Chapter-21

463 49 46
                                    




💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Happy reading💞
******


Alizah's Pov:
ഞങ്ങൾ എല്ലാവരും ഭക്ഷണമൊക്കെ അകത്താക്കി സിനിമ കാണാൻ തീരുമാനിച്ചു.
പിന്നീടാണ് ഏത് സിനിമ കാണും എന്ന ഗൗരവകരമായ ചോദ്യം ഞങ്ങളുടെയിടയിൽ പൊട്ടി മുളച്ചത്.

ഓരോ ആൾ ഓരോ സിനിമയുടെ പേരാണ് സജസ്റ്റ് ചെയ്തത്.ഞങ്ങൾ ഏത് സിനിമ കാണുമെന്ന ധർമ്മസങ്കടത്തിലായി.

അപ്പോഴാണ് ഞാൻ സമയം നോക്കിയത്.6 മണിയായി.
ഷാനും ലിയാമും ഇതു വരെ തിരിച്ചു വന്നിട്ടില്ല.വിളിച്ചിട്ടാണെങ്കിൽ രണ്ട് ജന്തൂസും ഫോണും എടുക്കുന്നില്ല.എന്തോ കരിഞ്ഞ് മണക്കുന്നുണ്ട്.

"'ഓം ശാന്തി ഓശാന ' കാണാം"റിയ പറഞ്ഞു.
"വേണ്ട...'ബാഗ്ലൂർ ഡെയ്സ്' കാണാം" ഷാഹിൻ പറഞ്ഞു.

പിന്നെ തുടങ്ങി സോദരരേ രണ്ടിന്റേയും വെറുപ്പിക്കൽസ് .
അവസാനം അതിസാഹസികമായി മൂവി കാണുന്നേയില്ലായെന്ന തീരുമാനത്തിലെത്തി.

UNO കാർഡ് കളിക്കാൻ തീരുമാനിച്ചു..കളിന്റെയിടയ്ക്ക് നജു അവന്റെ സ്ഥിരം ഡ്യൂട്ടിയായ 'ചളിയടി' നിർവ്വഹിച്ചു.

മമ്മ ക്ലിനിക്കിൽ നിന്ന് വരാൻ ലേറ്റാവുമെന്ന് പറഞ്ഞിരുന്നു.ഭയ്യയും അമാനും ഷോപ്പിങ്ങിന് പോയിട്ട് തിരിച്ചു വന്നിട്ടില്ല.

പെട്ടെന്ന് നജുവിന് ഒരു കോൾ വന്നു.അവൻ അർജന്റായി ഒരു സ്ഥലം വരെ പോകാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി.

പോവുന്ന മുമ്പേ ബാക്കിയുള്ള ജന്തൂസിനോട് അവനെന്തോ ആഗ്യം കാണിച്ചു.

"എന്തോ..ചീഞ്ഞു നാറുന്നുണ്ട്" ഞാൻ സ്വയം പറഞ്ഞു.
പക്ഷേ പറഞ്ഞത് ഉച്ചത്തിലായിപ്പോയി.

ഇത് കേട്ട് ഡേവിഡ് പറഞ്ഞു:" എന്തോന്നാടേയ്...അസൂ...കുളിച്ചൂടെ നിനക്ക് ...അത് കൊണ്ടാണ് നിനക്ക് എന്തോ ചീഞ്ഞു നാറുന്ന പോലെയൊക്കെ തോന്നുന്നത് "

"നീയാടാ കുളിക്കാത്തത് ഞാനല്ല.." ഞാൻ അവനെ കൊഞ്ഞനം കുത്തിക്കൊണ്ട് പറഞ്ഞു.

ഫോറെവർ ലവ് 💞✔[under editing]Where stories live. Discover now