Chapter-12

558 75 14
                                    

Happy reading..... ❤❤
E update thanne njan..next chapteril eythiyittund...athin vote cheyyane...plz its my request...reason njan athil eythiyitund😕😕
🌟🌟🌟🌟🌟🌟

___________Chapter -12_____________

💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ഞാൻ ഷാനിനോട് എല്ലാം പറഞ്ഞു.

ഷാൻ മുഷ്ടി ചുരുട്ടി പിടിക്കുന്നതു ഞാൻ കണ്ടു. ഞാൻ അത് മെല്ലെ വിടുവിച്ചു.
അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. എനിക്ക് അത് കണ്ട് പേടിയായി.

അവൻ ഒന്നും പറയാതെ റൂമിൽ നിന്ന് ഇറങ്ങി പോയി.
അവൻ ദേഷ്യം വന്നാൽ എന്താ ചെയ്യാ എന്ന് പറയാൻ പറ്റില്ല.

ഞാൻ പിറകെ പോയി. ഞാൻ പോർച്ചിൽ എത്തുമ്പോഴേക്കും അവൻ കാർ സ്റ്റാർട്ട് ചെയ്തിരുന്നു.

അവൻ കറോടിച്ചു പോയി. അവൻ ദേഷ്യത്തിലുള്ള സമയത്ത് കാർ വേഗത്തിലാണ് ഡ്രൈവ് ചെയ്യാറ്. എനിക്ക് പേടിയായി. ഞാൻ കോൾ ചെയ്ത് നോക്കി. അവൻ കട്ട് ചെയ്ത് കളഞ്ഞു. പിന്നെയും വിളിച്ചു നോക്കി. പക്ഷേ സ്വിച്ച് ഓഫാണ്.

മമ്മ ഡിന്നർ കഴിക്കാൻ വിളിച്ചു. ഞാൻ ടേബിളിൽ പോയിരുന്നു.
മമ്മ ചിക്കൻ ചില്ലിയാണ് ഉണ്ടാക്കിയത്.
ഞാൻ ഷാനിനെ വിളിച്ചു നോക്കി. പക്ഷേ സ്വിച്ച് ഓഫാണ്. ദീയെ വിളിച്ചു നോക്കി. പക്ഷേ അവൻ അവിടെ എത്തിയിട്ടില്ല.
എനിക്ക് അവനെയോർത്ത് പേടിയായി.

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് എന്റെ പ്ലേറ്റിലെ ചിക്കൻ ലെഗ് പീസ് കാണുന്നില്ല.

അമാൻ...... ഷോട്ട്സും ടീ ഷർട്ടും ഇട്ട കുരങ്ങൻ !! എന്റെ ചിക്കൻ പീസ് തിന്നുന്നു.

"ഡാ .. എന്റെ ചിക്കൻ " ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
തൊണ്ടി സഹിതം പിടിയിലായതു കൊണ്ട് അവൻ പല്ലിളിച്ചു കാണിച്ചു.
അപ്പോഴാണ് ഒരു ചിരി ഞാൻ കേട്ടത്.ഭയ്യ ഇരുന്ന് ചിരിക്കുകയാണ് സോദരരേ ചിരിക്കുകയാണ്.

ഞാൻ ഭയ്യയുടെ ചിക്കൻ പീസെടുത്ത് തിന്നാൻ തുടങ്ങി.
ഭയ്യ ചിരി നിർത്തി എന്നെയൊന്ന് തുറിച്ചു നോക്കി.
"ഡീ ....... അതെന്റെ ചിക്കനാണ് "ഭയ്യ പറഞ്ഞു.
"ചിരിച്ചതിനുള്ള ശിക്ഷയാണ് ഭയ്യാ " ഞാൻ കൊഞ്ഞനം കുത്തി കൊണ്ട് എണീറ്റു.കൈ കഴുകി റൂമിലേക്ക് നടന്നു .

ഫോറെവർ ലവ് 💞✔[under editing]Where stories live. Discover now