Chapter 7💜

278 39 72
                                    

"എടാ ഞാൻ അയാന യെ ഒന്ന് നോക്കിയിട്ട് വരാം പരിജയം ഇല്ലാത്തവരെ കണ്ടാൽ അവൾക്ക് പേടിയാ ചെലപ്പോ കരയും "

അയാൻ അതും പറഞ്ഞു noah യുടെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.
"എടാ ഞാനും വരാം "ആദിയും അവന്റെ കൂടി ചാടി ഇറങ്ങി.
Noah ഇത് വരെയും റൂമിലേക്ക് വരാത്തത് കൊണ്ടും ഒറ്റക്കിരുന്നു മടുക്കും എന്നുമുള്ളതും കൊണ്ട്
ആദിയും പുറത്തേക്ക് ഇറങ്ങി.

"അന്നമ്മോ?? അയാ -

"ആ ഞാൻ നിന്നെ നോക്കി വരുവായിരുന്നു അയാന കരയുവാ നീ ഒന്ന് ചെന്നേടാ ഞാൻ എടുത്തിട്ട് ഒന്നും അവള് സമ്മതിക്കുന്നില്ല. ഞാൻ noah യെ ഒന്ന് വിളിക്കാൻ പോകുവാ അതാ."

"ശരി അന്നമ്മേ ഞാൻ നോക്കാം"
അയാൻ താഴേക്ക് ഓടി.അയാൻ ഓടുന്നത് കണ്ട് വന്ന ശിവ യും ആദിയും അവനു എന്തോ പറ്റിയെന്നും പറഞ്ഞു അവന്റെ പുറകെ ഓടി.

അയാൻ താഴെ എത്തിയിട്ടും അയാന യുടെ കരച്ചിൽ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
അവൻ ആ hall ചുറ്റും ഒന്ന് കണ്ണോടിച്ചു.
ചെറിയ ശബ്ദതത്തിൽ അയാനയുടെ ചിരി അവന്റെ കാതുകളിൽ പതിഞ്ഞു. അവൾ ആരുടെയോ കൈകളിലാണ് സാധാരണ noah യെ കൊണ്ട് പോലും എടുക്കാൻ സമ്മതിപ്പിക്കാത്ത ആളാണ് അയാന.

ആരായിരിക്കും അത്?? അയാന് ചെറിയൊരു ആകാംഷ തോന്നി. തന്റെ അടുത്തല്ലാതെ വേറെ ആരുടെയും അടുത്ത് പെട്ടന്ന് ഒന്നും അടുക്കുന്ന ആളല്ല അയാന. എന്തിനു noah യെയും ശിവയെ യും ആദിയെയും എന്നും കാണുന്നതാണ്.

ആരാണെന്നു കാണാൻ അവൻ hall ഇലേക്ക് ഉള്ള വാതിലിനു പിന്നിൽ ഒളിച്ചു നിന്നു.
അങ്ങനെ കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം അയാൾ അയാൻ നിക്കുന്നിടത്തേക്ക് തിരിഞ്ഞു.
മുഖത്തു ചെറിയൊരു കള്ള ചിരി യുമായി അയാന യെയും കയ്യിൽ എടുത്ത് അയാൾ അവിടെ നിക്കുന്നവരോട് സംസാരിക്കുക ആയിരുന്നു. ആൽബി ഒക്കെ ചുറ്റിനും ഉണ്ട്. എല്ലാവരും അയാന കരച്ചിൽ നിർത്തിയത് നോക്കി അത്ഭുതപെട്ടു നിൽക്കുകയാണ്.

 എല്ലാവരും അയാന കരച്ചിൽ നിർത്തിയത് നോക്കി അത്ഭുതപെട്ടു നിൽക്കുകയാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
I'm Nothing Without Your Love💕BlWhere stories live. Discover now