Chapter 9💜

192 33 28
                                    

പിന്നെയും ഒന്നും കൂടി മുറിയിലൂടെ കണ്ണോടിച്ചപ്പോൾ ആണ് noah അവിടെ കട്ടിലിൽ കിടന്നു ഉറങ്ങുന്നത് ആൽബി ശ്രദ്ധിക്കുന്നത്. പതിയെ അവനരികിൽ വന്നിരുന്നപ്പോൾ മനസ്സിലൂടെ ഒത്തിരി ചിന്തകൾ ഓടി മറഞ്ഞു.മിക്ക ഓർമ്മകളുടെയും കേന്ദ്ര കഥാപാത്രം Noah തന്നെയായിരുന്നു.പക്ഷേ noah യുടെ ഓർമകളിൽ താൻ ഉണ്ടാവുമോ?? അറിയില്ല!!.

ശാന്തമായി ഉറങ്ങി കൊണ്ടിരുന്ന noah അവൻ കുറേ നോക്കിയിരുന്നു പോയി. ഒരായിരം കാര്യങ്ങൾ അവനോട് പറയാനുണ്ട്.... തന്റെ വിഷമങ്ങളും സന്തോഷങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ പക്ഷേ ഇന്ന് വേണ്ട അവനതൊന്നും ഇപ്പോൾ മനസ്സിലാവില്ല. ആൽബി അറിയാതെ ഒന്നു പുഞ്ചിരിച്ചു പോയി...അതില് ഒരു തരി നോവ് ഉണ്ടായിരുന്നു.എന്നത്തേയും പോലെ ഒരു ചിരിയിൽ അത് ഒളിപ്പിക്കാൻ അവനു കഴിഞ്ഞു.

ആൽബി noah ക്ക് അരികിലായി വന്നിരുന്നു. Noah യുടെ തലമുടികളിലൂടെ തന്റെ വിരലുകൾ ഓടിക്കാൻ ഒരു കൊതി തോന്നി കൈ ഉയർത്തി എങ്കിലും അത് പിൻവലിച്ചു പൂച്ചാകുഞ്ഞിനെ പോലെ തന്റെ അടുത്ത് കിടന്നു ഉറങ്ങുന്ന noah യെ നോക്കി. കുറേ നേരം കൂടി നോക്കി ഇരുന്നു അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിടർന്നു.

"എന്താ ഉറക്കം!! എന്നെ അവിടെ നിലത്തു കിടത്തി ഉറക്കിയിട്ട് ഉറക്കിയിട്ട് ഇപ്പൊ ഇവിടെ വന്നപ്പോ ഇവിടെയും എന്നെ നിലത്തു കിടത്താം എന്ന് ഓർത്തോ??"

Noah തട്ടി വിളിച്ചു കൊണ്ട് ആൽബി പറഞ്ഞുതുടങ്ങി.

"അതേയ് എന്താ ഇവിടെ??~....താഴെ ഇറങ്ങി കിടന്നേ!!"

I'm Nothing Without Your Love💕BlDonde viven las historias. Descúbrelo ahora