- 1 -

43 9 0
                                    


റെഡി....വൺ..ടൂ... ത്രീ...ഫോർ...

ബാക്ക്ഗ്രൗണ്ടിൽ വീണ്ടും മ്യൂസിക് ഉണർന്നു.. താളത്തിനൊത്ത് ചുവടുകൾ വച്ചു, ഡെല്ലും കൂട്ടുകാരും..

രാവിലെ തുടങ്ങിയ പ്രാക്ടീസാണ്. ഡാൻസ് അവരുടെ ജീവന്റെ ഭാഗമായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. എങ്കിലും അതൊരു പ്രൊഫഷനാക്കി തുടങ്ങിയത് മൂന്നു വർഷം മുന്നെയാണ്. സ്ട്രേ കിഡ്‌സ് (Stray Kidz ) എന്ന പേരിൽ ആരംഭിച്ച ഡാൻസ് ഗ്രൂപ്പ്‌ ഇന്ന് കേരളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഗ്രൂപ്പ്‌ ആണ്. അഞ്ചുപേരടങ്ങുന്ന സ്ട്രേ കിഡ്‌സ് ടീമിന്റെ പെർഫോമൻസിനു വേദികളൊരുങ്ങാൻ കേരളത്തിലിനി സ്ഥലങ്ങൾ ഇല്ലെന്നു തന്നെ വേണം പറയാൻ.

ഡാൻസ് ടീമിന്റെ നടുക്ക് നിൽക്കുന്ന വെളുത്തു മെലിഞ്ഞ 23 കാരനാണ് ഡെല്ലസ് അലക്സാണ്ടർ അഥവാ ഡൽ.. ടീം സ്ട്രേ കിഡ്‌സ് എന്ന ഐഡിയ ആദ്യം തലയിലുദിച്ചതും ഡല്ലസിന്റെ തലയിലാണ്. സ്ക്കൂൾ മുതൽ ഡാൻസ് തലയിൽ കയറിയ ഡൽ, ഇലക്ട്രോണിക് ഡാൻസ് ന്റെ ആരാധകനും തികഞ്ഞ ജാസ് ഫാനും ആണ്. ഇലക്ട്രോണിക് ഡാൻസിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഡെല്ലിന് സാധിച്ചിട്ടുമുണ്ട്. സൗത്ത് ഇന്ത്യ മുഴുവൻ ധാരാളം പെൺകുട്ടികൾ ഫാൻസ്‌ ഉള്ള ഡെൽ പക്ഷേ ജീവിതത്തിലേക്ക് ഒരാളെയും കയറ്റിയിട്ടില്ല.. ഡെല്ലിന്റെ ഗേൾഫ്രണ്ടും ജീവവായുവുമെല്ലാം ഡാൻസ് ആണ്. അമേരിക്കയിൽ ചെറുതല്ലാത്തൊരു ബിസിനസ്‌ സാമ്രാജ്യം പടുത്തുയർത്തി അച്ഛൻ അലക്സാണ്ടർ മകനെ ക്ഷണിക്കുന്നുണ്ടെങ്കിലും ഡെല്ലിന് അതിലൊന്നും തീരെ താല്പര്യം ഇല്ല. കാര്യം ഇങ്ങോനെയൊക്കെ ആണെങ്കിലും ഡൽ പഠിക്കാൻ മടിയനൊന്നുമല്ല കേട്ടോ. അവനൊരു എംബിഎ സ്റ്റുഡന്റ് കൂടിയാണ്.

ഇനി ഡെല്ലിന്റെ വലതു വശത്തു നിൽക്കുന്ന ഉയരമുള്ള, കുട്ടിത്തം നിറഞ്ഞ പുഞ്ചിരിയുള്ള 20 വയസുകാരനാണ് ആരോൺ മൈക്കിൾ. സ്‌ട്രേ കിഡ്‌സിലെ ഏറ്റവും ഇളയ ആളും ആരോൺ തന്നെ. പൊതുവെ ആളൊരു സൈലന്റ് ആണ്. ബി ടെക്ക് കമ്പ്യൂട്ടർ സയൻസ് തേർഡ് ഇയർ വിദ്യാർഥിയാണ് ആരോൺ.

ആരോണിനെ കാത്തിരിക്കാൻ ലോകത്ത് സ്ട്രേ കിഡ്‌സും ഫാൻസും മാത്രമേയുള്ളൂ. ആരോണിന് പതിനൊന്നു വയസുള്ളപ്പോൾ അച്ഛനും അമ്മയും മരിച്ചു.. അതിലെ ദുരൂഹതകൾ ബാക്കി നിൽക്കെ അവന്റെ ബാല്യം അനാഥാലത്തിലേക്ക് പറിച്ചു നട്ടു. പക്ഷേ, പതിനെട്ടാം വയസിൽ അവനെത്തേടിയെത്തിയ ഒരു കത്തും വക്കീലും അവന്റെ ജീവിതത്തിൽ വഴിത്തിരിവാവുകയിരുന്നു. കോടികൾ പോന്ന സ്വത്തു മുഴുവൻ ആരോണിന്റെ പേരിൽ എഴുതി വച്ചിട്ടായിരുന്നു അച്ഛനും അമ്മയും പോയത്. ആരോൺ ഡാൻസ് തുടങ്ങിയത് പത്താം ക്ലാസ്സ്‌ മുതലാണ്. ഓർഫനേജിലെ സിസ്റ്റർ റോസ് മരിയ ആണ് ആരോണിനെ ഡെല്ലിന് പരിചയപ്പെടുത്തുന്നത്., അതും ആരോൺ പ്ലസ് വണ്ണിനു പഠിക്കുമ്പോൾ. ആരോണിന്റെ ഡാൻസ് മൂവ്മെന്റുകൾ ഡെല്ലിനെ അത്ഭുതപ്പെടുത്തി.

ഡെഡ്ലി മിഡ്‌ നൈറ്റ്‌ Where stories live. Discover now