Bonus chapter-1

303 37 59
                                    


💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Happy reading💞

************

Naju's pov:

അസു യെസ് പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു പ്രോത്‌സാഹിപ്പിച്ചു.അസുവും ഷാനും സന്തോഷത്താൽ പൊട്ടിത്തെറിക്കുമോയെന്ന് എനിക്ക് തോന്നിപ്പോയി.

എന്റെ ഭാവി വധു എവിടെയാണോ ആവോ!!

പെട്ടെന്ന് എന്റെ ഷർട്ട് നനഞ്ഞ പോലെ തോന്നി.തോന്നലല്ലായിരുന്നു!! ആരോ എന്റെ ഷർട്ടിൽ വെള്ളം മറിച്ചതായിരുന്നു .എനിക്ക് ദേഷ്യം വല്ലാതെ വന്നു.അതാരാണെന്ന് നോക്കിയപ്പോൾ ഞാൻ ഞെട്ടി.

ബ്രൗൺ കളറുള്ള കണ്ണുകൾ എന്നെ പേടിയോടെ നോക്കുന്നുണ്ടായിരുന്നു.എന്റെ ദേഷ്യമൊക്കെ ആവിയായ പോലെ എനിക്ക് തോന്നി.

"ബ്യൂട്ടിഫുൾ!!..."ഞാനറിയതെ സ്വയം പറഞ്ഞു.മറൂൺ കുർത്തയും ജീൻസുമായിരുന്നു അവളുടെ വേഷം.കണ്ണിന്റെ അതേ കളർ ബ്രൗൺ ക്രോപ്പ് ചെയ്ത മുടിയും.




"എന്ത്??"അവൾ ചോദിച്ചു.

പെട്ടെന്നാണ് എനിക്ക് പരിസരബോധം വന്നത്.

"എന്താടാ മത്തങ്ങാത്തലയാ...മനുഷ്യന്മാരെ ഇതുവരെ കണ്ടിട്ടില്ലേ...!!"അവൾ ചോദിച്ചു.

"ഓഹോ..വീപ്പക്കുറ്റി(എസ്സ)..."ഞാൻ ഉച്ചത്തിലായി പറഞ്ഞത്.അവളത് കേട്ടു.



അവളെന്തോ തിരിച്ചു പറയാൻ നോക്കിയപ്പോൾ കാൽ തെന്നി വീഴാൻ പോയി.പിന്നെയും തെന്നി.ഇപ്രാവശ്യം വീണു.

നിങ്ങൾ ഞാനവളെ വീഴാതെ പിടിക്കുമെന്ന് വിചാരിച്ചിരിക്കുമല്ലേ!! ഇത് റൊമാൻസല്ല.


ഞാനവൾക്ക് വീഴാനായി സ്ഥലം മാറിക്കൊടുത്തു.

എനിക്ക് ചിരി അടക്കാനായില്ല.ഞാൻ കുറേ ചിരിച്ചു.അവൾ ചമ്മി ആകെ വല്ലാണ്ടായി.അവൾ വേഗം എണീറ്റ് എന്നെ നോക്കാതെ ഓടി.

"Love is in the air!!..."ആ അപശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ഷാഹിൻ ആയിരുന്നു അത്.

ഫോറെവർ ലവ് 💞✔[under editing]Where stories live. Discover now