part 32

575 81 169
                                    

JACK POV

ഒരാഴ്ച കഴിഞ്ഞു  പക്ഷെ ഒരു മാറ്റവും ഇല്ല. ജെന്നി ഇപ്പോഴും കാർ ൽ കയറില്ല, പൂവ് ഒന്നും രാവിലെ തരില്ല. എന്തിന് എന്നെ mind പോലും ചെയ്യില്ല.

ഞാൻ ഇന്ന് നേരത്തെ ഓഫീസിൽ  എത്തി, കുറച്ചു pending  വർക്സ്  ഉണ്ടായിരുന്നു. റിയ എന്നെ സപ്പോർട്ട്  ആണോ പാര ആണോ ഒന്നും അറിയില്ല. ഓഫീസിൽ വേറെ ആർക്കും സംഭവം എന്താണെന്ന് അറിയില്ല.

"പറയടാ " റോഷൻ  ഫോണിൽ വിളിച്ചപ്പോൾ ഞാൻ എടുത്തു.

"അതെ  നിന്റടുത് ഉള്ള സ്നേഹം കൊണ്ടാണെന്നു മാത്രം കരുതിയാൽ മതി. ഞാൻ പൂച്ചയോട്  തിരക്കി, നിന്നെ സഹായിക്കാൻ വല്ല വഴിയും ഉണ്ടോന്ന് " ഒന്ന് നിർത്തിയിട്ടു അവൻ തുടർന്നു, " നീ വല്ലതും  കേക്കുന്നുണ്ടോ? "

"ഉണ്ടെടാ പറ "

" ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, പറ്റുന്ന പണിക്കു പോയാൽ പോരെ? " അവൻ എന്നെ ആക്കി.

"വെച്ചിട്ട് പോടാ "

"പറയുന്നത് കേട്ടാൽ ആവശ്യം  എന്റത് ആണെന്ന് തോന്നും " അവൻ അവിടെ നിന്ന് പുച്ഛിക്കുന്നത്  എനിക്ക് ഇവിടെ ഇരുന്ന് ഊഹിക്കാം.

"ജെന്നി എന്നിട്ട് വല്ലതും  പറഞ്ഞോ?" അവൻ ചോദിച്ചു

"Silent  treatment  ആയിരുന്നു. അതാ സഹിക്കാൻ പറ്റാത്തത്."

"ഞാൻ നോക്കിയിട്ട് ഒരു വഴിയേ  ഉള്ളു " അവൻ ഒന്ന് നിർത്തി.. ഇവൻ എന്തെങ്കിലും ബാക്കി പറയാത്തെ

"എന്താ അത്?"

"അതിനെ പറ്റി നമുക്ക് ഒന്ന് ആലോചിക്കണം " ഇവനെ ഞാൻ.

"പൂച്ച ആലോചിച്ചിട്ട് ഉച്ചക്ക് പറയാം എന്ന് പറഞ്ഞു. ഞാനും ആലോചിക്കുന്നുണ്ട്. നീയും ആലോചിച്ചോ "  ഇവൻ എന്തിനാ എന്നെ വിളിച്ചത്.

"ഡാ  ജെന്നി വരുന്നു. പിന്നെ വിളിക്കാം " ജെന്നി  കേബിനിൽ കയറിയതും  ഞാനും ഫോൺ വെച്ചു.

Jenny  POV

മര്യാദക്ക് ആ  ഡ്രാക്കുള യുടെ കാർ ൽ കയറിയ മതിയായിരുന്നു. വല്ല ആവശ്യം ഉണ്ടായിരുന്നോ?

ദിവസവും  താമസിച്ചു പോകുന്നു എന്നോട് ഇന്നലെ ഡ്രാക്കുള പറഞ്ഞു അയാൾ വരുന്നതിന് ഒരു 10 മിനിറ്റ് നു  മുമ്പെങ്കിലും  PA ആയ ഞാനും എത്തണം എന്ന്. ഞാനും മനഃപൂർവം അല്ല താമസിക്കുന്നത് എന്ന് ആ പരട്ട ഡ്രാക്കുളയെ ആര് പറഞ്ഞു  മനസിലാക്കും.

Fall over him again and again ( മലയാളം )✔Donde viven las historias. Descúbrelo ahora