part 34

446 79 58
                                    

ഓഫീസിൽ കയറിയപ്പോൾ സർ അവിടെ ഉണ്ട്. വേറെ ഡ്രസ്സ്‌ ആണ് ഇട്ടേക്കുന്നത്. എന്റെ table ന് മുന്നിൽ ഒരു ചോക്ലേറ്റ്  ഉം ഉണ്ട്. എന്തിന് no പറഞ്ഞാലും ചോക്ലേറ്റ് ന് പറയാൻ പാടില്ല. അത് ഒരു റൂൾ ആണ്.. ജെന്നി rule.

ഇനി ഇതു സർ വെച്ചതായിരിക്കുമോ, ഞാൻ പതിയെ നോക്ക് അപ്പോൾ സർ ഉം നോക്കി  ചിരിച്ചു. നല്ല ചിരി, അപ്പോൾ ഇനി അധികം പ്രശ്നം ഒന്നും കാണില്ല.

"ജെന്നി.." വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

"ഇന്ന് പോകുന്നതിന് മുമ്പ് എന്റെ രണ്ട് നമ്പർ ഉം പഠിച്ചിരിക്കണം "

"ഇതു എന്താ ട്യൂഷൻ ക്ലാസ്സോ?" മനസ്സിൽ പറയാൻ ഉദ്ദേശിച്ചത് ആണെങ്കിലും എല്ലാം പുറത്ത് പോയി.

"അത് തന്റെ കാര്യം.. താൻ എന്തോ വിചാരിച്ചോ.. പക്ഷെ ഇന്ന് നമ്പർ പഠിക്കാതെ വീട്ടിൽ പോകാൻ പറ്റില്ല." ഗതികേട് അല്ലാതെ എന്ത് പറയാൻ. ഇയാളുടെ നമ്പർ പഠിച്ചിട്ടു എനിക്ക് എന്ത് കിട്ടാനാണ്.

പിന്നെയും നോക്കി ഒരു ചിരി.. ഇയാൾ ഇനി എന്നെ ഇട്ട് ആക്കുന്നതാണോ.. ആണെങ്കിൽ ഡ്രാക്കുളെ.. തന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.

"ജെന്നി, താഴെ ഒരു പാക്കറ്റ് ഉണ്ട്, അത് ചെന്ന് എടുത്തിട്ട വരൂ.. പെട്ടന്ന് വേണം " ഇയാൾക്കു തന്നെ ചെന്ന് എടുത്താൽ എന്തെങ്കിലും പ്രശനം ഉണ്ടോ..

രാവിലെ പ്രോബ്ലം ഒന്നും ഇല്ലായിരുന്നു.. ഇപ്പോൾ ഇതാ ലിഫ്റ്റ് കേട്.. ഇയാൾ മനഃപൂർവം എനിക്കിട്ടു പണി തരുന്നതാണോ? അയാൾക് മാത്രം ഉള്ള സ്പെഷ്യൽ ലിഫ്റ്റിൽ ആരെയും കയറ്റെം പോലും ഇല്ല. സെൽഫിഷ്!.

താഴെ വന്നപ്പോൾ അങ്ങനത്തെ സാധനം ഇവിടെ വന്നിട്ടില്ലന്ന്.. ഈ ഡ്രാക്കുളയെ പഞ്ഞിക്കിട്ടലോ? മനുഷ്യനെ ബുദ്ധിമുട്ടിക്കാനായിട്ട്.. ഇയാൾക്കു വേറെ ഒരു പണിയും ഇല്ലേ?

ആഹാ, ദാ  താഴോട്ട് വരുന്നുണ്ട് കക്ഷി.
"അത് ഇതു വരെ എത്തിയില്ലേ?"അയാൾ ചോദിച്ചു.

"ഇല്ല സർ " റിസപ്ഷൻ ൽ  ഇരിക്കുന്ന കുട്ടി പറഞ്ഞു.

സർ ഉടനെ phone എടുത്തു വിളിച്ചു. ഞാൻ ഇനി ഇവിടെ നിക്കണോ അതോ പോണോ.. ഒന്നും അറിയില്ല.

Fall over him again and again ( മലയാളം )✔Where stories live. Discover now