്യിൽ കിട്ടിയത് മറന്ന്  പോയ? മര്യാദക്ക്  PA പോസ്റ്റ്‌ മാറ്റി  accountant job താ ". ഞാൻ ദേശ്യപ്പെട്ടു.

"ഇവിടെ ഞാനാണ് ബോസ്സ് "

"അതൊക്കെ ബാക്കിയുള്ളവരോട്.. എല്ലായിടത്തും ഞാൻ തന്നെ ആണ്  ബോസ്സ്." എനിക്കു ആണേൽ ദേഷ്യം  മാറുന്നില്ല.

"ജെന്നി.. നിനക്ക് ശെരിക്കും  എന്താണ് പ്രശ്നം. കൊറേ ദിവസം  ആയല്ലോ. ഒന്ന് വഴക് ഇടാതെ ഒരു ദിവസം  എങ്കിലും  പൊക്കൂടെ?"

"പറഞ്ഞു  വരുന്നത്  ഞാൻ ദിവസവും  വഴക് ആണെന്ന് ആണോ.  ഇന്നലെടെ ഇന്നലെടെ ഇന്നലെ  നമ്മൾ  വഴക് ഇട്ടില്ലലോ?"  ഞാൻ വിഷയത്തിൽ നിന്ന് മാറുന്നുണ്ടോ..

Fall over him again and again ( മലയാളം )✔Where stories live. Discover now