കണ്ണൂർ കോട്ടയിലേക്ക്

36 4 4
                                    

അങ്ങനെ പാസ്സ് എടുത്തു അകത്തു കയറി. ആ കോട്ട മൊത്തം ചെങ്കല്ലിൽ ആണ് പണിതിരിക്കുന്നത്.

"ചെങ്കല്ല് വെറുതെ കിട്ടും എന്ന് പറഞ്ഞു ഇത്രേം അഹങ്കാരം പാടില്ല

Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.

"ചെങ്കല്ല് വെറുതെ കിട്ടും എന്ന് പറഞ്ഞു ഇത്രേം അഹങ്കാരം പാടില്ല..."കണ്ണാപ്പി അത് പറഞ്ഞു എന്നെ നോക്കി...

സത്യം... ഇത്രേം കല്ല് അവർക്ക് എവിടുന്ന് കിട്ടിയോ ആവോ. കോട്ടയ്ക്ക് ഒരു തെങ്ങിന്റെ പൊക്കം ഉണ്ട്. നാലു സൈഡിലേക്കും പീരങ്കികൾ വച്ചിട്ടുണ്ട്. കയറാനുള്ള കവാടം തന്നെ heavy ആണ്. അത് തടിയും ഇരുമ്പും വച്ചാണ് പണിതിട്ടുള്ളത്. കോട്ടയ്ക്ക് അകത്തു ജയിലുകളും കുതിരയെ കെട്ടാനുള്ള അറകളും ഒരു പള്ളിയും ഒരു വലിയ തൂക്കുമരവും കുറെ മരങ്ങളും അങ്ങനെ സകല സന്നഹങ്ങളും ഉണ്ട്. അവിടെ 6 ന് അടയ്ക്കും. ഞങ്ങൾ എത്തിയപ്പോൾ 5 കഴിഞ്ഞു. സത്യത്തിൽ അവിടെ സമയം തികഞ്ഞില്ല എന്നത് എന്നെയും കണ്ണാപ്പിയെയും ഒരേപോലെ സങ്കടപ്പെടുത്തി എന്നുവേണം പറയാൻ.മുൻപിൽ വലിയ ബോർഡിൽ കോട്ടയുടെ ചരിത്രം എഴുതിയിട്ടുണ്ട്. കണ്ണാപ്പിയും ഗോകുലും അത് ഫോട്ടോ എടുത്തു, പിന്നീട് വായിക്കാൻ.

കോട്ടയ്ക്ക് അകത്തുള്ള മരങ്ങൾ കണ്ടാൽ ഏതോ ഫോറിൻ മരങ്ങളുടെ ലുക്ക്‌ ആണ്

Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.

കോട്ടയ്ക്ക് അകത്തുള്ള മരങ്ങൾ കണ്ടാൽ ഏതോ ഫോറിൻ മരങ്ങളുടെ ലുക്ക്‌ ആണ്. നല്ല പ്രായം ഉണ്ട് എല്ലാത്തിനും. അപ്പുപ്പൻ മരങ്ങൾ. നേർത്ത നൂലുപോലെ ഉള്ള ഇലകൾ ആണ്. പേരൊന്നും പിടിയില്ല, കിടു ആണ്, അത്രതന്നെ... കോട്ടയുടെ ഒരു സൈഡ് കടൽ ആണ്. നല്ല ഒരു sunset വരുന്നുണ്ട്.

കൊറോണക്കാലത്തെ പരോൾ ദിനങ്ങൾ Tahanan ng mga kuwento. Tumuklas ngayon