chapter-1

1.8K 143 48
                                    

🛑AUTHOR'S NOTE🛑

*******************************************
________________________________
ഇത് ഞാൻ സ്വയം എഴുതിയ നോവലാണ്.ഇതിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപികമാണ്.എന്റെ ഭാവനയിൽ എഴുതിയതാണിത്.

❌❌❌❌❌❌❌❌❌❌❌❌❌❌❌
❌❌❌❌ഇത് വേറെ ആപ്ലിക്കേഷനിൽ പോസ്റ്റ് ചെയ്യാൻ ആർക്കും എന്റെ അനുവാദം ഞാൻ കൊടുത്തിട്ടില്ല.അങ്ങനെ കാണുന്ന പക്ഷം ശക്തമായ നടപടികൾ എടുക്കുന്നതായിരിക്കും.❌❌❌❌❌
❌❌❌❌❌❌❌❌❌❌❌❌❌❌❌❌

_________________________________
*********************************************


💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
💞💞💞💞💞FOREVER LOVE💞💞💞💞💞💞
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
A novel by FARISHA FARAH



________________________________
___________Chapter -1_____________
Happy reading💞

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

"ഹേയ് ലിസണേയ്സ്.... ഞാൻ അലീസ ഫ്രം ദമാക്കാ FM .. ഇനി അടുത്താഴ്ച്ച കാണും വരേക്കും ..... ഗുഡ് ബൈ.."
ഞാൻ സൈൻ ഔട്ട് ചെയ്ത് സ്റ്റുഡിയോവിൽ നിന്ന് ഇറങ്ങി. ഇന്നത്തെ വർക്ക് കഴിഞ്ഞു.
ഞാൻ കാബിനിൽ നിന്ന് ബാഗെടുത്ത് ഇറങ്ങാനിരിക്കെ ആരോ എന്നെ പിറകിൽ നിന്ന് വിളിച്ചു.
"ഹേയ് അലീസ ...പോവുകയാണോ?"റിഹാൻ ചോദിച്ചു.
"അല്ല വരികയാണ്.... ഇഡിയറ്റ് ഓഫ് കോഴ്സ് ഞാൻ പോവ്ന്നാ ... ഫ്ലേർട്ട് ചെയ്യുന്നത് നിർത്ത്. " ഞാൻ അവനെ കളിയാക്കി പറഞ്ഞു.
"ഓ... നല്ല മൂഡിലാണല്ലോ ഇന്ന് ... " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" അവളെപ്പോഴും നല്ല മൂഡിലാ നീ പറയേണ്ടതില്ല.. അല്ലേ അസു.." ആരോ ഞങ്ങളെ പിറകിന്ന് പറഞ്ഞു .
സാറ ആയിരുന്നു അത്.
"നീ എപ്പോ എത്തി? " ഞാൻ ചോദിച്ചു.
"വീട്ടിൽ ഹസ്സിന്റെ കുടുംബക്കാർ വന്നിരുന്നു. അതാ ലേറ്റായത് " അവൾ പറഞ്ഞു.
"ഓ... പാവം ഹെ ഹെ" ഞാൻ അവളെ ആക്കി ചിരിച്ചു.
" ചിരിച്ചോ ... ചിരിച്ചോ .. നീയും വൈകാതെ കല്ല്യാണം കഴിക്കും അപ്പോ പറഞ്ഞേരാ .. ഇഡിയറ്റ് "അവൾ പറഞ്ഞു.
അപ്പോഴാണ് റീന ഞങ്ങളുടെയടുത്തേക്ക് ഓടി വരുന്നത് കണ്ടത്.
"സാറ ... നിന്നെ ബോസ് വിളിക്കുന്നുണ്ട്... " റീന പറഞ്ഞു.
"ഓ... എന്റെ കാര്യത്തില് തീരുമാനമായി.. ഞാൻ മിക്കവാറും ജോലീന്ന് പുറത്താവുന്ന സാധ്യത ഉണ്ട് .. ഇന്നത്തെ ഡേ കുശാലായി. "സാറ തലയിൽ കയ്യും വച്ചു പറഞ്ഞു.
"എന്നാൽ എനിക്ക് ട്രീറ്റ് വേണം"റിഹാൻ പറഞ്ഞു.
"എനിക്കും വേണം" ഞാനും പറഞ്ഞു.
"ട്രീറ്റ് മാത്രം ആക്കണ്ട പാർട്ടി വെക്കാം ഫൈവ്സ്റ്റാർ ഹോട്ടലില് "അവൾ ചൂടായി പറഞ്ഞു.
"നിങ്ങൾ പൊട്ടത്തരം പറയുന്നത് നിർത്ത്. സാറാ...നീ രാവിലെ ജോയിൻ ചെയ്യാത്തത് ബോസ് അറിഞ്ഞിന്."റീന പറഞ്ഞു.
"ങേ.. ഞാൻ അലീസയോട് പറഞ്ഞിരുന്നല്ലോ എന്റെ സൈൻ ഇടാൻ "സാറ എന്റെ നേർക്ക് തിരിയും മുമ്പേ ഞാനവിടന്ന് സ്കൂട്ടായി .
" ഇഡിയറ്റ് "സാറ പിറുപിറുത്തു.
**********
"താങ്ക് ഗോഡ്... ഞാൻ രക്ഷപ്പെട്ട് അല്ലെങ്കിൽ സാറ എന്നെ ഫ്രൈ ചെയ്തേനെ" ഞാൻ സ്വയം പറഞ്ഞു.
പെട്ടെന്നാണ് ഞാൻ ആരുമായോ കൂട്ടിയിടിച്ചത്.ടോം& ജെറി കണ്ട് ശീലം ഉള്ളതുകൊണ്ട് തലയ്ക്കുമേലെ പൊന്നീച്ച പറക്കുന്നതു പോലെ തോന്നി. ഓർമ്മ വന്നപ്പോ ഞാൻ നിലത്തായിരുന്നു.
പെട്ടെന്നാണ് എന്റെ മുമ്പിലുള്ള നിൽക്കുന്ന കാലുകളെ ഞാൻ ശ്രദ്ധിച്ചത്.കാലിൽ ധരിച്ചിരുന്ന ഷൂസിലേക്ക് ഞാൻ നോക്കി .നല്ല പരിചയമുള്ള ഷൂസ്. ഞാൻ തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി.
"സ്റ്റോപ്... സ്‌റ്റേറിംഗ് എറ്റ് മൈ ഷൂസ് ഇഡിയറ്റ്... എണീക്ക് " ആ നിൽക്കുന്നയാൾ പറഞ്ഞു.
അത് ആരാണെന്ന് നോക്കാനായി തല ഉയർത്തി നോക്കി.
അത് മറ്റാരുമല്ല.. എന്റെ ബോസ് ആയിരുന്നു!!

(തുടരും)

@@@@@@@@@@@@@@@


Hii readers..
First of all..ante story vaayichathil thanks und ketto..ningalk e story ishtapettenkil vote cheyyanum comment cheyyanum marakkaruth.e paavam writerude apekshayaan..😜

ഫോറെവർ ലവ് 💞✔[under editing]Where stories live. Discover now