Chapter 2💜

374 39 84
                                    

രാവിലെ വന്നിരുന്നു തന്റെ കദന കഥ കൂട്ടുകാരോട് പറഞ്ഞു കൊണ്ടിരിക്കയാണ് Noah.
കൂടെ പൊട്ടൻ ശിവയുമുണ്ട് അവനാണല്ലോ പ്ലാൻ ന്റെ മുഘ്യ തിരക്കഥാകൃത്ത്. വന്നതേ Naoh അവനെ ഞെക്കി പിഴിഞ്ഞ്.

ഇപ്പൊ എല്ലാവരും naoh യുടെ വിഷമം തീർക്കാൻ ബിരിയാണി കേറ്റികൊണ്ട് ഇരിക്കുക ആണ്.plan ന്റെ തിരക്കഥാകൃത്ത് തന്നെ ആണ് ഇപ്പൊ shoot ചെയ്യുന്ന ബിരിയാണി യുടെ producer ഉം.

"ഞാൻ ഇനി എന്തും ചെയ്യുമെടാ. ഏതോ ഒരു കാലമാടന്റെ തലേൽ എന്നെ ആ തള്ള കെട്ടിവെക്കും. അപ്പൻ ഒന്നും മിണ്ടാനും പോവുകേല അങ്ങേരുടെ പണ്ടത്തെ ദിവ്യ പ്രേമം ഒരു വാക്ക് കൊണ്ട് പോലും വേദനപ്പിക്ക ഇല്ല പോലും"

"പോട്ടെടാ വന്നത് വന്നു, എന്റെ കയ്യിൽ ഇനി ഒരു പ്ലാൻ കൂടെ ഉണ്ട്-നീ ഇനി മിണ്ടി പോകല്ല് നിന്റെ ഈ കോഴി തല ഞാൻ ഈ ചിക്കൻ കാലുകൊണ്ട് അടിച്ചു പൊളിക്കും"
ശിവയെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ Noah ഇടക്ക് കയറി പറഞ്ഞു.

"നീ അടി ഉണ്ടാക്കാതെ അവൻ കൊണ്ട് വന്ന പ്ലാൻ എന്നതാണേലും നല്ലതായിരുന്നു നിന്റെ parents ഇത്തിരി accepting ആയത് അവന്റെ കുറ്റാണോ??"
തന്നെ support ചെയ്ത് പറയുന്ന കേട്ടതും ശിവ കുറച്ചു അങ്ങ് പൊങ്ങി പോയിരുന്നു അവൻ Noah യെ നോക്കി നാക്കു നീട്ടി കാണിച്ചു.

"അയ്യേ ഇത് നോക്ക് അയാനെ"Noah ഇരുന്നു ചിണുങ്ങാൻ തുടങ്ങി.
"അയ്യേ ഇവരെന്തോന്ന് കുഞ്ഞി പിള്ളേരെ പോലെ eww"
ആദി പറഞ്ഞതും രണ്ടും കൂടി അവനെ തുറിച്ചു നോക്കി.
"അയ്യോ അച്ചാറ് തീർന്നു ആ അച്ചാർ ഇങ്ങ് എടുത്തേടാ "

"എനിക്ക് കെട്ടണ്ടായേ ആയോ"
Noah വീണ്ടും ബഹളം വക്കാൻ തുടങ്ങി.
"നീ ഒന്ന് സമാധാനിക്ക് നമ്മക്ക് ശിവ യുടെ പ്ലാൻ ഒന്നുകൂടെ കേട്ടു നോക്കാം"

Noah യെ ഒന്ന് സമാധാനിപ്പിച്ചു അവൻ ശിവയുടെ നേരെ നോക്കി.
"പറയട്ടെ"
ഒരു സമ്മതത്തിനായി അവൻ അവരുടെ നേരെ നോക്കി മറുപടിയായി അവര് തല കുലുക്കി. ശിവ പറയുന്നത് കേക്കാനായി ആദി അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.

"അതായത് നിന്നെ കെട്ടിക്കുന്നേനു മുന്നേ ഒരു ചെറുക്കൻ കാണൽ എന്തായാലും ഉണ്ടാവൂലോ. അപ്പൊ കാണാൻ വരുന്ന ആളോട് എന്തേലും പറഞ്ഞു മുടക്കുക"

I'm Nothing Without Your Love💕BlWhere stories live. Discover now